വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമാക്കി ഇന്‍ഡൊനീഷ്യ; ആശങ്കയോടെ ബാലി ടൂറിസം


പ്രതീകാത്മക ചിത്രം | ഫോട്ടോ: എസ്.എൽ ആനന്ദ്

കോവിഡ് വ്യാപനത്തിന് ശേഷമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുകയാണ് ടൂറിസം മേഖല. പലവിധ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിക്കുകയും വിസ ചട്ടങ്ങളില്‍ ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത് പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് പല രാജ്യങ്ങളും. തായ്‌ലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഉല്ലാസ കേന്ദ്രങ്ങളിലെ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുകയും കഞ്ചാവ് നിയമവിധേയമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തിലും ഇന്‍ഡൊനീഷ്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വളരെ വിചിത്രമാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഇന്‍ഡൊനീഷ്യയില്‍ വിവാഹേതര ലൈംഗികബന്ധം ഉള്‍പ്പടെയുള്ളവ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെത്തുന്ന വിദേശ പൗരന്‍മാര്‍ക്കും ഇത് ബാധകമാണെന്നിരിക്കെ ബാലി ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളെ ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ടൂറിസം ലോകം.

വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഒരുവര്‍ഷം തടവാണ് ശിക്ഷ. സഹജീവനം നടത്തിയാല്‍ ആറുമാസം തടവുശിക്ഷ കിട്ടും. രാജ്യത്തെത്തുന്ന വിദേശപൗരര്‍ക്കും നിയമം ബാധകമാണെന്ന് ബില്ലില്‍ കൃത്യമായി പറയുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഒറ്റക്കെട്ടായി ഇന്‍ഡൊനീഷ്യന്‍ പാര്‍ലമെന്റ് രാജ്യത്തെ ശിക്ഷാനിയമം ഭേദഗതി ചെയ്തത്. ഇതിന് പുറമെ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാക്കി. മതനിന്ദാനിയമം ഭേദഗതിചെയ്തു. മതനിന്ദയ്ക്ക് അഞ്ചുവര്‍ഷമാണ് ജയില്‍ശിക്ഷ.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്ന കമിതാക്കള്‍ക്ക് എല്ലാ തരത്തിലുള്ള അവകാശങ്ങളും നിഷേധിക്കുന്നതാണ് പുതിയ നിയമങ്ങള്‍. ബാലിയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഓസ്‌ട്രേലിയയിലും ഈ പുതിയ നിയമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമങ്ങളിലും ഇന്‍ഡോനീഷ്യയിലെ പുതിയ നിയമങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. ഇനി ബാലിയില്‍ പോകുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി പോകണമെന്നാണ് ഒരു പേജില്‍ വന്ന ട്രോള്‍. വിവാഹിതരല്ലാത്തവര്‍ക്ക് ബാലിയില്‍ ഹോട്ടല്‍ റൂം പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടാവുമെന്നാണ് ചിലരുടെ ആശങ്ക. സ്വന്തം രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ആ രാജ്യത്തിന്റെ സര്‍ക്കാര്‍ തന്നെ കുഴിച്ചുമൂടുന്ന വിചിത്രമായ കാഴ്ചയാണ് ഇന്‍ഡൊനീഷ്യയിലേതെന്നാണ് ബാലി ടൂറിസം കമ്മ്യൂണിറ്റിയില്‍ ഒരു സഞ്ചാരി അഭിപ്രായപ്പെട്ടത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും ബാലിയിലെ ടൂറിസം മേഖലയ്ക്ക് സാധിച്ചിട്ടില്ല. 2019 ല്‍ 1.23 മില്യണ്‍ ഓസ്‌ട്രേലിയന്‍ സഞ്ചാരികള്‍ മാത്രം ബാലിയിലെത്തിയപ്പോള്‍ 2021 ല്‍ കോവിഡ് കാരണം 51 വിദേശ സഞ്ചാരികളാണ് എത്തിയത്. 2022 ജൂലൈയോടെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും പഴയ സാഹചര്യത്തിന്റെ അടുത്തുപോലും എത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ കൂടെ വരുന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നാണ് ടൂറിസ്റ്റ് ഗൈഡുകള്‍ ഉള്‍പ്പടെയുള്ളവരുടെ ആശങ്ക. ബാലിയോടുള്ള പ്രിയം കാരണം അവിടെ സ്ഥിരതാമസമാക്കിയ വിദേശികളും പുതിയ സാഹചര്യത്തെ ആശങ്കയോടെയാണ് നോക്കികാണുന്നത്.

ബാലി- സഞ്ചാരികളുടെ സ്വര്‍ഗം

ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെന്‍പസാര്‍' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു.

Content Highlights: Indonesia's new sex laws and what they could mean for tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented