Travel

‌‌'എന്‍ ഊര്' ഗോത്രപൈതൃകഗ്രാമം

23 June, 2022 | Photos: രമേഷ് കുമാര്‍ വെള്ളമുണ്ട

ഗോത്ര സംസ്കൃതിയുടെ നേർക്കാഴ്ചകളുമായി വയനാട്ടിലെ ലക്കിടിയിലാണ് എൻ ഊര് എന്ന പൈതൃക ഗ്രാമം സ്ഥിതി ചെയുന്നത്

ഗോത്രജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടികവര്‍ഗ വികസനവകുപ്പാണ് സുഗന്ധഗിരിയിലെ മനോഹരമായ കുന്നിന്‍ചെരുവില്‍ 'എന്‍ ഊര്' ഗോത്രപൈതൃകഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്.

വിനോദസഞ്ചാരവകുപ്പിന്റെ സഹായത്തോടെയാണ് പട്ടികവര്‍ഗ വികസനവകുപ്പ് ഗോത്രഗ്രാമം നിര്‍മിച്ചിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് 5.48 കോടി രൂപയും ടൂറിസംവകുപ്പ് 4.53 കോടി രൂപയും ഇതിനായി ചെലവഴിച്ചു

ഗോത്ര ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനംചെയ്യുന്ന ഗോത്രവിപണി, ഗോത്രകലകള്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ തിയേറ്റര്‍, വംശീയ ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഗോത്ര പൈതൃകഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഗോത്രജീവിതവുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന മഴയനുഭവങ്ങള്‍ അറിയാനും എന്‍ ഊരില്‍ അവസരമുണ്ട്.


Explore More

വനവിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ ആദിവാസികളുടെ തനത് ഭക്ഷ്യവൈവിധ്യങ്ങളും രുചിക്കാം. അവരുടെ ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കാം.

മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ക്യാമറകൾക്കും ടിക്കറ്റെടുക്കണം. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് പ്രവേശനം.

കുന്നുകള്‍ക്കുതാഴെ നവോദയവിദ്യാലയംവരെ മാത്രമേ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയൂ. ഇവിടെനിന്ന് ബന്ധപ്പെട്ടവര്‍ ഒരുക്കുന്ന ജീപ്പുകളില്‍ കയറിയാണ് ഗ്രാമത്തിലെത്തേണ്ടത്. ടാക്‌സിനിരക്ക് സന്ദര്‍ശകര്‍ നല്‍കണം.

NEXT STORY

Summer Transfer Window 2022 : യൂറോപ്പിലെ സൂപ്പർ സൈനിംഗുകൾ


Swipe-up to View