മഞ്ഞുവാരാൻ മോഹം, അച്ഛന്റെ കൈപിടിച്ച് ഹിമാലയം കയറി നാലുവയസ്സുകാരൻ


ടി.രഞ്ജുലാൽ

തന്റെ കളിക്കൂട്ടുകാരിയായ ‘ദേവു’ എന്ന കുതിരയുടെ പുറത്തേറി സ്കൂളിലേക്കുവന്ന് നേരത്തേ നാട്ടുകാരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ എൽ.കെ.ജി.ക്കാരൻ.

റയാനും ആൻസണും ഖർദും​ഗ് ലാ ചുരത്തിന്റെ നെറുകയിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഞ്ഞുകട്ടികളിൽ കളിക്കാനായതിന്റെ ത്രില്ലിലാണ് റെയാൻ. കിലോമീറ്ററുകൾതാണ്ടി ഹിമാലയം കയറിമടങ്ങിയതിന്റെ പ്രധാന്യമൊന്നും ആളിന് ഇനിയും പിടികിട്ടിയിട്ടില്ല. നാലാംവയസ്സിൽ ഹിമാലയയാത്രനടത്തി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് റെയാൻ. അഞ്ചലിനടുത്ത് മാവിള കനാൽ ജങ്ഷനിലെ സെന്റ് തോമസ് ബംഗ്ലാവിൽനിന്ന്‌ അച്ഛൻ ആൻസൺ ജോർജ് തോമസിനൊപ്പമാണ് കുഞ്ഞുറെയാൻ ഹിമാലയം കയറിയത്.

തന്റെ കളിക്കൂട്ടുകാരിയായ ‘ദേവു’ എന്ന കുതിരയുടെ പുറത്തേറി സ്കൂളിലേക്കുവന്ന് നേരത്തേ നാട്ടുകാരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ എൽ.കെ.ജി.ക്കാരൻ. അമേരിക്കയിലുള്ള ബന്ധുവായ കുട്ടി മഞ്ഞിൽ കളിക്കുന്ന വീഡിയോ കണ്ടപ്പോഴാണ് റെയാനും മഞ്ഞുപാളികളിൽ കളിക്കണമെന്ന മോഹമുദിച്ചത്. ആഗ്രഹം അച്ഛനോടു പറഞ്ഞു. ഇതാണ് ഹിമാലയയാത്രയിൽ കലാശിച്ചത്.റെയാന്റെ അമ്മ പഠനാർത്ഥം ലണ്ടനിലാണ്. അധികമാരോടും പറയാതെയാണ് അച്ഛനും മകനും ഹിമാലയത്തിനു വിട്ടത്. ആൻസന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ വിഷ്ണു വി.പൈയും ഒപ്പം കൂടി. ഡൽഹിവരെ വിമാനത്തിൽ. തുടർന്ന് തീവണ്ടിയിലും ബസ്സിലുമൊക്കെയായി. ഒടുവിൽ ബൈക്കിൽ, സമുദ്രനിരപ്പിൽനിന്ന്‌ 18,500 അടി ഉയരത്തിലുള്ള ഖർദുംഗ് ലാ ചുരത്തിന്റെ നെറുകവരെ.

ലോകത്തിലെതന്നെ വാഹനഗതാഗതം സാധ്യമായ ഏറ്റവും ഉയരത്തിലുള്ള നിരത്തുകളിലൊന്നാണിത്. ഓക്സിജന്റെ അളവ് 50 ശതമാനംവരെ കുറഞ്ഞ ഇവിടെ ഓക്സിജൻ സിലിൻഡർ ഉൾപ്പെടെയുള്ള മുൻകരുതലുകളോടെയാണ് യാത്രചെയ്തത്. 15 ദിവസം നീണ്ട യാത്രയ്ക്കിടെ ശാരീരികമായി ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. നായകളുടെയും കുതിരകളുടെയുമൊക്കെ പരിശീലകനായ ആൻസൺ മുമ്പും ദീർഘയാത്രകൾ നടത്തിയിട്ടുണ്ട്.

മകനുമൊത്ത് ഇത്തരമൊരു സാഹസികയാത്ര ആദ്യമാണ്. ഇത്തരം യാത്ര നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകളും സുരക്ഷാക്രമീകരണങ്ങളും നിർബന്ധമായും സ്വീകരിക്കണമെന്ന് ഉപദേശിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുമായി യാത്രചെയ്യേണ്ടിവന്നാൽ.

Content Highlights: four years boy climbed himalaya with his father, adventure travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented