വിശുദ്ധിയുടെ മായാത്തൊരു മണമുണ്ട് കല്‍പാത്തി അഗ്രഹാരത്തിന്. എന്നും രാവിലെ കുളിച്ച് ചന്ദനം തൊട്ട് പ്രാര്‍ത്ഥിക്കുന്ന കന്യകയെപ്പോലെയാണ് അന്നുമിന്നും കല്‍പ്പാത്തി. പാലക്കാട് രാജാവിന്റെ ക്ഷണം അനുസരിച്ച് എത്തിയവരാണ് അഗ്രഹാരങ്ങളിലെ ബ്രാഹ്മണര്‍. അവര്‍ തങ്ങളുടെ പിതാമഹന്മാരുടെ പാരമ്പര്യം തുടരാന്‍ ആഗ്രഹിച്ചു. രാജാവ് അവര്‍ക്ക് അഗ്രഹാരങ്ങള്‍ പണിതു. പാലക്കാട് മാത്രമുണ്ട് 96 അഗ്രഹാരങ്ങള്‍. അതില്‍ പതിനെട്ടും ഈ നഗരത്തിനുള്ളിലും. സംഗീതവും നൃത്തവും കഥകളിയും നിറഞ്ഞുനില്‍ക്കുന്ന കല്‍പ്പാത്തി. തേരിന്റെ ദിനമെത്തിയപ്പോള്‍ കല്‍പ്പാത്തിയുടെ അഴക് ഒന്നുകൂടെ കൂടിയതുപോലെ. ദേവസംഗമം കാണാന്‍ പതിനായിരങ്ങള്‍ ഒരുങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. എല്ലാവരെയും ക്ഷണിച്ച് സ്വീകരിക്കാന്‍ കല്‍പാത്തിക്കാര്‍ ഉണരുകയായി. ആ കാഴ്ചകളിലൂടെ ക്യാമറയുമായി ബാലകൃഷ്ണന്‍ ഉള്ള്യേരി.
പകിട്ടും പരിഷ്‌കാരവും ചുറ്റിലും നിറയുമ്പോഴും കല്‍പാത്തി പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു. അഗ്രഹാരത്തിലെ എല്ലാ വീടുകള്‍ക്കും ഒരേ മുഖഛായ ആയിരുന്നു, അടുത്തകാലം വരെ. ഇപ്പോഴിതാ കല്‍പാത്തിയും മുഖംമിനുക്കി തുടങ്ങിയിരിക്കുന്നു. ഓടിട്ട ചുവന്ന ചായമടിച്ച വീടുകളിലേക്ക് ഈ ദേശവും മാറുകയാണ്
എല്ലാ അഗ്രഹാരങ്ങളും പുഴയുടെ തീരത്താണ്. കല്‍പാത്തിക്കുമുണ്ട് എന്നും തഴുകിയുണര്‍ത്താന്‍ ഒരു പുഴ. കുളിയും നീരാട്ടുമായി ഒരു പ്രഭാതം കൂടെ.
വിഘ്‌നേഷ്. തന്ത്രി കുടുംബത്തിലെ ഇളയതലമുറ.
ചാത്തുപുറം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ബ്രഹ്മശ്രീ കുമാരപുരം രാമഗോവിന്ദ ഭട്ടാചാര്യരുടെ ചെറുമകനാണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.
സര്‍വം സംഗീതമയം. സകലകലാവല്ലഭന്‍ കെ.എം. ഹരിഹര ലക്ഷ്മണന്‍ മൃദംഗത്തില്‍ പാലക്കാട് മണിഅയ്യരുടെ മകന്‍ രാജാമണിയുടെ ശിഷ്യന്‍.
ബ്രഹ്മശ്രീ മേലാര്‍ക്കോട് എം.വി. സുബ്രഹ്മണ്യ അയ്യര്‍.(കാവടി രാശു) 83 വയസ്സ്. ഇപ്പോഴും പഴനിയിലേക്ക് കാല്‍നടയായി എല്ലാ വര്‍ഷവും പോകുന്നു.
രഥം ഉരുളാന്‍ സമയമായി. പൂജയ്ക്കായി ക്ഷേത്രതന്ത്രിമാരും ഭക്തരും രഥത്തിനരികിലേക്ക് വരുന്നു. വിദേശികള്‍ ഫോട്ടോയെടുക്കാനുള്ള തിരക്കില്‍
രഥം ഉരുളാന്‍ സമയമായി. പൂജയ്ക്കായി ക്ഷേത്രതന്ത്രിമാരും ഭക്തരും രഥത്തിനരികിലേക്ക് വരുന്നു. വിദേശികള്‍ ഫോട്ടോയെടുക്കാനുള്ള തിരക്കില്‍
തേരുകാണാന്‍ വരുന്നവര്‍ക്ക് ദാഹശമനത്തിന് വീട്ടിന്റെ ഉമ്മറത്ത് സംഭാരം ഒരുക്കി കാത്തിരിക്കുന്ന കുടുംബം. പല വീട്ടുകാര്‍ക്കും ഇതൊരു നേര്‍ച്ചപോലെയാണ്
ഐശ്വര്യ ഹോം മെസ്സ്. അഞ്ചുപേര്‍ സജീവമായി രംഗത്തുണ്ട്. 20 വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നു. പാലക്കാടിന്റെ രുചിതൊട്ടറിയാം. വെളിച്ചെണ്ണയിലും നെയ്യിലുമാണ് പാചകം
ഐശ്വര്യ ഹോം മെസ്സ്. അഞ്ചുപേര്‍ സജീവമായി രംഗത്തുണ്ട്. 20 വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നു. പാലക്കാടിന്റെ രുചിതൊട്ടറിയാം. വെളിച്ചെണ്ണയിലും നെയ്യിലുമാണ് പാചകം