
കൊറോണ കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. ചെറുതെങ്കിലും ശുഭകരമായ ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. കൊറോണ നഷ്ടപ്പെടുത്തിയ ബൈക്കിന് പകരം മലയാളി വ്ലോഗര്‍ക്ക് പുത്തന്‍ ബൈക്ക് സമ്മാനമായി നല്കിയ ടി.വി.എസിന്റെ നടപടിയാണ് ആ നല്ല വാര്‍ത്ത. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാനാണ് കമ്പനി അപ്പാച്ചെയുടെ ഏറ്റവും പുതിയ മോഡലായ ആര്.ആര് 3310 സമ്മാനിച്ചത്.
2019 നവംബറിലാണ് കണ്ണൂരില്‍ നിന്നും ഷാക്കിര്‍ തന്റെ ടി.വി.എസ് 200 4 വി ബൈക്കില്‍ ലോകപര്യടനത്തിനിറങ്ങിയത്. ഇറാനടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഷാക്കിര്‍ അസര്‍ബൈജാനില്‍ നിന്നും ജോര്‍ജിയയിലേക്ക് പോവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് കൊറോണ ബാധ കാരണം വിസ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് ഷാക്കിര്‍ ലോകയാത്ര പാതിവഴിയില്‍ നിര്‍ത്തുകയും ബൈക്ക് അസര്‍ബൈജാനില്‍ നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ ഷാക്കിര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. പരിശോധനകള്‍ക്ക് ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഷാക്കിറിന്റെ ബൈക്ക് അസര്‍ബൈജാനില്‍ കുടുങ്ങിയെന്നറിഞ്ഞ ടി.വി.എസ് പുത്തന്‍ ബൈക്ക് നല്കുകയാണുണ്ടായത്. ബൈക്ക് നല്‍കിയതിലുള്ള നന്ദിയും സന്തോഷവും തന്റെ വ്ലോഗിലൂടെ മല്ലു ട്രാവലര്‍ പ്രകടിപ്പിച്ചു.
Content Highlights: Biker Vlogger Mallu Traveler loses bike, Corona Virus TVS Motors gifts him an Apache RR310
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..