കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം


രമിഷ. എം.കെ

2 min read
Read later
Print
Share

Photo: twitter.com/DXBMediaOffice

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറാനുള്ള ഓരോ ചുവടും ആത്മവിശ്വാസത്തോടെ കീഴടക്കുകയാണ് ദുബായ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഈ നഗരത്തിനുള്ളത്. മത്സ്യബന്ധന വ്യവസായത്തില്‍നിന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന ആഡംബരനഗരമായി എമിറേറ്റിനെ ഉയര്‍ത്തിയത് വിവേകപൂര്‍ണമായ ഭരണാധികാരികളുടെ കാഴ്ചപ്പാടുകളാണെന്നതില്‍ സംശയമില്ല. 1960-ല്‍ തുടക്കമിട്ട നഗരവികസനപദ്ധതികള്‍ ഇന്നും നിര്‍ത്താതെ തുടരുകയാണ്. എമിറേറ്റിന്റെ നട്ടെല്ലാണ് വിനോദസഞ്ചാരമേഖല. കൂടുതല്‍ ആളുകളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാനായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പദ്ധതികളാണ് മേഖലയില്‍ ആവിഷ്‌കരിക്കുന്നതും. ഭാവിയില്‍ വിനോദസഞ്ചാരമേഖലയുടെ ഗതിതന്നെ മാറ്റിമറിച്ചേക്കാവുന്ന രണ്ടുപദ്ധതികളുടെ പ്രഖ്യാപനത്തിനാണ് മേയ് സാക്ഷ്യംവഹിച്ചത്. പാംജെബല്‍ അലിയും ബീച്ച് വികസനത്തിനായുള്ള പുതിയ നഗരവികസനപദ്ധതിയും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പദ്ധതികള്‍ ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചത്.

ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായാണ് ഓരോ പദ്ധതിയെയും നേതൃത്വം കാണുന്നത്. ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന പാം ജുമൈരയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള പാം ജെബല്‍ അലിയെന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപാണ് പാം ജുമൈര. അതിന്റെ രണ്ടിരട്ടി വലുപ്പം എത്രത്തോളമാവുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ... അസാധ്യമെന്നൊരു വാക്ക് യു.എ.ഇ.യുടെ നിഘണ്ടുവില്‍ ഇല്ലെന്ന് തെളിയിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ദുബായ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നാണ് പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ ശൈഖ് മുഹമ്മദ് പറഞ്ഞത്. ഈന്തപ്പനയുടെ ആകൃതിയില്‍ 13.4 ചതുരശ്രകിലോമീറ്ററിലാണ് പാം ജെബല്‍ അലി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 110 കിലോമീറ്റര്‍ നീളത്തിലുള്ള ബീച്ചുകള്‍, 80-ലേറെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഏഴ് ഉപദ്വീപുകളാണ് പാം ജെബല്‍ അലിയില്‍ ഉണ്ടാവുക.

പാം ജുമൈര

35,000 കുടുംബങ്ങള്‍ക്കായുള്ള ആഡംബര താമസസൗകര്യവുമുണ്ടാകും. ഊര്‍ജപ്രതിസന്ധി ഒഴിവാക്കാനായി 30 ശതമാനം പൊതുസൗകര്യങ്ങളും പുനരുപയോഗ ഊര്‍ജത്തിലാണ് പ്രവര്‍ത്തിപ്പിക്കുക. അതിശയകരമായ വെള്ളച്ചാട്ടങ്ങളും പുതിയ വാട്ടര്‍ഫ്രണ്ടും പ്രധാന ആകര്‍ഷണമായി മാറും. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രതിദിനം പുതിയ ശിലകള്‍ സ്ഥാപിക്കുന്നത് നേതൃത്വം തുടരുകയാണ്. എല്ലാ കാലത്തും യു.എ.ഇ.യുടെ വിനോദസഞ്ചാരമേഖല കോടാനുകോടി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിഥികളെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്ന നഗരമാണിത്. വേനല്‍ക്കാല ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വന്‍ ബീച്ച് വികസനപദ്ധതി പ്രഖ്യാപിച്ചത്. എമിറേറ്റിലെ ബീച്ചുകളുടെ നീളം 400 ശതമാനമായി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ ബീച്ചുകള്‍ തുറക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും.

21 കിലോമീറ്റര്‍ നീളത്തില്‍നിന്ന് 2040-ഓടെ 105 കിലോമീറ്ററായി ബീച്ച് വിസ്തീര്‍ണം വര്‍ധിപ്പിക്കും. സൗകര്യങ്ങളോടൊപ്പംതന്നെ സേവനങ്ങളും വര്‍ധിപ്പിക്കാന്‍ ദുബായ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൊതുബീച്ചുകളിലെ സേവനങ്ങള്‍ രണ്ടുവര്‍ഷത്തിനകം 300 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. പ്രകൃതിക്ക് പ്രതികൂലമാകാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. സൈക്ലിങ് പാതകള്‍, വിശ്രമ-വിനോദ സൗകര്യങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പൊതുസേവനങ്ങളും സൗകര്യങ്ങളും ബീച്ച് ഉപയോക്താക്കള്‍ക്കായി ഒരുക്കും. പുതിയ ആകര്‍ഷണങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ ജെബല്‍ അലി മെട്രോസ്റ്റേഷനെ ജെബല്‍ അലി പൊതുബീച്ചുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകളുമുണ്ടാകും.
2025-ഓടെ ബീച്ചിലെ സൈക്ലിങ് പാതകളുടെ നീളം 20 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. എല്ലാ പ്രഖ്യാപനങ്ങളിലും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. സാമൂഹിക ഐക്യം വളര്‍ത്താനുള്ള യു.എ.ഇ.മാതൃകയാണ് പ്രത്യേക കരുതലിലൂടെ വ്യക്തമാകുന്നത്.

യു.എ.ഇ. നിവാസികളുടെ ക്ഷേമത്തിനും സന്തോഷത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് എല്ലാ നഗരവികസനപദ്ധതികളും ഭരണകൂടം തയ്യാറാക്കുന്നത്. പ്രതിസന്ധികളെ ആത്മവിശ്വാസമാക്കിയാണ് ഓരോ നേട്ടവും ദുബായ് കൈവരിക്കുന്നത്. നഖീലുമായി ചേര്‍ന്ന് തയ്യാറാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നേട്ടങ്ങളുടെ പുത്തന്‍ അധ്യായം ദുബായില്‍ തുറക്കും.

Content Highlights: 110km long beaches hotels Dubai's new Palm Jebel Ali mega project

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
halebidu hoysaleswara temple

2 min

ശില്‍പസൗന്ദര്യത്തിന്റെ പൂര്‍ണത; രാജ്യത്തിന് അഭിമാനമായി 3 ഹൊയ്‌സാല ക്ഷേത്രങ്ങള്‍ പൈതൃകപ്പട്ടികയില്‍

Sep 20, 2023


train

3 min

മഴയത്ത് ചോരുന്ന കോച്ചുകളുടെ ഓട്ടയടക്കാതെ വന്ദേഭാരതിന്റെ നിറം മാറ്റിയിട്ട് എന്ത് ഗുണം?

Sep 6, 2023


Rajesh Krishna

2 min

47 ദിവസം, 19 രാജ്യങ്ങള്‍, 20000 കിലോമീറ്റര്‍; ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് കാറോടിച്ചെത്തി രാജേഷ്

Sep 12, 2023


Most Commented