ന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപ് സമൂഹമാണ് മാലിദ്വീപ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പര്‍വതത്തിന്റെ മുകള്‍ ഭാഗം മാത്രമാണ് ഈ ദ്വീപുകള്‍. ഏകദേശം 26 വ്യത്യസ്ത ദ്വീപുകളും ആയിരത്തോളം പവിഴ ദ്വീപുകളും ചേര്‍ന്നതാണ് മാലിദ്വീപ്. ഈ മാലിദ്വീപിലേക്കാണ് ജമേഷോയുടെ ഭാഗമായി നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. 

കടല്‍ നിരപ്പില്‍ നിന്നും നാലടി മാത്രം ഉയരത്തിലാണ് ഇത് പൊങ്ങിനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സമുദ്രത്തില്‍ നിന്നും ഭീഷണിയും നേരിടുന്നുണ്ട് ഇവിടെ. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തിന് വെറും രണ്ടര മീറ്റര്‍ മാത്രമേ വലിപ്പം വരൂ. കൊച്ചിവിമാനത്താവളത്തില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂര്‍ യാത്രയുണ്ട് മാലി ദ്വീപിലേക്ക്.

ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലില്‍ നിന്നും വിമാനത്താവളത്തില്‍ നമുക്കായി വരാറുണ്ട്. അഥവാ എന്തെങ്കിലും കാരണവശാല്‍ ആരും വന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവരെ നമ്മള്‍ കണ്ടില്ലെങ്കില്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ പറഞ്ഞു കഴിഞ്ഞാല്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെടുകയും അവിടെയെത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുതരികയും ചെയ്യും. ഹോട്ടല്‍ ബുക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ യാത്രയാരംഭിക്കാം. ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് ബോട്ടിലാണ് യാത്ര. നീല നിറമാര്‍ന്ന ജലോപരിതലത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുക.

ദ്വീപ് കാഴ്ചകളാണ് മാലിദ്വീപ് യാത്രയിലെ മുഖ്യആകര്‍ഷണം. സഞ്ചരിക്കുന്നത് ആരിലും കൗതുകമുണര്‍ത്തും. നീല ജലോപരിതലത്തിലൂടെ പരല്‍മീനുകള്‍ പോലുള്ള വെളുത്ത കുഞ്ഞുമത്സ്യങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. കടലിനോട് ചേര്‍ന്ന് തന്നെയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളുമെന്നതിനാല്‍ ഉറങ്ങുമ്പോളും ഉണരുമ്പോഴും കടലിന്റെ സാന്നിധ്യം ആവോളം അനുഭവിച്ചറിയാം.

Content Highlights: Maldieves Travel, Jameshow, Maldieves Tourism