കൊറോണ വെക്കേഷന്‍ ട്രിപ്പ് മുടക്കി ക്വാറന്റീനിലായ ദമ്പതിമാര്‍ ചെയ്തതിന് കയ്യടിക്കാം, ഇത് ഭാവനയുടെ അങ്ങേയറ്റം


യാത്രയുടെ ചിത്രങ്ങള്‍ കിസ്റ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Photo: Twitter| Kirsty Russell

സ്വന്തം ക്രിയേറ്റിവിറ്റി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നാണ് ഈ ലോക്ക്ഡൗൺ കാലത്ത് ഓരോരുത്തരും ചിന്തിക്കുന്നത്. അത് ഭക്ഷണമായും ചിത്രമായുമെല്ലാം പുറത്തുവരുന്ന കാഴ്ച ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ആസ്ട്രേലിയക്കാരനായ നഥാനും ചെയ്തത് അത്തരം ഒരു പ്രവൃത്തിയാണ്. അദ്ദേഹം ചെയ്തതെന്താണെന്നോ, സ്വന്തം ലിവിങ് റൂമിൽ ഒരു വലിയ വിമാനത്തിന്റെ മാതൃക തന്നെ അങ്ങ് സൃഷ്ടിച്ചു.

കുടുംബത്തിനൊപ്പം സിഡ്നിയിൽ നിന്ന് മ്യൂണിച്ചിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു നഥാൻ. 15 മണിക്കൂർ നീളുന്ന ആ യാത്ര പക്ഷേ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നശിപ്പിച്ചു. ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് മുടങ്ങിയ വിമാനയാത്രയെ ഒന്ന് പുനഃസൃഷ്ടിച്ചാലോ എന്നുള്ള ആലോചന നഥാനും ഭാര്യ കിസ്റ്റി റസ്സലിനും ഉദിക്കുന്നത്. ആദ്യം തമാശയായാണ് തോന്നിയതെങ്കിലും ആലോചിക്കുന്തോറും ഇരുവർക്കും ആവേശം കൂടി വന്നു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയടക്കം ഇരുവരും ചേർന്ന് ലിവിങ് റൂമിൽ സജ്ജീകരിച്ചു.

16 വയസുള്ള മൂത്ത പുത്രനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ. ഒമ്പതുവയസുള്ള മകൾ ബാഗ് പരിശോധനയ്ക്ക് നിന്നപ്പോൾ 14 വയസുള്ള മകൾ 'അതിഥികളെ' സ്വീകരിച്ചു. ഇരിപ്പിടങ്ങളും ഭക്ഷണവും എല്ലാം വിമാനത്തിലുള്ളതുപോലെ തന്നെ. വീട്ടിലെ നായ്ക്കളും ഈ യാത്രയിൽ പങ്കാളികളായി എന്നതാണ് ഏറ്റവും രസകരമായ കാര്യം. യാത്രയുടെ ചിത്രങ്ങൾ കിസ്റ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും ഈ സാങ്കൽപ്പിക യാത്ര നഥാനും കുടുംബത്തിനും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന കാര്യത്തിൽ യാതൊരു തർക്കവുണ്ടാകില്ല.

Content Highlights: Covid 19, Family Replicates 15-Hour Flight In Living Room, Travel Feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented