അമരാവതിയിലെ മധുരനാരങ്ങാത്തോട്ടങ്ങള്‍


തൊലി പൊളിച്ച് ആവേശത്തോടെ നാരങ്ങ കഴിക്കുമ്പോള്‍ ഇതെവിടെനിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓറഞ്ച് സിറ്റി എന്ന പേര് നാഗ്പുരിനാണെങ്കിലും നാരങ്ങയുടെ ഈറ്റില്ലം മഹാരാഷ്ട്രയിലെ അമരാവതിയാണ്

-

ഓറഞ്ച് സിറ്റി എന്ന പേര് നാഗ്പുരിനാണെങ്കിലും നാരങ്ങ കിട്ടണമെങ്കില്‍ 200 കിലോമീറ്റര്‍ ഇപ്പുറമുള്ള അമരാവതി എത്തണം. ഇവിടെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് നാരങ്ങാതോട്ടം. കേരളത്തിലെ മാര്‍ക്കറ്റിലെത്തുന്ന 60 ശതമാനത്തോളം നാരങ്ങ ഇവിടെനിന്നാണ് കയറ്റിപ്പോകുന്നത്. ഇത്തവണ മഴ കൂടിയതിനാല്‍ വിളവ് കുറവാണ്, മെയിന്‍ റോഡില്‍നിന്ന് ചെറിയൊരു മണ്‍റോഡിലേക്ക് വണ്ടി കയറി. മുന്‍പോട്ട് പോകെപ്പോകെ പച്ചത്തോട്ടത്തില്‍ സ്വര്‍ണപ്പന്തുപോലെ നാരങ്ങ വിളഞ്ഞുനില്‍ക്കുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ ഒരു കേരള രജിസ്ട്രഷന്‍ ലോറി പാര്‍ക്ക്‌ചെയ്തിരിക്കുന്നു.

വണ്ടിയിറങ്ങിയപ്പോള്‍ കണ്ണുതള്ളിപ്പോയി. തോട്ടത്തിന് മുന്നിലെ ചെറിയ മൈതാനത്ത് കുന്നോളം കൂട്ടിയിട്ട നാരങ്ങകള്‍. തോട്ടത്തില്‍നിന്ന് പറിച്ച് പ്ലാസ്റ്റിക്‌പെട്ടിയില്‍ തലച്ചുമടായി കൊണ്ടുവരുന്ന നാരങ്ങകള്‍ അതിലേക്ക് വന്ന് വീണുകൊണ്ടേയിരിക്കുന്നു. ഇടയില്‍ വട്ടമിട്ടിരിക്കുന്നവര്‍ ചെറുതും വലുതുമായ നാരങ്ങ അതിന്റെ ഗുണമേന്മയനുസരിച്ച് തരംതിരിക്കുന്നു. അത് പിന്നീട് പെട്ടിയില്‍ നിറച്ച് കടലാസുകൊണ്ട് മൂടി വണ്ടിയിലേക്ക്. ഒരു പെട്ടിയില്‍ സാധാരണ 20 കിലോ നാരങ്ങയാണ് നിറയ്ക്കുക. അത്തരം 480 പെട്ടികള്‍ നിറഞ്ഞതാണ് ഒരു ലോഡ്.

സുഹൃത്ത് റഷീദ് തോട്ടംമുതലാളിയായ കൃഷ്ണറാവ് രാജേഷ് സവര്‍ക്കറെ പരിചയപ്പെടുത്തി. കേരളത്തില്‍നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. ഇരിക്കാന്‍ നാരങ്ങാപെട്ടി വലിച്ചിട്ട് തന്നു. കഴിക്കാന്‍ ഫാം ഫ്രെഷ് മധുരനാരങ്ങയും.

എട്ട് ഏക്കര്‍ സ്ഥലത്താണ് ഈ തോട്ടം. 15 വയസ്സ് പ്രായമുള്ള 750 നാരങ്ങമരങ്ങള്‍ ഇവിടെയുണ്ട്. എകദേശം 35 വയസ്സാണ് ഒരു മരത്തിന്റെ ആയുസ്സ്. ഓറഞ്ച് ഫാമിനെക്കുറിച്ച് ആധികാരികമായി സംസാരിച്ച് സവര്‍ക്കര്‍ ഞങ്ങളെ തോട്ടത്തിലേക്ക് കൊണ്ടുപോയി. ഓറഞ്ചുമരത്തില്‍ നിറയെ മഞ്ഞുതുള്ളികളാണ്. ഓറഞ്ചിന്റെ ഭാരത്താല്‍ മരക്കൊമ്പുകള്‍ താഴ്ന്നുകിടക്കുന്നു. ഒക്ടോബറില്‍ തുടങ്ങുന്ന വിളവെടുപ്പ് ഫെബ്രുവരിവരെ നീളും. ''ഞങ്ങളുടെ ഏക വരുമാനമാര്‍ഗമാണിത്. ഒരു വിളയ്ക്ക് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കുണ്ട്.

