നെപ്പോളിയന്റെ ജന്മനാട്, ബ്രിട്ടീഷ് അഡ്മിറലിന്റെ കണ്ണ് പോയ ഇടം; ഇന്നിത് ഫ്രാൻസിന്റെ സൗന്ദര്യദ്വീപ്


മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക.

കോർസിക്ക ദ്വീപ് | Photo: https://www.gettyimages.in/photos/corsica

കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷിപ്പിക്കാം ഫ്രാൻസിലെ കോർസിക്ക ദ്വീപിനെ. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചതും ബ്രിട്ടീഷ് അഡ്മിറലായിരുന്ന നെൽസൺ പ്രഭുവിന് കണ്ണ് നഷ്ടപ്പെട്ടതും ഇവിടെ‌യാണ്. സഞ്ചാരികളുടെ പറുദീസയായ ഇവിടെ സന്ദർശിക്കുന്നതിന് മുമ്പ് ഈ നാടിനെ അടുത്തറിഞ്ഞിരിക്കണം.

മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക. സിസിലി, സാർഡീനിയ, സൈപ്രസ് എന്നിവയാണ് മറ്റുമൂന്നെണ്ണം. ഹൈക്കർമാരുടെ സ്വർ​ഗം എന്നറിയപ്പെടുന്ന ഇവിടെ 2000 മീറ്ററിലധികം ഉയരമുള്ള 120 പർവതങ്ങളാണ് ദ്വീപിലുള്ളത്. 2,706 മീറ്റർ ഉയരമുള്ള മോണ്ടെ സിന്റോയാണ് ഇതിൽ ഏറ്റവും വലുത്.

1768-ൽ റോമാക്കാർ കീഴടക്കുകയും പിന്നീട് ബൈസന്റൈൻ ഭരണത്തിൻ കീഴിലാവുകയും ചെയ്ത ശേഷം, ഇറ്റലിയിലെ ജെനോയിസാണ് കോർസിക്ക ഭരിച്ചത്. ഇതിന് തൊട്ടടുത്ത വർഷമാണ് ഭാവി ഭരണാധികാരിയായ നെപ്പോളിയൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം രണ്ട് വർഷം ബ്രിട്ടീഷ് അധീനതയിലായിരുന്നു ഈ ദ്വീപ്.

1794-ൽ കോർസിക്കയിൽ പാരീസും കോർസിക്കൻ ദേശീയവാദികളും തമ്മിൽ നടന്ന സംഘർഷത്തിനിടെയാണ് അന്ന് പിടിയിലായ ബ്രിട്ടീഷ് അഡ്മിറൽ നെൽസൺ പ്രഭുവിന് വലതുകണ്ണ് നഷ്ടമായത്. 1970-കളുടെ മധ്യത്തിൽ വിഘടനവാദി നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക (FLNC) ബോംബാക്രമണം ആരംഭിച്ചു. മുതിർന്ന ഫ്രഞ്ച് ഉദ്യോ​ഗസ്ഥരെയും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുമായിരുന്നു അവർ ലക്ഷ്യമിട്ടത്.

1980-1990 കളിൽ ദ്വീപിൽ വിവിധ രഹസ്യ സംഘങ്ങളുടെ ആക്രമണം തുടർന്നു. ഇതാകട്ടെ 1998- ഫെബ്രുവരി 6-ന് ദ്വീപിലെ സർക്കാർ പ്രതിനിധിയായ ക്ലോഡ് എറി​ഗ്നാക്കിന്റെ കൊലപാതകത്തിലും. 2014-ലാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക സായുധ പ്രചാരണം അവസാനിപ്പിച്ചത്.

1991 മുതൽ, 3,40,000 ആളുകളുള്ള ദ്വീപ് മറ്റ് ഫ്രഞ്ച് പ്രദേശങ്ങളെ അപേക്ഷിച്ച് സ്വയംഭരണാവകാശം കൂടുതൽ ആസ്വദിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസം, പരിസ്ഥിതി, ​ഗതാ​ഗതം എന്നീ മേഖലകളിൽ. 2015 ൽ ദ്വീപിൽ അധികാരത്തിൽ വന്ന ദേശീയ സഖ്യം കൂടുതൽ സ്വയംഭരണം തേടി. പക്ഷേ കോർസിക്കയുടെ പല ആവശ്യങ്ങളശും പാരീസ് നിരാകരിക്കുകയാണുണ്ടായത്. ഫ്രഞ്ച് ഭാഷയ്ക്കൊപ്പം കോർസിക്കൻ ഭാഷയേയും ഔദ്യോ​ഗികമായി അം​ഗീകരിക്കുക, രാഷ്ട്രീയത്തടവുകാരുടെ പൊതുമാപ്പ് എന്നിവയെല്ലാം അതിൽപ്പെടുന്നു.

ഫ്രാൻസിലെ വലിയ വ്യവസായങ്ങളില്ലാത്ത മേഖലകൂടിയാണ് കോർസിക്ക. ആട്ടിൻ പാലിൽ നിന്നുണ്ടാക്കുന്ന ചീസ്, കാട്ടുപന്നിയിറച്ചി, പാസ്ത തുടങ്ങി സമൃദ്ധമായ ഭക്ഷണരീതിയാണ് ദ്വീപിലേത്. വിനോദസഞ്ചാരമാണ് പ്രധാന വരുമാനമാർ​ഗം. ഇതിന് പുറമേ വൈൻ ഉത്പാദനം, ജീവജാലങ്ങളുടെ പരിപാലനം, സിട്രസ് പഴങ്ങൾ, പീച്ച് എന്നിവയുടെ കൃഷി തുടങ്ങിയവയാണ് മറ്റുവരുമാനമാർ​ഗങ്ങൾ.

Content Highlights: Corsica, History of a French Island, Mediterranean Island, Napoleon Bonaparte

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented