നൂറുകണക്കിന് മനുഷ്യ തലച്ചോറുകള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയം; പ്രവേശനം ധൈര്യശാലികള്‍ക്ക് മാത്രം


2 min read
Read later
Print
Share

Photo: nimhans brain museum

മേയ്‌ 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസിന്റെ നേതൃത്വത്തിലാണ് വര്‍ഷംതോറും ഈ ദിനം ആചരിക്കുന്നത്. ലോകത്തെ അറിയാനായി ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അവഗണിക്കാനാകാത്ത അറിവിന്റെ സാധ്യതയാണ് മ്യൂസിയങ്ങള്‍. പല വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ലക്ഷക്കണക്കിന് മ്യൂസിയങ്ങള്‍ ലോകത്തുണ്ട്. കേട്ടാല്‍ അതിവിചിത്രമെന്ന് തോന്നുന്ന വിഷയങ്ങളിലുള്ള മ്യൂസിയങ്ങളും അക്കൂട്ടത്തിലുണ്ട്. കാഴ്ചക്കാര്‍ക്ക് പുതിയ അറിവുകള്‍ നല്‍കലാണ് എല്ലാ മ്യൂസിയങ്ങളുടെയും ലക്ഷ്യം.

യഥാര്‍ഥ മനുഷ്യ മസ്തിഷ്‌കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം ഇന്ത്യയിലുണ്ട് എന്ന കാര്യം പലര്‍ക്കും പുതിയ അറിവായിരിക്കും. കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള നിംഹാന്‍സ് (NIMHANS - The National Institute of Mental Health and Neuro Sciencse) ന്റെ ഭാഗമായാണ് ഈ അപൂര്‍വ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മനുഷ്യ മസ്തിഷ്‌കങ്ങളെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വലിയ സാധ്യതകളാണ് നിംഹാന്‍സ് ബ്രെയിന്‍ മ്യൂസിയം മുന്നോട്ട് വെക്കുന്നത്. ന്യൂറോ സയന്‍സ് പഠിക്കുന്നവരും ഈ വിഷയത്തില്‍ താല്‍പര്യമുള്ളവരുമാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍. മസ്തിഷ്‌കങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഒരേ ഒരു മ്യൂസിയവും ഇതാണ്.

വ്യത്യസ്ത ന്യൂറോളജിക്കല്‍ അവസ്ഥയിലുള്ള മനുഷ്യരുടേയും മൃഗങ്ങളുടെയുമായി 600 ല്‍ കൂടുതല്‍ തലച്ചോറുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മനുഷ്യരുടേത് മാത്രം 400 ല്‍ കൂടുതലുണ്ട്. 40 വര്‍ഷമെടുത്താണ് ഇവ ശേഖരിച്ചിരിക്കുന്നത്. ബ്രെയിന്‍ ട്യൂമറുകള്‍, പാര്‍ക്കിന്‍സണ്‍, അപസ്മാരം, അള്‍ഷിമേഴ്‌സ് തുടങ്ങി നിരവധി രോഗാവസ്ഥയിലുള്ളവരുടെ മസ്തിഷ്‌കങ്ങള്‍ ഇവിടെ കാണാനാകും. എച്ച്.ഐ.വി, സ്‌കീസോഫ്രീനിയ, സ്‌ട്രോക്ക് എന്നിവ ബാധിച്ചവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മസ്തിഷ്‌ക മുഴകള്‍, പുകവലിക്കാരുടെ ശ്വാസകോശം എന്നിവ കാണാനുള്ള അപൂര്‍വ അവസരവും ഇവിടെയുണ്ട്.

മൃഗങ്ങളുടെ മസ്തിഷ്‌കങ്ങളാണ് ആദ്യം സജ്ജീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് മനുഷ്യ മസ്തിഷ്‌കങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യ മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഇവിടെ കാണാം.

അപകടങ്ങളില്‍ മരണമടഞ്ഞവരുടേയും അണുബാധയേറ്റവരുടെയും മസ്തിഷ്‌കങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തലച്ചോറില്‍ അമീബകള്‍ നിറഞ്ഞ് മരണമടഞ്ഞവരുടെ തലച്ചോറും ഇവിടെ കാണാം. സന്ദര്‍ശകര്‍ക്ക് ഇവ സ്പര്‍ശിച്ച്‌ നോക്കാനുള്ള അപൂര്‍വ അവസരവുമുണ്ട്. മനുഷ്യ ശരീരത്തെ കുറിച്ച് അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മ്യൂസിയം സന്ദര്‍ശിക്കുന്നത് മറക്കാനാകാത്ത അനുഭവമായിരിക്കും. മനുഷ്യ മസ്തിഷ്‌കങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് കൂടിയാണ് നിംഹാന്‍സ് ഈ മ്യൂസിയം ആരംഭിച്ചത്. ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. മനുഷ്യ അവയവങ്ങള്‍ കാണുന്നതിന് പേടിയുള്ളവര്‍ക്ക് ഈ മ്യൂസിയം സന്ദര്‍ശനം അത്ര അനുയോജ്യമായിരിക്കില്ല.

ബെംഗളൂരുവിലെ ഹൊസൂര്‍ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന നിംഹാന്‍സ് ക്യാംപസിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പൊതുഅവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മ്യൂസിയം പ്രവര്‍ത്തിക്കുന്നതല്ല.

Content Highlights: nimhans brain museum India’s first ever brain museum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Santiniketan

1 min

ഈ ശാന്തതയില്‍ അലിയാന്‍ വരൂ; ഇന്ത്യയുടെ അഭിമാനമായി ശാന്തിനികേതന്‍ ലോക പൈതൃകപട്ടികയില്‍

Sep 21, 2023


Odakkali 1

2 min

രുദ്രരൂപത്തിന്റെ നിഗൂഢമായ വശ്യത; പ്രകൃതിതന്നെ ഈശ്വരഭാവം കൈവരിക്കുന്ന ഓടക്കാളിയമ്മയുടെ നട

Jan 12, 2022


tobacco

5 min

പുകയില അടര്‍ത്തുമ്പോള്‍ കയ്പ്പുള്ള നീര് വരും;സഹിക്കാനാകില്ല, ആഴ്ചകളോളം ആ കയ്പ്പ് കയ്യിലുണ്ടാകും

Sep 5, 2023


Most Commented