ഒരുകിലോ നാരങ്ങ 35 രൂപയ്ക്കാണ് ഞങ്ങള്‍ കൊടുക്കുന്നത്. ഇവിടെ സര്‍ക്കാറില്‍നിന്ന് യാതൊരു സഹായവും ഞങ്ങള്‍ക്ക് ലഭിക്കാറില്ല'', സാവര്‍ക്കര്‍ സങ്കടം പറഞ്ഞു.

തോട്ടത്തില്‍ വിളവെടുപ്പ് തകൃതിയായി നടക്കുന്നു. രണ്ടുമീറ്റര്‍ ഉയരമുള്ള മരത്തില്‍ മുളക്കോണി ചാരിവെച്ചാണ് നാരങ്ങ അടര്‍ത്തിയെടുക്കുന്നത്. പറിച്ചെടുക്കുന്ന നാരങ്ങ പിറകുവശത്തായി കെട്ടിയ തുണിസഞ്ചിയിലാണ് ശേഖരിക്കുന്നത്. അത് നിറയുമ്പോള്‍ പെട്ടിയിലേക്ക് നിറയ്ക്കും. അത് തലച്ചുമടായി നേരേ ലോഡിങ് സ്ഥലത്തേക്ക്. രണ്ടാഴ്ചയാണ് പഴുത്ത നാരങ്ങയുടെ ആയുസ്സ്. അതുകൊണ്ടുതന്നെ വിളവെടുപ്പ് കഴിഞ്ഞാല്‍ നാരങ്ങ സൂക്ഷിക്കാറില്ല. ആവശ്യമുള്ള നാരങ്ങ പറിച്ച് അന്നുതന്നെ കയറ്റിയയയ്ക്കും. നിലത്ത് വീഴുന്ന നാരങ്ങ കേടുവരുന്നതിനാല്‍ അത് എടുക്കാറില്ല. വിളവെടുത്ത തോട്ടത്തില്‍ വീണ് പാഴായിക്കിടക്കുന്ന നാരങ്ങ മാത്രം ഒരു ലോഡ് കാണും.

''വളരെയേറെ റിസ്‌കേറിയ പരിപാടിയാണിത്. ഒരു ലോറി കേരളത്തിലെത്താന്‍ രണ്ടരദിവസമെടുക്കും. ഏതെങ്കിലുംതരത്തില്‍ ആ യാത്ര വൈകിയാല്‍ നാരങ്ങ കെട്ടുപോകും. ലക്ഷങ്ങളുടെ നഷ്ടം വരും'', നാരങ്ങ ഏജന്റ് റഷീദ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ചേരിയില്‍ പെട്ടി ഓട്ടോയില്‍ നാരങ്ങക്കച്ചവടം നടത്തിയിരുന്ന റഷീദ് നാരങ്ങയുടെ ഉറവിടം തേടി പണ്ട് നടത്തിയ അന്വേഷണമാണ് ഏജന്റാക്കിമാറ്റിയത്.

കമ്പിവേലി കെട്ടിയ തോട്ടത്തില്‍ കാവല്‍ക്കാരായി ഒരുഡസനോളം പട്ടികളുണ്ടാകും. അവര്‍ക്ക് രാവിലെയും വൈകുന്നേരവും ഭക്ഷണം കൊടുക്കാന്‍ മുതലാളി എത്തും. ഭക്ഷണം വൈകിയാല്‍ പട്ടികള്‍ മുഴുത്ത നാരങ്ങ ചാടിക്കടിച്ച് നീര് കുടിക്കും.

അമരാവതിയിലെ നാരങ്ങത്തോട്ടത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയാന്‍ ഫെബ്രുവരി ലക്കം യാത്രാ മാസിക സ്വന്തമാക്കൂ

cover
യാത്ര വായിക്കാം

Content Highlights: amaravathi orange field Maharashtra mathrubhumi yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented