ജിബിൻ മധു
ജോലിക്കായി കര്‍ണാടകയ്ക്ക് പുറപ്പെട്ടതായിരുന്നു ഇരുപത്തിമൂന്നുകാരനായ ജിബിന്‍ മധു. ആ യാത്രയങ്ങ് നീണ്ടു. ഒന്നും രണ്ടുമല്ല 80,000 കിലോമീറ്റര്‍ കറങ്ങിയാണ് അത് അവസാനിപ്പിച്ചത്. ആ യാത്രയില്‍ ഇന്ത്യന്‍ പര്യടനം ഏതാണ്ട് പൂര്‍ത്തിയാക്കി. ജോലിചെയ്ത് പണമുണ്ടാക്കി ഘട്ടംഘട്ടമായിട്ടായിരുന്നു യാത്ര.
ജിബിന് ചെറുപ്പത്തിലേ ഹരമായിരുന്നു യാത്ര. മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ആവേശം. അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു തനിക്കും യാത്ര ചെയ്യണമെന്ന്. 2021 മാര്‍ച്ചില്‍ 5000 രൂപയുമായി ജോലി അന്വേഷിച്ച് കര്‍ണാടകയ്ക്ക് യാത്രയാകുന്നു. സ്ഥലങ്ങള്‍ കണ്ടുകൊണ്ട് തന്റെ ബൈക്കില്‍. അവിടെ ചെന്ന് ഏന്തെങ്കിലും പണികള്‍ ചെയ്തു വരുമാനം ഉണ്ടാക്കണം എന്ന ചിന്ത. കുറെ നാള്‍ പണിയെടുത്തു. അതിനുശേഷം പുണെയിലേക്ക് വണ്ടിയുമായി പുറപ്പെട്ടു. കുറെ നാള്‍ അവിടെ. ജോലിയും കറക്കവുമായി.
.jpg?$p=a34112f&&q=0.8)
പിന്നീട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക്. ഉത്തരേന്ത്യയില്‍ പണിയെടുക്കുമ്പോള്‍ വളരെ കുറഞ്ഞ കൂലിയേ ലഭിച്ചിരുന്നുള്ളൂ രാവിലെ ആറ് മുതല്‍ രാത്രി 12 വരെ നിന്നാല്‍ ഏകദേശം 130 രൂപ. പ്രയാഗ് രാജില്‍ വച്ചാണ് തന്റെ യാത്രയുടെ ഗതിമാറ്റാന്‍ തീരുമാനിച്ചത്. ബൈക്കില്‍ തന്നെ ബോക്‌സ് ഘടിപ്പിച്ചു ഭക്ഷണം വിതരണംചെയ്താലോ എന്ന ആലോചന. ധാന്യവും മറ്റ് അവശ്യ സാധനങ്ങളും 30 ലിറ്റര്‍ വെള്ളവും വാഹനത്തില്‍ ശേഖരിച്ചു.
യാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ കഴിയും, അതോടൊപ്പം യാത്രയും.. എന്നാണ് വിചാരിച്ചത്. നൂഡില്‍സ്, ഓംലെറ്റ്, ചായ അങ്ങനെയുള്ള കുറച്ച് സാധനങ്ങള്‍ ഉണ്ടാക്കിവിറ്റു. തുടര്‍യാത്രയ്ക്കുള്ള പണം ഇതില്‍നിന്നു ഉണ്ടാക്കി. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, മേഘാലയ എന്നിവിടങ്ങളിലേക്ക് യാത്രയും തുടര്‍ന്നു.
ഒപ്പം യൂട്യൂബ് ചാനലായ കുമ്പു ട്രാവല്‍ (kumbu travel) തുടങ്ങി. ഇന്‍സ്റ്റാഗ്രാമിലും അതേ പേരിലുള്ള അക്കൗണ്ട്. യാത്രയ്ക്കിടയില്‍ ഇത് വളരെയധികം സഹായകരമായി. കണ്ടവര്‍ പിന്തുണയും സഹായവും നല്‍കി.
പ്രത്യേകതകള്‍
ഈ ഒന്നരവര്‍ഷത്തെ യാത്രയ്ക്ക് ഇടയ്ക്ക് ഒരിക്കല്‍പോലും ലോഡ്ജിലോ റൂമിലോ കിടന്നിട്ടില്ല. സ്വന്തം ടെന്റിലായിരുന്നു കിടപ്പ്. രാവിലെ തന്നെ അന്നത്തേക്കുള്ള ആഹാരം ഉണ്ടാക്കും. അതൊക്കെ ടിഫിന്‍ ബോക്‌സില്‍ വയ്ക്കും. പിന്നീട് പത്തു മണിയോടെ യാത്ര ആരംഭിക്കും. വൈകീട്ട് അഞ്ചിനു അവസാനിപ്പിക്കും. രാത്രി യാത്ര ഇല്ലായിരുന്നു.

അനുഭവങ്ങള്‍

റൂട്ട്
കര്‍ണാടക-ആന്ധ്ര-മഹാരാഷ്ട്ര-മധ്യപ്രദേശ്-ഉത്തര്‍പ്രദേശ്-ഹരിയാണ-പഞ്ചാബ്-ചണ്ഡീഗഡ്-ന്യൂഡല്‍ഹി-കശ്മീര്‍-ഉത്തരാഖണ്ഡ്-നേപ്പാള്‍-ബിഹാര്‍അസം-മേഘാലയ-നാഗാലാന്‍ഡ്-മണിപ്പൂര്‍-അരുണാചല്‍ പ്രദേശ്-ഒഡിഷ-ആന്ധ്ര വഴി തമിഴ്‌നാട്.
യാത്ര അവസാനിപ്പിച്ചത്
ബൈക്കില്‍ എന്‍ജിന്‍ പണി വന്നതുമൂലം 15,000 രൂപയോളം ആയി.യൂട്യൂബില്‍ നോക്കി കുറെ പണികള്‍ തന്നെ ചെയ്തു. ചെലവ് ചുരുക്കാന്‍ സെക്കന്‍ഡ്‌സ് ടയറുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. തിരികെ വീട്ടില്‍ വന്നപ്പോള്‍ ചേട്ടന്റെ കൈയ്യില്‍നിന്നു സ്‌നേഹപൂര്‍വം അടി കിട്ടി. അച്ഛനും അമ്മയും വഴക്കുപറഞ്ഞെങ്കിലും ഹാപ്പി, പെങ്ങളും.
ഇനി
അത്യാവശ്യം പൈസ സമ്പാദിച്ചതിനുശേഷം ഒരു പുതിയ ഓഫ് റോഡ് ബൈക്കില്‍ ക്യാമറയുയൊക്കെയായി തായ്‌ലന്‍ഡ് പോകണം. യാത്ര മറ്റുള്ളവരെക്കാണിക്കണം. പ്ലസ്ടുവിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റും ഐ.ടി.ഐ.യും പാസായിട്ടുണ്ട്. നേരത്തേ പഠനത്തിനൊപ്പം പത്രവിതരണത്തിനും ജിബിന്‍ സമയം കണ്ടെത്തിയിരുന്നു. പുലിയന്നൂര്‍ കുമ്പുക്കല്‍ മധുവാണ് അച്ഛന്‍. അമ്മ: ഉഷ, സഹോദരങ്ങള്‍: ജിതിന്‍, ജിഷ.
Content Highlights: jibin madhu travel on bike all india travel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..