മുളക്- പന്നി തീറ്റമത്സരങ്ങള്‍, മലയിലൂടെ ബൈക്കോട്ടം; വിചിത്രമാണ് ഈ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍


ചിത്രങ്ങളും എഴുത്തും: മുഹമ്മദ് എ

Photo Feature

ഹോൺബിൽ ഉത്സവം

ത്സവങ്ങളുടെ ഉത്സവമെന്നാണ് നാഗാലന്‍ഡിലെ ഹോണ്‍ബില്‍ ഉത്സവം അറിയപ്പെടുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ഹോണ്‍ബില്‍ ഉത്സവം കൊണ്ടാടുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പ്രത്യേകിച്ച് നാഗാലന്‍ഡിന്റെ ഗോത്രജീവിതത്തെക്കുറിച്ചും അറിയാനും മനസിലാക്കുനുമുള്ള ഏറ്റവും മികച്ച അനുഭവമാണ് ഹോണ്‍ബില്‍.

നാഗന്‍മാരെക്കുറിച്ച് അവിശ്വസനീയമായ നാഗരികവൃത്താന്തങ്ങളേ നമ്മള്‍ കേട്ടുപഴകിയിട്ടുള്ളൂ. പ്രാണഹാരികളായ തലകൊയ്ത്തുകാര്‍, പട്ടിതീറ്റക്കാര്‍, പക്ഷിപിടിത്തക്കാര്‍. പടക്കുന്തവും പടവാളുമേന്തി ഊര് വിറപ്പിച്ചിറങ്ങുന്ന അപരിഷ്‌കൃതര്‍. അടുത്തറിയുമ്പോള്‍ മാത്രം തിരുത്തപ്പെടുന്ന ചില ധാരണകളുണ്ട്. ഒരുപക്ഷേ, അവയെ തേടിപ്പോകേണ്ടിവരും. അതിദൂരം താണ്ടേണ്ടി വരും. അങ്ങനെ പുറപ്പെട്ടതാണ് കൊഹിമയിലെ ഹോണ്‍ബില്‍ ഉത്സവത്തിന്.

നാഗാജീവിതത്തിന്റെ പ്രാക്തനമായ അടരുകളെയാകെ ഒന്ന് ഒപ്പിയെടുക്കണം. പക്ഷേ, സമൃദ്ധമായ ഗോത്രോത്സവത്തിന്റെ വര്‍ണവിന്യാസങ്ങള്‍ക്കിടയില്‍ ക്യാമറയുടെ കണ്ണാടിച്ചില്ലുകള്‍ ഒരല്പം പകച്ചു പോകുന്നോ? എങ്കിലുമിത് പകര്‍ത്താതെ വയ്യ. തലകൊയ്ത്തുക്കാര്‍ എന്ന് വിളിച്ചവരുടെ തലയില്‍ കിളിത്തൂവലുകളലങ്കരിച്ചുവെച്ചിരിക്കുന്നു. മൂപ്പന്‍മാര്‍ പ്രൗഢമായ വേഴാമ്പല്‍ത്തൂവല്‍ക്കിരീടം ചൂടിയിരിക്കുന്നു. ഗോത്രതാളങ്ങളാല്‍ മുഖരിതമാവുന്ന പത്തുനാള്‍. 16 നാഗാ ഗോത്രങ്ങളുടെ സാംസ്‌കാരിക സംഗമഭൂമി കിസാമ. ഗോത്രജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് 2000ത്തില്‍ ആരംഭിച്ച ഹോണ്‍ ബില്‍ ഉത്സവം ഇന്ന് ഉത്സവങ്ങളുടെ ഉത്സവമാണ്. ഉത്സവരാവൊടുങ്ങുമ്പാള്‍ കണ്ട കാഴ്ചകളെ പങ്കുവയ്ക്കാതിരിക്കാനാവുന്നില്ല.

കിസാമയിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റ് നടക്കുക. കൊഹിമയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണിത്. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കുടിലുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. അവരുടെ കരകൗശലവസ്തുക്കളും വാങ്ങാം. സംസ്ഥാന സര്‍ക്കാറിന്റെ കലാസാംസ്‌കാരിക വിഭാഗം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് കോര്‍ണറിലെത്തിയാല്‍ കലാകാരന്‍മാരുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും. മുളക്, കൈതച്ചക്ക, പന്നിയിറച്ചി എന്നിവയുടെ തീറ്റമത്സരങ്ങള്‍ വേഴാമ്പല്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. മലമുകളിലൂടെയുള്ള ബൈക്കോട്ട മത്സരവും നടക്കാറുണ്ട്

ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ലഭിക്കാന്‍

വിദേശികള്‍ക്ക് നാഗാലാന്‍ഡില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. എത്തികഴി ഞ്ഞ് 24 മണിക്കൂറിനകം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഫോറി നേഴ്‌സ് റജിസ്‌ട്രേഷന്‍ ഓഫീസിലോ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യക്കാരായ യാത്രികര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുക്കണം.

ഗുവാഹട്ടി, ദീമാപൂര്‍, കൊഹിമ മോകോക്ചങ് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി റെസിഡന്‍ഷ്യല്‍ കമ്മീഷണര്‍ ഓഫീസുകളില്‍ നിന്നും ഇത് ലഭിക്കും. ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ എന്നിവ ആവശ്യമാണ്. രണ്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ കാത്തിരിക്കേണ്ടിയും വരാറുണ്ട്.

(2018 ഒക്ടോബര്‍ ലക്കം മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Hornbill Festival begins in Naga heritage village Kisama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented