കുറച്ചധികം കരുതിക്കോളൂ, ലഡാക്കിൽ കാത്തിരിക്കുന്നുണ്ട് എട്ടിന്റെ പണികൾ!


ജോഷ്‌ന ഷാരോൺ ജോൺസൺ

മദ്യപിച്ചിട്ട് അപരിചിതരോട് സംസാരിക്കാൻ പോകാതിരിക്കുക. രാത്രിയിലെ യാത്ര കൂട്ടുകാരുടെ കൂടെ ഒരുമിച്ചാക്കുക.

പ്രതീകാത്മകചിത്രം | ഫോട്ടോ: പി.ടി.ഐ

സംഭവം 1

ഓൾഡ് ഫോർട്ട് റോഡിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ചായ കൊടുക്കുന്നത് പതിവാണ്. അങ്ങനെ പോയ ദിവസം വല്യ പ്രശ്നം നടക്കുന്നു. നാട്ടിൽനിന്നുവന്ന മലയാളി റൈഡർമാരെ നാട്ടുകാരും പോലീസും ചേർന്ന് നിർത്തിപ്പൊരിക്കുന്നു. ഇന്നാട്ടിലെ ഒരു പെൺകുട്ടിയെയും അവരുടെ മോഡേൺ വസ്ത്രവും മേക്കപ്പും ഒക്കെ കണ്ടു തെറ്റിദ്ധരിച്ച നമ്മുടെ ചെക്കന്മാർ അവരോടെന്തോ പറഞ്ഞു. പെൺകുട്ടി ബഹളമുണ്ടാക്കി. നാട്ടുകാർ അവരെ കൈവെക്കും മുൻപ് സുധി വന്ന് അവരെ ഭാഷാപ്രശ്‌നമാണ് എന്നൊക്കെ പറഞ്ഞു രക്ഷിച്ചു. അവർക്കുവേണ്ടി ആ പെൺകുട്ടിയുടെ കാല് ഞാൻ പിടിച്ചതുകൊണ്ട് കേസ് ആയില്ല.

സംഭവം 2

ഞായറാഴ്ച പൊതുവെ ഹോട്ടലിലും റെസ്റ്റോറെന്റിലും നല്ല തിരക്കാകും. രാത്രി 12 മണി കഴിഞ്ഞു എല്ലാം ഒതുക്കി വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് ഞാനും സുധിയും. ഓണത്തിന്റെയന്ന് നാട്ടിൽനിന്നുവന്ന പ്രമുഖഗ്രൂപ്പ് വഴി പരിചയപ്പെട്ട ചേട്ടന്മാർ രണ്ടു പോലീസുകാരുടെ കൂടെ നടന്നുപോകുന്നു. അറിയാവുന്ന പോലീസുകാരുമാണ്. അഞ്ചുപേരുടെ ഗ്രൂപ്പ് ആയാണ് അവർ വന്നത്. ലഡാക്കിലെ തണുപ്പിൽ കുറച്ചു മദ്യം കഴിച്ച അവർ വേർപിരിഞ്ഞു ടൗൺ ചുറ്റിക്കാണാൻ ഇറങ്ങി. കൂട്ടത്തിൽ വഴിതെറ്റിയ ആൾ കണ്ടപ്പോൾ മലയാളി ആണ് എന്നുതോന്നിയ പെൺകുട്ടിയോട് അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഒപ്പിച്ചുകൂട്ടി റൂമിലേക്കുള്ള വഴി ചോദിച്ചു. ചോദിച്ചത് പെൺകുട്ടിക്ക് തിരിഞ്ഞത് മറ്റൊരു രീതിയിലാണ്. പെൺകുട്ടി ബഹളം വച്ച് ആളെകൂട്ടി. ഭാഷ മനസിലാകാതെ ചേട്ടൻ പിന്നെയും അവിടെത്തന്നെ നിന്നു. ചേട്ടൻ ചോദിച്ച ചോദ്യം ആ പെൺകുട്ടി മനസിലാക്കിയത്, അവരെ റൂമിലേക്ക് വിളിച്ചതായിട്ടാണ്. നാട്ടുകാര് കൂടിയപ്പോഴും പറഞ്ഞു മനസിലാക്കാൻ ചേട്ടനറിയില്ല. അവസാനം കൂട്ടുകാരെത്തിയപ്പോഴും സിറ്റുവേഷൻ മോശമായിരുന്നു. മദ്യപിച്ചിരുന്നതും പ്രശ്നമായി. അവസാനം പെൺകുട്ടിയെയും ചേട്ടനെയും പോലീസുകാർ മെയിൻ മാർക്കറ്റിലുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കയ്യുംകാലും പിടിച്ചിട്ടും പെൺകുട്ടി വഴങ്ങിയില്ല.

