അന്റാർട്ടിക്ക, മഞ്ഞുഗുഹയിൽ ഹരികൃഷ്ണൻ
അട്ടിയിട്ട മഞ്ഞുപാളികളും ഉരുകിയിറങ്ങുന്ന മഞ്ഞുകട്ടകളും പുതച്ച തടാകങ്ങളെയും പാറക്കെട്ടുകളെയും നോക്കി സദാ കണ്‍തുറന്ന് നില്‍ക്കുന്ന സൂര്യന്‍. രാത്രികളില്ലാത്ത ദിനരാത്രങ്ങളെ തഴുകി അന്റാര്‍ട്ടിക്കയിലെ പഠനപര്യവേക്ഷണത്തിന്റെ നൂറുദിനങ്ങള്‍ പ്രകൃതിയുടെ വേറിട്ട അവസ്ഥാന്തരങ്ങളും പ്രവചിക്കാനാകാത്ത ഭാവഭേദങ്ങളും പഠിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള പഠനസംഘം തിരിച്ചെത്തി.
42ാമത് ഇന്ത്യന്‍ അന്റാര്‍ട്ടിക്ക പഠന പര്യവേക്ഷണസംഘത്തില്‍ റിസര്‍ച്ച് എന്‍ജിനീയറായ പറവൂര്‍ പല്ലംതുരുത്ത് കൊടുക്കത്തുരുത്ത് എം. ഹരികൃഷ്ണനും അംഗമായിരുന്നു. ഇത്തവണത്തെ സംഘത്തില്‍ ഹരികൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് മലയാളികളും ഉണ്ടായിരുന്നു.
ബെംഗളൂരു, സെന്റര്‍ ഫോര്‍ ഇന്‍ക്യുബേഷന്‍ ഇന്നോവേഷന്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയില്‍ എന്‍ജിനീയറാണ് ഹരികൃഷ്ണന്‍. 24 അംഗ സംഘത്തില്‍ ഡോ. എം. ബിനീഷ്, ഡോ. ജന്‍സണ്‍, അരുണ്‍ വേണുഗോപാല്‍, ശ്യാംസുന്ദര്‍, പി. അജിഘോഷ്, അജയ് എന്നിവരായിരുന്നു മറ്റു മലയാളികള്‍. മൈനസ് 10 ഡിഗ്രി വരെയെത്തുന്ന തണുപ്പും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റും നിറഞ്ഞ ദിവസങ്ങളായിരുന്നു അന്റാര്‍ട്ടിക്കയിലേതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. ' മൈത്രി' ഇന്ത്യന്‍ റിസര്‍ച്ച് സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പഠന പര്യവേക്ഷണങ്ങള്‍. തടാകങ്ങളില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതു മൂലമുണ്ടാകുന്ന സാമൂഹികാഘാതങ്ങള്‍ എന്നതായിരുന്നു ഹരികൃഷ്ണന്റെ പഠനവിഷയം. വലതും ചെറുതുമായ തടാകങ്ങളുണ്ട്.
തടാകത്തിലെ മഞ്ഞുപാളികള്‍ക്ക് മേലെ നിന്നാല്‍ അതിനടിയിലൂടെ വെള്ളം ഒഴുകിമാറുന്നതിന്റെ ശബ്ദവീചികള്‍ കാതുകളിലെത്തും. തടാകത്തിനടിയില്‍ അവിടവിടെയായി പച്ചയും മഞ്ഞയും നിറത്തിലുള്ള ഒരുതരം പായലുകള്‍ (പ്ലാംഗ്ടണ്‍) ഉണ്ട്.

.jpeg?$p=0ed0283&f=1x1&w=284&q=0.8)

.jpeg?$p=aeb65a7&q=0.8&f=16x10&w=284)
.jpeg?$p=602d4ba&q=0.8&f=16x10&w=284)
+2
കണികാണാന്‍ പോലും മണ്ണിന്റെ അംശമില്ലാത്ത പാറനിറഞ്ഞ ഭൂഭാഗം. എല്‍വണ്‍, എല്‍ടു എന്നിങ്ങനെ ഓരോ തടാകങ്ങള്‍ക്കും നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ദൂരെ ബ്രിട്ടീഷ് കാലത്ത് പണിതീര്‍ത്ത റിസോര്‍ട്ടുകളും കാണാം. താഴെ മഞ്ഞുഗുഹകളാണ് മറ്റൊരു ആകര്‍ഷണം. 10 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗുഹകളുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് കടന്നാല്‍ സ്ഫടികത്തിലൂടെ ഇളം നീലരാശി അരിച്ചെത്തുന്ന അനുഭൂതിയുണ്ടാകും. ഇടയ്ക്കിടെ പറന്നകലുന്ന പക്ഷികളും അന്റാര്‍ട്ടിക്കിയിലുണ്ട്. ആര്‍ട്ടിക്ക് സ്‌കൂവ, സ്റ്റോം പെട്രല്‍, സ്‌നോ പെട്രല്‍ എന്നീ മുന്നിനം പക്ഷികളെ കാണാനാകും. കടലിന്റെ ഭാഗത്തേക്ക് നീങ്ങിയാല്‍ പെന്‍ഗ്വിനും കില്ലര്‍ തിമിംഗലങ്ങളുമുണ്ട്. അപൂര്‍വമായി പെന്‍ഗ്വിന്‍ ഒറ്റതിരിഞ്ഞ് മൈത്രി റിസര്‍ച്ച് സ്റ്റേഷനുസമീപവും വന്നുപോകുന്നതു കാണാം.
ഫെബ്രുവരി ആദ്യവാരമാണ് സംഘം പഠനം പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയത്. ഹീറോ സൈക്കിള്‍സിന്റെ ഏരിയ സെയില്‍സ് മാനേജര്‍ ആര്‍. മധുസൂദനന്റെയും കെ. രതി മാരാരുടെയും മകനാണ് ഹരികൃഷ്ണന്‍.
Content Highlights: 100 days Antarctica expedition harikrishan m
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..