ദുബായ് യാത്രാവിവരണം, ആറാം ഭാഗം_____________

ദുബായ് യാത്ര പൂര്‍ണമാകണമെങ്കില്‍ ഡെസേര്‍ട്ട് സഫാരിയും ബെല്ലി ഡാന്‍സും കൂടിയേതീരൂ. വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങളുടെ മരുഭൂമി യാത്രയ്ക്കായുള്ള ലാന്‍ഡ് ക്രൂയിസര്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു. അറബിക്കുപ്പായമിട്ട പാകിസ്താന്‍കാരനാണ് ആ ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന്റെ സാരഥി.

ഡെസേര്‍ട്ട് സഫാരി ടൂര്‍ പാക്കേജ് ഒരുമാസം മുമ്പേ ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്തതാണ്, മുതിര്‍ന്നവര്‍ക്ക് 115 ദിര്‍ഹം, കുട്ടികള്‍ക്ക് 89 ദിര്‍ഹം എന്ന നിരക്കില്‍.

Belly Dance

ഒമാന്‍ റൂട്ടിലെ വിശാലമായ റോഡിലൂടെ സഞ്ചരിച്ച വാഹനം, ഏതാണ്ട് ഒരു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ മണല്‍പാതയിലേക്ക് തിരിഞ്ഞു. കാറ് നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍, നാലു ടയറുകളുടെയും പകുതി കാറ്റ് ഊരിവിട്ടു. മണലിലൂടെ പായുമ്പോള്‍ ടയര്‍ പുതഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ച് തയാറായി.

Dubai Travelogue Part 5 - ദുബായ് നഗരക്കാഴ്ചകള്‍ക്ക് ഒരിടവേള, ഈ യാത്ര മരുഭൂമിയിലെ തടാകത്തിലേക്ക് 

ഡ്യൂണ്‍ ബാഷ്, അഥവാ മണല്‍ക്കൂനയിലെ പ്രഹരമെന്ന് വിശേഷിപ്പിക്കുന്ന സാഹസികയാത്രയാണ് ഇനി അങ്ങോട്ട്. മരുഭൂമിയുടെ പരുക്കന്‍ ഭാവങ്ങള്‍ ഏറ്റുവാങ്ങി, മൂന്ന് കിലോമീറ്ററോളം തെന്നിത്തെറിച്ചൊരു യാത്ര.

Desert Safari

Belly Dance

Belly Dance

മണല്‍ക്കൂനകളിലൂടെ ചാടിയും ഇളകിമറിഞ്ഞും വാഹനം കുതിച്ചു. വെള്ളം പോലെ വശത്തേക്ക് തെറിക്കുന്ന മണല്‍. ചിലപ്പോള്‍ വണ്ടി മറിഞ്ഞുവീഴുമെന്നു പോലും തോന്നിപ്പോകും. ആവേശം കൂട്ടാന്‍ നല്ല അടിപൊളി ഹിന്ദിപാട്ടുകള്‍ ഇട്ടാണ് സാരഥിയുടെ ഡ്രൈവിങ്. പത്തിരുപത് മിനിട്ട് നീണ്ടുനിന്ന യാത്ര അറബിത്താവളത്തില്‍ ചെന്നെത്തി.

Dubai Travelogue Part 4 - കാഴ്ചകളുടെ ഉയരംതേടി ബുര്‍ജ് ഖലീഫയിലേക്ക്‌

ഒട്ടകപ്പുറത്തും ഡെസേര്‍ട്ട് ബൈക്കിലുമായി മരുഭൂമി ചുറ്റാനുള്ള അവസരം ഡെസേര്‍ട്ട് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നു. അറബിനാടിന്റെ ദേശീയപക്ഷിയായ പ്രാപ്പിടിയനെ (falcon) കൈയില്‍ ഇരുത്തി ഒരറബി അതുവഴി ചുറ്റിത്തിരിയുന്നു. ഇദ്ദേഹത്തിനെ സമീപിച്ചാല്‍ പ്രാപ്പിടിയനെ സന്ദര്‍ശകര്‍ക്ക് അവരുടെ കൈയിലിരുത്തി ഫോട്ടോയെടുക്കാം.

Desert Safari

Desert Safari

ഒട്ടകപ്പുറത്ത് ഞങ്ങളും കയറി. നമ്മളെ പുറത്ത് കയറ്റി, നിലത്തിരിക്കുന്ന ഒട്ടകം എഴുന്നേല്‍ക്കുമ്പോള്‍, എടുത്തെറിയുന്ന പോലെയാണ്. ചെറുതായൊന്ന് പേടിക്കും. എന്നാല്‍ പേടിച്ചുകരയുമെന്ന് കരുതിയ ഗൗരിക്കുട്ടി ചിരിച്ചുകളിച്ചായിരുന്നു ഒട്ടകസഫാരി ആസ്വദിച്ചത്.

Desert Safari

Desert Safari

Desert Safari

ഒട്ടകപ്പുറത്ത് ഇരുത്തി ചെറിയൊരു വട്ടം ചുറ്റിക്കും, പാക്കേജ് പ്രകാരമുള്ള ഒട്ടകസഫാരി അതിലൊതുങ്ങും. വിശാലമായ യാത്രയ്ക്ക് പണം വേറെ നല്‍കണം. ഡെസേര്‍ട്ട് ബൈക്ക് ഓടിക്കാനും ദിര്‍ഹം കുറേ പൊട്ടിക്കണം. 

Desert Safari

Desert Safari

Desert Safari

Desert Safari

Dubai Travelogue Part 3 - 18 ഏക്കര്‍, 450 ലക്ഷം പൂക്കള്‍... ലോകത്തിലെ ഏറ്റവും വലിയ ഈ പൂന്തോട്ടം വളരുന്നത് മരുഭൂമിയില്‍

സന്ധ്യയാകുന്ന വരെ ക്യാമ്പിന്റെ പരിസരത്ത് ഞങ്ങള്‍ അലഞ്ഞുതിരിഞ്ഞു. തണുത്ത കാറ്റും മണലും; മരുഭൂമിയെന്ന സങ്കല്‍പത്തില്‍ നിന്ന് നേരെ വിപരീതമായ അന്തരീക്ഷമാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്. മണല്‍ക്കൂനയ്ക്കു മുകളില്‍ നിന്ന് ചാടുകയും മറിയുകയും ഓടിക്കളിക്കുകയും ചെയ്ത് ഞങ്ങള്‍ ആഘോഷിച്ചു. യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് മരുഭൂമിയിലെ ഈ സായാഹ്നം തന്നെയായിരുന്നു. അകലെ, മറ്റൊരു ക്യാമ്പും കാണാം. ഒട്ടകങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശവും അടുത്തുതന്നെ. ഡ്യൂട്ടി ഇല്ലാത്ത ഒട്ടകങ്ങള്‍ ഭക്ഷണവും വിശ്രമവുമായി അവിടെ കഴിയുന്നു. 

Belly Dance

Dubai Travelogue Part 2 - ദുബായിലെ ഡോള്‍ഫിനുകളുടെ പ്രകടനം

ഏഴു മണിയോടെ കൂടാരത്തിലേക്ക് പ്രവേശിച്ചു. നടുക്ക് ചെറിയൊരു വേദി. ചുറ്റും പരവതാനി വിരിച്ച നിലത്ത് തലയിണപോലുള്ള ഇരിപ്പിടങ്ങള്‍. ഭക്ഷണം കഴിക്കാന്‍ ചെറിയ മേശകള്‍. പാക്കേജ് ആണെങ്കിലും സീറ്റുകളൊന്നും നമുക്കായി മാറ്റിവെച്ചിട്ടില്ല. ആദ്യം ചെല്ലുന്നവര്‍ക്ക് നല്ല ഭാഗം നോക്കി ഇരിക്കാം. താമസിച്ച് കയറിയാല്‍ പിന്നിലിരിക്കേണ്ടിവരും.

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

ആളുകള്‍ക്ക് കൂട്ടത്തോടെ ഇരുന്ന് ഹുക്ക വലിക്കാന്‍ സൗകര്യം. മദ്യവും അവിടെ ലഭ്യമാണ്, അധികപണം നല്‍കണമെന്നു മാത്രം. 

ആദ്യം എത്തിയ ഈജിപ്ഷ്യന്‍ നൃത്തരൂപമായ തനോരയും ഫയര്‍ഡാന്‍സും അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. 

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

പിന്നാലെ സുന്ദരിയായ നര്‍ത്തകിയുടെ ബെല്ലി ഡാന്‍സ്. അരക്കെട്ടില്‍ നിന്നുയിര്‍ കൊണ്ട് ശരീരമാകെ പടര്‍ന്നുപിടിക്കുന്ന നൃത്തരൂപം. അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കത്തോടെയുള്ള അംഗചലനങ്ങളാണ് നൃത്തത്തിന്റെ മുഖമുദ്ര. മനംമയക്കുന്ന അറബിസംഗീതം കൂടി ചേര്‍ന്നപ്പോള്‍, ദുബായ് യാത്രയിലെ മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു ബെല്ലി ഡാന്‍സ്.

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

Belly Dance

കൈകൊട്ടലും ആടിപ്പാടലും മൂലം തളര്‍ന്ന അതിഥികള്‍ക്കായി ബുഫെ വിരുന്ന് ഒരുക്കിയിരിക്കുന്നു. നൂഡില്‍സും ഫ്രൈഡ്‌റൈസും ഉള്‍പ്പെടെ, മിക്ക വിഭവങ്ങളും പരിചയമുള്ളവ തന്നെ. സസ്യ, മാംസവിഭവങ്ങള്‍ വെവ്വേറെ കൂടാരങ്ങളിലായാണ് തയാറാക്കിവെച്ചിരിക്കുന്നത്. ഇഷ്ടാനുസരണം എടുക്കാം.

Belly Dance

Desert Safari

രാത്രി എട്ടുമണിയോടെ അതിഥികള്‍ മടങ്ങിത്തുടങ്ങി. ഞങ്ങളുടെ കാറും ക്യാമ്പിന്റെ വെളിയില്‍ കാത്തുനില്‍പുണ്ടായിരുന്നു. 

ദുബായ് യാത്രയിലെ ഏറ്റവും വലിയ ആഘോഷം തന്നെയായിരുന്നു ഈ ഡെസേര്‍ട്ട് സഫാരി. ആടുകയും പാടുകയും മണ്ണില്‍ ചാടിമറിയുകയുമെല്ലാം ചെയ്തിട്ടും ആര്‍ക്കുമൊരു ക്ഷീണമുണ്ടായിരുന്നില്ല. 

ക്യാമ്പിനെ പിന്നിലാക്കി, മണല്‍പ്പാളികളെ കീറിമുറിച്ച്, ദുബായ് നഗരം ലക്ഷ്യമാക്കി ഞങ്ങളുടെ കാര്‍ കുതിച്ചു...

(തുടരും)