Women Police Station Ladakh
ലഡാക്കിലെ വനിതാ പോലീസ് സ്‌റ്റേഷന്‍ | ഫോട്ടോ: ജോഷ്‌ന ഷാരോണ്‍ ജോണ്‍സണ്‍

പിന്നീട് പെൺകുട്ടിയെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ കൂട്ടുകാരനും എത്തി. പെൺകുട്ടി പോയപിറകേ കാലുപിടിച്ചെങ്കിലും കേസിൽനിന്ന് തലയൂരാൻ പോലീസുകാർ കൊടുത്ത നിർദ്ദേശപ്രകാരം ചേട്ടന്റെ കൂട്ടുകാർ പോലീസുകാരെയുംകൂട്ടി വുമൺ പോലീസ് ‌സ്റ്റേഷനിലേക്ക് പോകുന്നവഴിയാണ് ഞങ്ങളെ കാണുന്നത്‌. പോലീസുകാർ പറഞ്ഞതനുസരിച്ച് ഇന്നാട്ടിലുള്ളവർ എന്ന നിലയിൽ ഞാനും സുധിയും കൂടെപ്പോയി. അപ്പോഴേക്കും രാത്രി 12.30 ആയിരുന്നു. പെൺകുട്ടി വീട്ടിലും പോയിരുന്നു. എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു. പല്ല് കൂട്ടിയിടിക്കും തണുപ്പ്. ഞാനും സുധിയും റൂമിൽപ്പോയി പുതപ്പും വെള്ളവും ചേട്ടനിരിക്കുന്ന പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കൂട്ടുകാരൻ കല്യാണിനെ വിളിച്ചുണർത്തി വക്കീലിനെയും ഏർപ്പാടാക്കി.

ഈ അഞ്ചുപേർക്കും പോകേണ്ടിയിരുന്നത് തിങ്കളാഴ്ച രാവിലെ ആയിരുന്നു. ഫ്ലൈറ്റ് ക്യാൻസൽ ചെയ്യേണ്ടിവന്നു. രാവിലെ ഞങ്ങൾ എത്തിയപ്പോഴേക്കും ബി.പി വളരെ കൂടി ചേട്ടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. പോലീസുകാരുടെ കാല് ഞാനും സുധിയും ചേട്ടന്റെ കൂട്ടുകാരും നന്നായിപ്പിടിച്ചതുകൊണ്ട് കാര്യങ്ങൾ വേഗത്തിലാക്കി. വക്കീലിന്റെ മിടുക്കുകൊണ്ട് അന്നുതന്നെ ജാമ്യവും കിട്ടി. പിറ്റേന്ന് വിചാരണ കഴിഞ്ഞു ആളെ വെറുതെവിട്ടു. മദ്യപിച്ചിട്ട് അപരിചിതയായ ഒരു സ്ത്രീയോട് സംസാരിക്കാൻ പോയവകയിൽ 5000/- രൂപ പിഴയും വക്കീൽ ഫീസായി 15000/- രൂപയും അഞ്ചുപേരുടെ ഫ്ലൈറ്റ് വീണ്ടും ബുക്ക് ചെയ്ത വകയിൽ 60000/- രൂപയും ആൾക്ക് നഷ്ടമായി. എനിക്കും സുധിക്കും രണ്ടുദിവസത്തെ ഉറക്കവും സമാധാനവും.

Leh Ladakh Magistrate Office
ലഡാക്കിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് | ഫോട്ടോ: ജോഷ്‌ന ഷാരോണ്‍ ജോണ്‍സണ്‍

പറഞ്ഞുവന്നത്,

  • ലേയിൽ വന്നു മദ്യപിക്കുന്നത് പ്രശ്നമല്ല.. അത് താമസിക്കുന്ന മുറിയിൽ ഉറങ്ങുന്നതിനു മുൻപ് ആക്കുന്നതാവും എല്ലാവരുടെയും ആരോഗ്യത്തിന് ഗുണകരം.
  • മദ്യപിച്ചിട്ട് അപരിചിതരോട് സംസാരിക്കാൻ പോകാതിരിക്കുക.
  • രാത്രിയിലെ യാത്ര കൂട്ടുകാരുടെ കൂടെ ഒരുമിച്ചാക്കുക.
  • ഇവിടുത്തെ പെൺകുട്ടികളുടെ മോഡേണിസം ഡ്രെസ്സിൽ മാത്രമേ ഉള്ളൂ. മനസിലില്ല. അതുകൊണ്ട് പ്രശ്നങ്ങൾ വിലയ്ക്ക് വാങ്ങരുത്.
  • ഇവിടത്തെ നായ്ക്കൾ പ്രശ്‌നക്കാരും നാട്ടിലെ നായ്ക്കളുടെ ഇരട്ടി വലിപ്പമുള്ളതും ആണ്. അതുകൊണ്ടുതന്നെ രാത്രി 10 മണിക്കുശേഷം തനിയെ പുറത്തിറങ്ങരുത്. പോലീസുകാരനെയുൾപ്പെടെ കടിച്ചുകൊന്ന പാരമ്പര്യം ഇവിടുത്തെ നായ്ക്കൾക്കുണ്ട്. നായ്ക്കൾ കുരച്ചാലോ കടിക്കാൻ വന്നാലോ ഓടി രക്ഷപെടാൻ നോക്കാതെ ശബ്ദമുണ്ടാക്കി ആളുകളെ അറിയിക്കുക.
  • വഴിതെറ്റിയാൽ പോലീസുകാരോടോ ഷോപ്പുകളിലെ ആണുങ്ങളോടോ മാത്രം സഹായം ചോദിക്കുക.
Content Highlights: Ladakh Travel, Travel Tips, Mathrubhumi Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented