രു ചെടി നട്ടു അല്ലെങ്കില്‍ വൃക്ഷത്തൈ നട്ടു എന്നൊക്കെ കേള്‍ക്കാറുണ്ട്. മുന്നൂറേക്കറില്‍ ഒരു വനം നട്ടുപിടിപ്പിച്ചു എന്നു കേട്ടാല്‍ അത് ഇത്തിരി അതിശയോക്തിയല്ലേയെന്ന് തോന്നാം. എന്നാല്‍ ഇതില്‍ ഒട്ടും അതിശയോക്തിയില്ല. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉടമ കാപ്പികൃഷിക്കു പോലും യോഗ്യമല്ലെന്നു പറഞ്ഞ്  അനില്‍കുമാര്‍ മല്‍ഹോത്രയെയും ഭാര്യ പമേലയക്കും വിറ്റ 55 ഏക്കറില്‍ തുടങ്ങി 300 ഏക്കര്‍ കൃഷി സ്ഥലം ഇന്നൊരു വനമാണ്.

വെറും ഒരു വനപ്രദേശമല്ല രാജ്യത്തെ ആദ്യത്തെ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രമാണ് ഇന്നിത്‌. 300ലധികം വിഭാഗത്തില്‍പ്പെട്ട പക്ഷികളുണ്ടിവിടെ. മാനും കാട്ടുപോത്തും ആനകള്‍ക്കുമൊപ്പം വംശനാശഭീഷണി നേരിടുന്ന നിരവധി ജന്തുക്കളും ഈ വനത്തിലുണ്ട്. 

sai trust

കഴിഞ്ഞ 25 വര്‍ഷവും അവര്‍ തിരക്കിലായിരുന്നു. പാമ്പിനും പക്ഷികള്‍ക്കും ആനകള്‍ക്കുമെല്ലാം മരങ്ങളും ചെടികളും അരുവിയുമുള്ള വീടൊരുക്കാനുള്ള തിരക്കില്‍. സേവ് ആനിമല്‍ ഇനീഷ്യേറ്റിവ് എന്ന പേരില്‍ കര്‍ണാടകയിലെ കുടകിലാണ് പ്രകൃതിയുടെ വശ്യത മുഴുവന്‍ ആവാഹിച്ച ഈ വനം സ്ഥിതി ചെയ്യുന്നത്. 

എന്നാല്‍ 1991നു മുമ്പാണ് ഇവിടെ വരുന്നതെങ്കില്‍ നിങ്ങള്‍ക്കിത് കാണാന്‍ സാധിക്കില്ലായിരുന്നു. അന്നാണ് മഹത്തായ ഉദ്യമത്തിന് അനില്‍കുമാറും പമേലയും തുടക്കം കുറിച്ചത്. ആദ്യം സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 55 ഏക്കര്‍ സ്ഥലം വാങ്ങി പിന്നീട് അത് വികസിപ്പിച്ച് ഇന്നത് മുന്നൂറ് ഏക്കറിൽ എത്തിനില്‍ക്കുന്നു.

യു.എസിലെ ന്യൂ ജേഴ്സെസിയിൽ വച്ച് 1960ലാണ് അനിലും പമേലയും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. പ്രകൃതിയോടുള്ള പ്രണയം മൂലമാണ് അവര്‍ ഹവായിലേക്ക് ഹണിമൂണ്‍ പ്ലാന്‍ ചെയ്തത്.  അവിടം ഇഷ്ടപ്പെടുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 

1986ല്‍  അനിലിന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് ഇരുവരും ഇന്ത്യയിലേക്കു വരുന്നത്. ഹരിദ്വാറിലെ മലിനമായ അന്തരീക്ഷം അത്ഭുതപ്പെടുത്തി. ഇവിടത്തെ നല്ലൊരു ശതമാനം വനവും ഇല്ലാതായിരിക്കുന്നു., പുഴകളെല്ലാം മലിനീകരിക്കപ്പെട്ടിരിക്കുന്നു. 

എന്നിട്ടും ആരും ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്തിയതായി കാണുന്നില്ല. ഇങ്ങനെയൊരു സാഹചര്യം മാറണം അതിനു തന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന തോന്നലാണ് ഞങ്ങളെ ഇന്നിവിടെ എത്തിച്ചത്. അനില്‍ പറയുന്നു. 

forest

ഇനിയുള്ളകാലത്തിന്റെ പ്രശ്‌നം പണമാകില്ലെന്നും മറിച്ച് ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ് രാജ്യത്തെ നിര്‍ണയിക്കാന്‍ പോകുന്നതെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് ശുദ്ധജലത്തിന്റെ ഉറവിടങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌.

ഹവായിയിലുള്ള ഭൂസ്വത്ത് വിറ്റാണ് ആദ്യത്തെ 55 ഏക്കര്‍ വാങ്ങിയത്. തുടര്‍ന്ന് ഓരോരുത്തരായി തങ്ങളുടെ സ്ഥലത്തിനടുത്തുള്ള കൃഷിസ്ഥലങ്ങല്‍ വില്‍ക്കാന്‍ തയ്യാറാകുമ്പോഴും തരിശുഭൂമിയായിട്ടായിരുന്നു അവര്‍ അതിനെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ആ സ്ഥലത്തിന് നല്ല വില ലഭിച്ച സന്തോഷത്തിലാണ് അവര്‍ ഈ സ്ഥലം വിറ്റഴിച്ചിരുന്നതെന്നും അനില്‍ പറഞ്ഞു. 

SAI (OFFICIAL TRAILER) from Melissa Lesh on Vimeo.

അങ്ങനെ വിറ്റഴിച്ച ഭൂമിയില്‍ ഔഷധമൂല്യമുള്ള നൂറിലധികം ഇനത്തില്‍പ്പെട്ട മരങ്ങളുണ്ട്. ഒപ്പം പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മരങ്ങളെക്കുറിച്ചും പ്രത്യേകയിനം മൃഗവര്‍ഗങ്ങളെക്കുറിച്ചും പഠനം നടത്തി വരുന്നു. സുരക്ഷയ്ക്കായി കാമറകളടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കിതു സാധിക്കുമെങ്കില്‍ പലര്‍ക്കും ഇതു സാധിക്കുമെന്നും അനിലിന്റെ ഭാര്യ പമേല പറുയുന്നു.

anil, pamela

കോര്‍പ്പറേറ്റുകള്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നടത്തുന്ന പദ്ധതികളില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കണമെന്നു പറയുന്നതോടൊപ്പം വെള്ളമില്ലാതെ എന്തു ബിസിനസാണ് ചെയ്യാന്‍ സാധിക്കകയെന്നും പമേല ചോദിക്കുന്നു.