ദുബാരെയിലെ സവാരി ഗിരിഗിരി

കര്‍ണാടകയിലെ കുടകു ജില്ലയില്‍ കാവേരി നദിയുടെ ഓരം ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആന പരിശീലന കേന്ദ്രമാണ ദുബാരെ ആന ക്യാമ്പ്. ഇതു കര്‍ണാടക വനം വകുപ്പിന്റെ കീഴിലാണ്. മൈസൂര്‍ ദസറയയ്ക്കുവേണ്ടി ആനകളെ പരിശീലിപ്പിച്ചിരുന്നത് ഇവിടെയാണ്.  ഇതിലൊക്കെ പുറമെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. കാടും പുഴയും ആനകളേയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. കേരളത്തില്‍ കാണുന്നതുപോലെ ചങ്ങലയിട്ട, ഇടം വലം തിരിയാന്‍ സമ്മതിക്കാതെ തോട്ടിയും പിടിച്ച് കൂടെ നില്‍ക്കുന്ന പാപ്പാന്മാരില്ല ഇവിടെ. തികച്ചും സ്വതന്ത്രരായി വിഹരിക്കുന്നവര്‍. ഫീസ് കൊടുത്താല്‍ സന്ദര്‍ശകര്‍ക്ക് ആനസവാരിയുമുണ്ട്. ആനകളുടെ നീരാട്ടും ഒരു വിശേഷപ്പെട്ട കാഴ്ചതന്നെ. പുഴയുടെ ഇരു കരകളിലുമായാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പുഴ കടന്നുവേണം അക്കരെയുള്ള ആനക്കാഴ്ച്ചകളിലേക്ക് പോകാന്‍. വെള്ളം കുറവാണെങ്കില്‍ പുഴയില്‍ ഉയര്‍ന്നുകാണുന്ന പാറകള്‍ക്ക് മുകളിലൂടെ നടന്ന് അക്കരെയെത്താം. അല്പം ശ്രമകരമാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ യാത്ര ഒഴിവാക്കാനാവില്ല. സാഹസികത അത്രയ്ക്കങ്ങ് വെണ്ടെന്നാണെങ്കില്‍ ചെറിയ ബോട്ടുകളുണ്ട് അക്കരെപ്പറ്റാന്‍. കൂര്‍ഗ് കാണാനെത്തുന്ന സഞ്ചാരികള്‍ ഈ ആനത്താവളം കാണാന്‍ ചുരുങ്ങിയത് ഒരു ദിവസത്തിന്റെ പകുതിയെങ്കിലും കണ്ടുവയ്ക്കണം. എഴുത്തും ചിത്രങ്ങളും വിപിന്‍ ചാലിമന

1-(9).jpg
2-(6).jpg
3-(6).jpg
4-(4).jpg
5-(6).jpg
6-(4).jpg
7-(5).jpg
8-(4).jpg
9-(4).jpg
10-(3).jpg
12-(3).jpg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.