ലോകത്തിലെ ഏറ്റവും മനോഹരമായ പുന്തോട്ടങ്ങളിലൊന്നിന്റെ പേര് ചോദിച്ചാല്‍ പലരും പറയുക അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ ലോങ്വുഡ് ഗാര്‍ഡന്‍ എന്നായിരിക്കും. ലോക്ക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ടൂറിന്റെ അനന്തസാധ്യതകള്‍ യാത്രാപ്രേമികള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ഈ പൂന്തോട്ടം.
അമേരിക്കയുടെ പൂന്തോട്ട തലസ്ഥാനം എന്നാണ് ഇതറിയപ്പെടുന്നത്. 1077 ഏക്കര്‍ വരുന്ന സ്ഥലത്ത് വൃക്ഷങ്ങളും പൂക്കളും ഫൗണ്ടനുകളുമെല്ലാം ഏതൊരു സഞ്ചാരിയുടേയും മനംകവരുന്നതാണ്. പിയറി എസ് ഡു പോണ്ട് ആണ് പൂന്തോട്ടത്തിന്റെ സ്ഥാപകന്‍. പത്ത് ലക്ഷത്തോളം പേരാണ് പ്രതിവര്‍ഷം ലോങ്വുഡ് കാണാനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതൊരു പൊതു പൂന്തോട്ടമായിരുന്നു.
ലെന്നി ലെനെയ്പ് ഗോത്രവര്‍ഗക്കാരുടേയും ക്വേക്കര്‍ കര്‍ഷകരുടേയും വാസസ്ഥലമായിരുന്നു ഇന്ന് പൂന്തോട്ടം സ്ഥിതിചെയ്യുന്ന പ്രദേശം. എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സാധ്യമാവുന്ന ഒരിടം എന്നതാണ് പൂന്തോട്ടമെന്ന ആശയത്തിന് ഉപോല്‍ബലകമാവുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി വിവിധ ചടങ്ങുകള്‍ക്കും മീറ്റിങ്ങുകള്‍ക്കുമെല്ലാം പൂന്തോട്ടം വേദിയാകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..