ഉരുണ്ടുരുണ്ട് കശ്മീർവരെ, റോളർ സ്കേറ്റിങ് ഷൂവിൽ ഗിൽബർട്ട് കശ്മീരിലേക്ക്


ഗിൽബർട്ടിന് യാത്രകൾ ആവേശമാണ്. ഷൂവിൽ ഉരുണ്ടുള്ള യാത്ര കൂടുതൽ ആവേശം നൽകുന്നുവെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.

Gilbert's Travel
കുഞ്ചിത്തണ്ണി: യൂട്യൂബ് നോക്കിയാണ് ഗിൽബർട്ട് റോളർ സ്കേറ്റിങ് പഠിച്ചത്. ഇപ്പോൾ റോളർ സ്കേറ്റിങ് ഷൂവിലേറി കശ്മീരിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഇരുപതേക്കർ പുളിക്കക്കുടിയിൽ ഗിൽബർട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര പുറപ്പെട്ടത്. ഇപ്പോൾ വടകര പിന്നിട്ടു.

പകൽമാത്രം ദിവസം 50 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്. രാത്രിയിൽ പെട്രോൾ പമ്പുകളിലോ ആരാധനാലയങ്ങളിലോ ഒക്കെയാണ് കിടക്കുന്നത്. വെള്ളവും പഴങ്ങളും മാത്രമാണ് ഭക്ഷണമായി കഴിക്കുന്നത്. നടന്നും സൈക്കിളിലും ഒക്കെ ഒട്ടേറെ ആളുകൾ കേരളത്തിൽനിന്ന് കശ്മീരിൽ എത്തിയിട്ടുണ്ടെങ്കിലും റോളർ സ്കേറ്റിലെ യാത്ര അപൂർവമാണ്.

സ്കേറ്റിങ് ഷൂ മാത്രമാണ് ഗിൽബർട്ടിന്റെ പക്കലുള്ളത്. ഷൂ ചതിക്കില്ല എന്ന വിശ്വാസത്തിലാണ് സ്പെയർ എടുക്കാത്തതെന്നും കേടുപറ്റിയാൽ മാത്രം പുതിയതിനെക്കുറിച്ച് ചിന്തിക്കുമെന്നും ഗിൽബർട്ട് പറഞ്ഞു. ആറുമാസം സമയമെടുത്താണ് ഗിൽബർട്ട് സ്കേറ്റിങ് പരിശീലനം പൂർത്തിയാക്കിയത്. പരിശീലനം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ യാത്രയാണിത്.

ഗിൽബർട്ടിന് യാത്രകൾ ആവേശമാണ്. ഷൂവിൽ ഉരുണ്ടുള്ള യാത്ര കൂടുതൽ ആവേശം നൽകുന്നുവെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. അമ്മ മോളിയും സഹോദരങ്ങളും എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.

Content Highlights: Kerala to Kashmir, Kashmir travel in roller skating shoe, Gilberts travel to Kashmir


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented