കെനിയയിലെ മസായ് മാരയിലുണ്ട്, പ്രകൃതിസ്‌നേഹിയായ ഒരു മലയാളി ഫോട്ടോഗ്രാഫര്‍


ജി. ജ്യോതിലാല്‍

പ്രകൃതിയോട് ഇണങ്ങി, വന്യമൃഗങ്ങള്‍ സ്വതന്ത്രമായി വിരാജിക്കുന്ന ഉസേറിയ റിവര്‍ക്യാമ്പ്. 2010ല്‍ ഫോട്ടോയെടുക്കാനാണ് ദിലീപ് ആദ്യം ഇവിടെയെത്തുന്നത്. ആ വരവില്‍ത്തന്നെ മസായ് മാരയോട് പ്രണയമായി.

ദിലീപ് അന്തിക്കാട്, ദിലീപ് പകർത്തിയ ചിത്രങ്ങൾ

ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മസായ് മാരയിലെ വന്യജീവിക്യാമ്പിനുപിന്നിലൊരു മലയാളിയുണ്ട്. വന്യജീവി ഫോട്ടോഗ്രാഫിയില്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുള്ള ഫോട്ടോഗ്രാഫറും പ്രകൃതിസംരക്ഷണപ്രവര്‍ത്തകനുമായ ദിലീപ് അന്തിക്കാട്.

പ്രകൃതിയോട് ഇണങ്ങി, വന്യമൃഗങ്ങള്‍ സ്വതന്ത്രമായി വിരാജിക്കുന്ന ഉസേറിയ റിവര്‍ക്യാമ്പ്. 2010ല്‍ ഫോട്ടോയെടുക്കാനാണ് ദിലീപ് ആദ്യം ഇവിടെയെത്തുന്നത്. ആ വരവില്‍ത്തന്നെ മസായ് മാരയോട് പ്രണയമായി. അങ്ങനെയാണ് ഇവിടെ കുറച്ചുസ്ഥലം പാട്ടത്തിനെടുത്ത്് വന്യജീവിസംരക്ഷണം പ്രധാന ലക്ഷ്യമാക്കി ഒരു ക്യാമ്പ് തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് ദിലീപ് പറഞ്ഞു.

2020ല്‍ പദ്ധതി തുടങ്ങാന്‍ ഇവിടെ വീണ്ടുമെത്തിയതോടെ ലോകം കോവിഡിന്റെ പിടിയിലായി. പാര്‍ക്കിന്റെ പ്രവര്‍ത്തനം വൈകി. സ്വയം രൂപകല്പനചെയ്ത കെട്ടിടത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ക്യാമ്പില്‍ ഇപ്പോള്‍ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു.

തലെക് നദി വളഞ്ഞൊഴുകുന്ന മനോഹരമായ സ്ഥലത്താണ് ക്യാമ്പ്. വലിയ ജീവികള്‍ക്കുപുറമേ കുട്ടിത്തേവാങ്കിനെപോലുള്ള ബുഷ് ബേബി (കാങ്കരു മുയല്‍), ആഫ്രിക്കന്‍ ഉറുമ്പുതീനി (ആഡ് വാക്) തുടങ്ങി പന്ത്രണ്ടോളം അപൂര്‍വ ഇനങ്ങള്‍ ക്യാമ്പിന്റെ പരിസരങ്ങളില്‍ത്തന്നെ ഉണ്ട്. ഉദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹാരിതയും ഇവിടെയിരുന്നു കാണാം. സഞ്ചാരികള്‍ കൂടിയതോടെ ഇപ്പോള്‍ എല്ലാദിവസങ്ങളിലും ബുക്കിങ്ങുണ്ട്.

വന്യജീവികളോടുള്ള ജനങ്ങളുടെ ഭയം മാറ്റുക, അവയെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യം ഓര്‍മപ്പെടുത്തുക, ഫോട്ടോഗ്രാഫിയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുക, മസായിമാരയുടെ ഉന്നമനം ലക്ഷ്യമാക്കി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് ക്യാമ്പ് പദ്ധതി ലക്ഷ്യമിടുന്നത്. ദോഹയില്‍ പ്രകൃതിസംരക്ഷണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദിലീപ്, വിവിധരാജ്യങ്ങളില്‍ വന്യജീവിസംരക്ഷണത്തെപ്പറ്റി ക്ലാസെടുക്കാറുണ്ട്. മലയാളിയായ രമ്യ അനൂപ് വാരിയരും ക്യാമ്പിന്റെ ഡയറക്ടറാണ്.

Content Highlights: kenya masai mara national park dileep anthikkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented