ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഭയമില്ലാത്തവര്‍ ഉണ്ടാവില്ല. പലരും സ്വന്തം ഭയത്തില്‍ നിന്ന് ഓടിയൊളിക്കുമ്പോള്‍ ചിലരെങ്കിലും അതിനെ സധൈര്യം നേരിട്ട് ആ ഭയത്തെ കീഴടക്കുന്നു. നടി മീര നന്ദന് ചെയ്തത് അതാണ്. പേടിയുള്ളത് ചെയ്ത് അതിനെ മറികടക്കുക. ഉയരങ്ങളോടുള്ള ഭയത്തെ ഉയരത്തില്‍ നിന്ന് ചാടി തന്നെ മറികടക്കുക. ചില്ലറ ഉയരമൊന്നുമല്ല, മീര പറന്നിറങ്ങിയത് പതിമൂവായിരം അടി ഉയരത്തില്‍ നിന്നാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ പന്ത്രണ്ടിന് ഫെയ്സ് ദി ഫിയര്‍ എന്ന വിഷയത്തില്‍ ദുബായില്‍ വച്ച് സ്കൈ ദുബായിയുടെ നേതൃത്വത്തിലായിരുന്നു മീരയുടെ സാഹസം. കടലിന് മുകളില്‍ ഉയര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ താഴേയ്ക്ക് പറക്കുകയായിരുന്നു മീര. ഭൂമിയുടെ സൗന്ദര്യം നുകര്‍ന്ന് പച്ചപ്പുല്‍ മൈതാനത്തിന് സുരക്ഷിതമായ ലാന്‍ഡിങ്ങും.
'നമ്മുടെയൊക്കെ ജീവിതത്തില്‍ പല പല പേടികള്‍ ഇങ്ങിനെ വന്നുപോയിട്ടുണ്ടാകും. പണ്ട് എന്റെ വലിയൊരു ഭയം സ്റ്റേജില്‍ നിന്ന് പാടുക, സദസ്സിനെ അഭിമുഖീകരിക്കുക തുടങ്ങിയവയായിരുന്നു. കൂടുതല്‍ കൂടുതല്‍ സ്റ്റേജുകളില്‍ കയറി പരിപാടികളില്‍ പങ്കെടുത്താണ് ഞാന്‍ ഈ ഭയത്തെ മറികടന്നത്. അങ്ങിനെ വേണം നമ്മള് നമ്മുടെ ഭയത്തെ മറികടക്കാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- സ്കൈ ഡൈവിംഗിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മീര പറഞ്ഞു. ഇത്തരത്തിലൊന്ന് ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ല ഞാൻ, ചാടിക്കഴിഞ്ഞശേഷം ആശ്ചര്യവും അത്ഭുതവും മറച്ചുവയ്ക്കാതെ മീര പറഞ്ഞു.
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..