2019 മെയ് 31. ഉത്തര കൊറിയയില്‍ കാലെടുത്തുവച്ചതേ ഉണ്ടായിരുന്നുള്ളു അമേരിക്കയില്‍ നിന്നുള്ള ലെക്‌സി ആല്‍ഫോഡ്. പലര്‍ക്കും ഇതൊരു സാധാരണ ദിവസമായിരിക്കാം. പക്ഷേ ലെക്‌സിയെ സംബന്ധിച്ചിടത്തോളം ഈ ദിവസം കുറച്ച് സ്‌പെഷലാണ്. കാരണം അന്നാണ് 196 രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം അവളെ തേടിയെത്തിയത്. 

21-ാമത്തെ വയസിലാണ് ലെക്‌സി ഈ നേട്ടത്തിനുടമയാവുന്നത്. 24 വയസുള്ളപ്പോള്‍ പരമാധികാരമുള്ള ലോകരാജ്യങ്ങള്‍ ചുറ്റിക്കണ്ട് ഇംഗ്ലണ്ട് സ്വദേശിയായ ജെയിംസ് ആസ്‌ക്വിത്ത് സ്ഥാപിച്ച ഗിന്നസ് ലോക റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. 2005 മുതല്‍ തന്റെ യാത്രകളെല്ലാം ലെക്‌സി ലിമിറ്റ്‌ലെസ് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട് ലെക്‌സി. 2016-ല്‍ തന്റെ സ്വപ്‌നദൗത്യത്തിലേക്ക് കടക്കുമ്പോള്‍ 72 രാജ്യങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു ഈ ഇരുപത്തൊന്നുകാരി.

ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരാണ് ലെക്‌സിയുടെ മാതാപിതാക്കള്‍. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവര്‍ ലെക്‌സിയെ പലസ്ഥലങ്ങളിലും കൊണ്ടുപോയി. അത്തരം യാത്രകളാണ് തന്നെ ഇപ്പോള്‍ കാണുന്ന വ്യക്തിയാക്കിയതെന്ന് ലെക്‌സി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

A glimpse into the colourful tradition and culture of Pakistan✨ ⠀⠀⠀⠀⠀⠀⠀⠀⠀ ⠀⠀⠀⠀⠀⠀⠀⠀⠀ One of the first things I noticed when I arrived in Islamabad was how gorgeous and stylish the women are. I really wanted wear some of their beautiful clothes while traveling here which is why I was so excited to go shopping with @anushaesays . She helped me find this shalwar kameez which is the tradition trousers and long shirt that are commonly worn in South Asia. We later found this amazing headdress in a little shop in Karimabad when the whole @cpicglobal gang played dress up for an hour😂 ⠀⠀⠀⠀⠀⠀⠀⠀⠀ Side note to all the Pakistani ladies: Is this called a tribal kuchi headpiece? I forgot to ask the shopkeeper & I would love to know more about it!😇 ⠀⠀⠀⠀⠀⠀⠀⠀⠀ Photos by @fearlessandfar

A post shared by Lexie Alford (@lexielimitless) on

കമ്പോഡിയയിലെ ഒഴുകുന്ന ഗ്രാമങ്ങള്‍, ബുര്‍ജ് ഖലീഫ, ഈജിപ്റ്റിലെ പിരമിഡ് തുടങ്ങിയ ലെക്‌സിയുടെ ഇഷ്ട സ്ഥലങ്ങളില്‍ ചിലതുമാത്രം. ഓരോ യാത്രയ്ക്കും ഒരുപാട് പഠനങ്ങള്‍ നടത്തി. വിമാനയാത്രകള്‍ തുക കുറഞ്ഞ സമയങ്ങളില്‍ മാത്രം. ഒന്നരവര്‍ഷത്തോളം സ്വന്തം സമ്പാദ്യം മിച്ചംവെച്ച് കിട്ടിയ തുകകൊണ്ടാണ് ലെക്‌സി പിടിച്ചുനിന്നത്. ഹോസ്റ്റലുകളിലായിരുന്നു താമസം. താമസത്തിന് പകരം ഹോട്ടലുകള്‍ക്ക് പ്രൊമോഷന്‍ നല്‍കി.

 
 
 
 
 
 
 
 
 
 
 
 
 

You could say I'm into monkey business 🙈✌🏽 #costarica #puravida

A post shared by Lexie Alford (@lexielimitless) on

തന്റെ യാത്രാനുഭവങ്ങളും ആ യാത്രകള്‍ തന്നെ എന്തു പഠിപ്പിച്ചു എന്നും ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകമെഴുതുന്നതിന്റെ തിരക്കിലാണ് ലെക്‌സി ഇപ്പോള്‍.

Content Highlights: Lexie Alford, Goldeneye DamBurj KhalifaJames Asquith, Women Travel