വട്ടവട
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി റിലീസായി വര്‍ഷം ഏഴ് കഴിഞ്ഞെങ്കിലും ലൊക്കേഷന്റെ ഭംഗി കണ്ട് അന്വേഷിച്ച് കാണാന്‍ വരുന്നവര്‍ ഏറെ. ചിത്രത്തിലെ വട്ടവട ശരിക്കും ഇങ്ങ് പീരുമേട്ടിലാണ്. പഴയ പാമ്പനാറിന് അടുത്തുള്ള തെപ്പക്കുളമാണ് ആ ലൊക്കേഷന്‍.
ലാഡ്രം തേയിലത്തോട്ടത്തിന് നടുവിലാണ് ഈ മനോഹര പ്രദേശമുള്ളത്. 2015ല്‍ പുറത്തിറങ്ങിയ ചാര്‍ലി സിനിമയില്‍ വട്ടവടയെന്ന് വിളിക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള സര്‍ക്കാര്‍ എല്‍.പി. സ്‌കൂളാണ് സിനിമയിലെ വൃദ്ധസദനം.
മുമ്പേ സഞ്ചാരികളുടെ പ്രിയ ഇടമായിരുന്നെങ്കിലും സിനിമ റിലീസായശേഷം ലൊക്കേഷന്‍ തേടി ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി.
സ്‌കൂളിനോട് ചേര്‍ന്നുള്ള ഒറ്റയടിപ്പാതയാണ് ഇപ്പോള്‍ സഞ്ചാരികളുടെയും ബ്ലോഗര്‍മാരുടെയും വിവാഹ ഫോട്ടോകള്‍ എടുക്കുന്നവരുടെയും ഇഷ്ടസ്ഥലമായി മാറിയിരിക്കുന്നത്.

തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയും ഇരുവശങ്ങളിലും നിരനിരയായി നില്‍ക്കുന്ന ചൂളമരങ്ങളും നല്‍കുന്നത് വശ്യസൗന്ദര്യമാണ്. മഴക്കാലത്ത് റോഡിന് ഇരുവശത്തും തടാകം രൂപപ്പെടും. കോടമഞ്ഞും കൂടിയെത്തിയാല്‍ കാഴ്ചയുടെ മനോഹാരിതയേറും. ഈ തടാകത്തിലേക്കാണ് അപര്‍ണാ ഗോപിനാഥിന്റെ കഥാപാത്രമായ കനിയെ, ചാര്‍ലി തട്ടിയിടുന്നത്. ഇതിന്റെ കരയിലാണ് സിനിമയ്ക്കായി കപ്പലിന്റെ മനോഹരമായ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചത്.
കൊട്ടാരക്കരഡിണ്ടിഗല്‍ ദേശീയപാതയിലെ പഴയപാമ്പനാറില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് പുറമേ മമ്മൂട്ടി അഭിനയിച്ച താപ്പാന, മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
Content Highlights: Vattavada Hill station Munnar Idukki travel destination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..