തിനെട്ടാം നൂറ്റാണ്ടില്‍ ഒരു ബ്രിട്ടീഷ് കോളനിയാണ് മാലിദ്വീപ്. 1887 മുതല്‍ ബ്രിട്ടനു കീഴിലായിരുന്ന ദ്വീപ് സമൂഹം 1965 ലാണ് സ്വതന്ത്രമാവുന്നത്. മാലിദ്വീപ് യാത്രയുടെ അവസാന ഭാഗമാണ് ജമേഷോയില്‍ കാണാന്‍ പോകുന്നത്.

മാലൈ, തീവ് എന്നീ തമിഴ് വാക്കുകളുടെ കൂടിച്ചേരലാണ് മാലിദ്വീപ് എന്ന പേരെന്ന് ശ്രദ്ധിച്ചാല്‍ അറിയാന്‍ പറ്റും. മാലയില്‍ കൊരുത്ത മുത്തുകള്‍ പോലെ കിടക്കുന്നതു കൊണ്ടാവാം ഇങ്ങനെയൊരു പേര് വന്നതെന്നും പറയുന്നവരുണ്ട്. പലതരം പക്ഷികളുടേയും സസ്യങ്ങളുടേയും മേളനമാണ് മാലിദ്വീപില്‍ സഞ്ചാരികള്‍ക്ക് കാണാനാവുക. 

മാലിദ്വീപിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും സ്‌നോര്‍ക്കലിങ് ചെയ്യാന്‍ മറക്കരുത്. മാസ്‌ക് ധരിച്ച് നീലജലാശയത്തിന്റെ ആഴത്തിലേക്കിറങ്ങാം. പവിഴപ്പുറ്റുകളും പാഞ്ഞുകളിക്കുന്ന വര്‍ണ മത്സ്യങ്ങളെ കണ്ടാസ്വദിക്കാം. സുതാര്യമായ വഞ്ചിയില്‍ കയറി തുഴഞ്ഞുപോയാല്‍ തോണിയില്‍ ഇരുന്നുകൊണ്ട് തന്നെ കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാം. കയാക്കിങ് നടത്താനും സൗകര്യമുണ്ട്.

ഇനി സമയം കിട്ടുകയാണെങ്കില്‍ തിരിച്ച് വരുന്ന വഴി മാലിദ്വീപ് വിമാനത്താവളത്തിനടുത്തുള്ള ചെറു പട്ടണം ഒന്ന് കറങ്ങുകയുമാവാം.

Content Highlights: Maldieves Travel, Jameshow, Maldieves Tourism