വിസ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍; വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ ഇത് മികച്ച സമയം


2 min read
Read later
Print
Share

ഫൂകോക്ക് | Photo: vietnam.travel/

രാജ്യത്തേക്ക് പരമാവധി വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള മത്സരത്തിലാണ് പല ലോകരാജ്യങ്ങളും. കോവിഡ് വ്യാപനത്ത തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചും വിസചട്ടങ്ങള്‍ ലളിതമാക്കിയുമെല്ലാമാണ് പല രാജ്യങ്ങളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഏറ്റവും ഒടുവില്‍ വിയറ്റ്‌നാമാണ് സഞ്ചാരികള്‍ക്കായി തങ്ങളുടെ വിസ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് സമയത്ത് ഏര്‍പ്പെടുത്തിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ വിയറ്റ്‌നാമിലേക്കുള്ള സഞ്ചാരികളുടെ വരവിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് അനുകൂലമാവുന്ന രീതിയില്‍ വിസ/ ടൂറിസ്റ്റ് നിയമങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ക്യാബിനറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വിസ ഇളവുകള്‍ പ്രഖ്യാപിക്കുക, കുറഞ്ഞ ചെലവില്‍ താമസ കാലയളവ് വര്‍ധിപ്പിക്കുക, ഇ.വിസ വിപുലീകരിക്കുക എന്നിവയാണ് വിയറ്റ്‌നാം പരിഗണിക്കുന്ന മാറ്റങ്ങള്‍.

ഇത് പ്രകാരം യൂറോപ്പിലെ 11 രാജ്യങ്ങള്‍, ഏഷ്യയിലെ 2 രാജ്യങ്ങള്‍ എന്നിങ്ങനെ 13 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിയറ്റ്‌നാം വിസ ഇളവ് പ്രഖ്യാപിച്ചു. ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് 15 ദിവസം വരെ വിസയില്ലാതെ വിയറ്റ്‌നാമില്‍ താമസിക്കാം. ഒന്‍പത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തങ്ങാം. നിലവില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിയറ്റ്‌നാം ഇ-വിസ നല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിസ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനും വിയറ്റ്‌നാം ലക്ഷ്യമിടുന്നുണ്ട്. സഞ്ചാരികള്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള സമയം 45 ദിവസമാക്കി നീട്ടാനും ആലോചനയുണ്ട്. 2023 ല്‍ എട്ട് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വിയറ്റ്‌നാം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭംഗി സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ആസ്വദിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു എന്നാണ് സര്‍ക്കാരിന്റെ നയം. വിസ ചട്ടങ്ങള്‍ക്ക് പുറമെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും വിയറ്റ്‌നാം തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് വിയറ്റ്‌നാം. ചിലവ് കുറവാണെന്നതും വിയറ്റ്‌നാമിലെ പ്രകൃതി ഭംഗിയും ഭക്ഷണവുമൊക്കെയാണ് ഇന്ത്യക്കാരെയും വിയറ്റ്‌നാമിലേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യങ്ങളും രാജ്യത്തിനകത്തെ പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ബഡ്ജറ്റ് യാത്രയ്ക്ക് പറ്റിയ രാജ്യമായി വിയറ്റ്‌നാമിനെ മാറ്റുന്നു. ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഇ-വിസ, ഓണ്‍ അറൈവല്‍ വിസ സംവിധാനങ്ങളാണ് വിയറ്റ്‌നാം യാത്രക്കായി ഉള്ളത്.

Content Highlights: Vietnam tourist visa rules likely to ease soon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Fireflies Festival

2 min

മിന്നാമിനുങ്ങുകള്‍ സൃഷ്ടിക്കുന്ന മാന്ത്രികവെളിച്ചത്തില്‍ ഒരു രാത്രി; ഫയര്‍ഫ്‌ളൈ ഫെസ്റ്റിവലിന് പോകാം

May 31, 2023


Sri Lank

1 min

പര്‍വതത്തിന് മുകളിലെ കൂറ്റന്‍ ടവര്‍, ഭീതിജനിപ്പിക്കുന്ന കയറ്റം; മരതകദ്വീപിലെ കിടിലന്‍ അനുഭവം

May 29, 2023


Hogenakkal

2 min

കൊട്ടത്തോണി, വെള്ളച്ചാട്ടം, കുളി, വറുത്ത മീന്‍; പകരംവെക്കാനില്ലാത്ത അനുഭവമാണ് ഹൊഗനക്കല്‍ !

May 29, 2023

Most Commented