വേങ്ങാട് കാവുംപള്ളയിലെ കരിങ്കൽ ക്വാറിയിൽ ജയരാജൻ കൂർമ ഒരുക്കിയ ഒഴുകുന്ന വീട്
കൂത്തുപറമ്പ് : വെള്ളത്തില്‍ ഒഴുകിനടക്കുന്ന വീട് കാണണമെങ്കില്‍ വേങ്ങാട് കാവുംപള്ളയിലെ കരിങ്കല്‍ ക്വാറിയിലെത്തിയാല് മതി. വേങ്ങാട് ഗംഗോത്രിയില്‍ ജയരാജന് കൂര്‍മയാണ് 'ജലകന്യക' എന്ന പേരില്‍ ക്വാറിയില്‍ ഒഴുകുന്ന വീട് ഒരുക്കിയത്. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിലുള്ള ഈ വീട് ആരെയും ആകര്‍ഷിക്കും. 2019 മുതല്‍ ജയരാജന് കൂര്‍മ ക്വാറിയില്‍ ശുദ്ധജല കൂടുമത്സ്യക്കൃഷി ചെയ്യുന്നുണ്ട്.
അങ്ങനെയാണ് ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന രീതിയില്‍ ഒഴുകുന്ന വീടെന്ന ആശയം ഉദിച്ചത്. മത്സ്യക്കൃഷിയുടെ ഭാഗമായുള്ള കൂടില്‍ ബാരലുകള്‍ ഘടിപ്പിച്ചാണ് ഒഴുകിനടക്കുന്ന വീട് ഒരുക്കിയത്. 12 ബാരലുകളാണ് ഘടിപ്പിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയ വീടിന് ഒന്നരലക്ഷത്തോളം രൂപ ചെലവായി.
ആവശ്യക്കാര്‍ക്ക് ഇവിടെ വന്ന് മീന്‍പിടിച്ച് പാകം ചെയ്ത് കഴിക്കാനും പ്രകൃതിസൗന്ദര്യം ആസ്വദിച്ച് കുറച്ച് സമയം ചെലവഴിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഒഴുകിനടക്കുന്ന വീടുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജയരാജന് പറഞ്ഞു. ടൂറിസം വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അഞ്ചു കൂടുകളിലായി തിലോപ്പിയ മത്സ്യമാണ് കൃഷി ചെയ്യുന്നത്. 3000 മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായാണ് ജയരാജന് നല്‍കിയത്. ശനിയാഴ്ച മത്സ്യക്കൃഷിയുടെ ആദ്യ വിളവെടുപ്പ് നടക്കും.
Content Highlights: house which floats in water attracts everyone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..