Photo: Radhakrishnan Payipra| Mathrubhumi Library
മനോഹരമായ ഭൂപ്രകൃതിയും പളുങ്കുപോലെ ചിതറിയൊഴുകുന്ന ജലപാതങ്ങളും നിബിഡവനങ്ങളും പർവതനിരകളും ചേർന്ന സുന്ദരഭൂമിയാണ് ത്രിപുര. ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്തായി ഒരുമിച്ച് നിലകൊള്ളുന്ന "സെവൻ സിസ്റ്റേഴ്സ്' എന്ന് പ്രശസ്തമായ ഏഴ് സംസ്ഥാനങ്ങളിലൊന്ന്. രാജ്യത്തെ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്.
തനതുകലകൾകൊണ്ടും സംസ്കാരംകൊണ്ടും ത്രിപുര വിരുന്നൂട്ടും. പത്തൊമ്പത് ഗോത്രവർഗങ്ങളുടെ ആവാസഭൂമിയാണിത്.
1. ഉനാകോട്ടി
ത്രിപുരയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം. പുരാതനമായ തീർഥാടനകേന്ദ്രമാണിത്. പാറയിലുള്ള കൊത്തുപണികളും ദേവവിഗ്രഹങ്ങളും കൊണ്ട് ശ്രദ്ധേയമാണിവിടം.
2. അഗർത്തല
ത്രിപുരയുടെ തലസ്ഥാനം. മാണിക്യ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു അഗർത്തല. ഉജ്ജയന്ത പാലസ്, നീർമഹൽ, ചിറ്റഗോങ് ഹിൽസ്, ഉമാനേശ്വർ ക്ഷേത്രം, ത്രിപുരസുന്ദരിക്ഷേത്രം, സെപാഹിജാലാ വന്യജീവിസങ്കേതം തുടങ്ങി ഒട്ടേറെ കാഴ്ചകളുണ്ടിവിടെ.
3. കൈലാഷ്ഹാർ
രാജഭരണത്തിന്റെ സ്മരണകളുറങ്ങുന്ന ഇവിടം ക്ഷേത്രനിർമിതികൾകൊണ്ടും ട്രെക്കിങ് ഡെസ്റ്റിനേഷൻ എന്ന നിലയിലും പ്രശസ്തമാണ്.
4. ബൈസൺ നാഷണൽ പാർക്ക്
ബൈസൺ അഥവാ രാജ്ബാരി ദേശീയോദ്യാനം തൃഷ്ണ വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ്. സമൃദ്ധമായ ജീവിവൈവിധ്യമാണ് രാജ്ബാരിയിലുള്ളത്. വനത്തിലൂടെ സഫാരിക്കും പോകാം.
5. രുദ്രസാഗർ ലേക്ക്
സിപാഹിജാല ജില്ലയിലെ മേലാഘറിലാണ് രുദ്രസാഗർ തടാകമുള്ളത്. നോച്ചേര, കെമാലി ചെരാ, ദുർലവ്നാരായ എന്നീ മൂന്ന് നദികൾ ചേർന്ന് രൂപംകൊള്ളുന്ന തടാകത്തിന് ആദിജാലാ എന്നും പേരുണ്ട്. 1930-ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.
1. മുയ് ബോറോക്
ത്രിപുരയിലെ പരമ്പരാഗത വിഭവമാണ് മുയ് ബോറോക്. ബെർമ എന്ന ഉണക്കമീൻ ഉപ്പിലിട്ട് പുളിപ്പിച്ചശേഷമാണിത് തയ്യാറാക്കുന്നത്. ഈ കൂട്ടിൽ എണ്ണയുപയോഗിക്കുന്നേയില്ല. പുളിയും എരിവുമുള്ള ഈ വിഭവം തീർച്ചയായും കഴിക്കേണ്ട ഒന്നാണ്.
2. മോസ്ഡെങ് സെർമ
എരിവും പുളിയും ചേർന്ന ഒരു ചട്നിയാണ് മോസ്ഡെങ് സെർമ. പഴുത്ത തക്കാളി, ബെർമ എന്ന ഉപ്പിലിട്ട മത്സ്യം , മുളക്, വെളുത്തുള്ളി എന്നിവ അരച്ചാണ് ഇതുണ്ടാക്കുന്നത്.
3. വഹാൻ മോഡെൻ
ത്രിപുരയിലെ പ്രശസ്തമായ പോർക്ക് വിഭവമാണ് വഹാൻ മോഡെൻ. ഇഞ്ചിയും ഉപ്പും ചേർത്ത് വേവിച്ച പോർക്ക് നുറുക്കിയെടുക്കും. ഇതിലേക്ക് കനലിൽ ചുട്ട് പച്ചമുളക് അരച്ചു ചേർത്താണ് ഇതുണ്ടാക്കുന്നത്. അവസാനം മല്ലിയിലയും സവാളയും ചേർക്കും.
Rich in art and culture, the land of nineteen tribes, Tripura is situated in the lush green hills and blessed with natural beauty and picturesque locations which attract tourists from all over the world.
Getting There
By Air: Agartala Airport By Rail: Agartala railway station at Badharghat is the main junction of the state. By Road: Tripura is also connected by road with Guwahati via Shillong by national highway no. 44. Contact: Tripura Tourism Development Corporation Limited (TTDCL), Swetmahal, Palace Compound Road, Agartala-799001, West Tripura. Phone: 0381-232 5930/0381-2317878
Useful link:www.tripuratourism.gov.in
Content Highlights: Tripura Tourism, Tripura Tourists Destinations, Tripura Food, Incredible India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..