Arjun in Manaliരിസ്ഥിതി സംരക്ഷണ സന്ദേശവുമായി അര്‍ജുനിന്റെ കേരള - ലഡാക്ക് സൈക്കിള്‍ യാത്രയ്ക്ക് ഹിമാചല്‍പ്രദേശിലെ മണാലിയില്‍ പരിസമാപ്തി. 3783 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മണാലിയിലെ സോളാങ് വാലിയിലെത്തിയത്. 

ഒമ്പത് സംസ്ഥാനങ്ങളിലൂടെ 64 ദിവസങ്ങളായി നടത്തിയ യാത്രയാണിത്. മണാലിയില്‍ നിന്ന് ലഡാക്കിലേക്ക് കുറച്ചുദൂരം സഞ്ചരിക്കണമെങ്കിലും മോശം കാലാവസ്ഥ കാരണം ഇതുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

അര്‍ജുനിന്റെ സൈക്കിള്‍ യാത്രയ്ക്ക് ഓരോ സംസ്ഥാനത്തും നല്ല സഹകരണവും സ്വീകരണവുമാണ് ലഭിച്ചത്. പല മാധ്യമങ്ങളും അതേറ്റെടുത്തു. മലയാളി അസോസിയേഷനുകളും പിന്തുണ നല്‍കി. ചേലക്കോട് കാട്ടില്‍ വീട്ടില്‍ ചക്രപാണീധരന്റെയും സുഗതയുടെയും മകനാണ് ഇരുപത്തിമൂന്നുകാരനായ അര്‍ജുന്‍. 

2019 ഡിസംബര്‍ 26-ന് ചേലക്കോട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. മടക്കയാത്ര ട്രെയിനിലായിരിക്കും.

Content Highlights: Kondazhi to Manali Travel, Arjun's Cycle Travel, Manali Trip in Cycle