ശ്വാസം നിലയ്ക്കുന്ന ആകാശക്കാഴ്ചകള്‍ കാണണോ? ഇന്ത്യയിലെ ആദ്യത്തെ ആസ്‌ട്രോ വില്ലേജ് റെഡി!


1 min read
Read later
Print
Share

ബെനിതാൽ | Photo: instagram.com/shivanshunegi/

തിമനോഹരമായ ആകാശക്കാഴ്ചകള്‍ കൂടിയാണ് ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. നഗര പ്രദേശങ്ങളില്‍ നിന്നുള്ള ആകാശക്കാഴ്ചകളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ളവയാവും അവ. വന്‍നഗരങ്ങളില്‍ നിന്നുള്ള ആകാശക്കാഴ്ചകളെ പരിമിതപ്പെടുത്തുന്നത് രൂക്ഷമായ വായു-വെളിച്ച മലിനീകരണമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നക്ഷത്രങ്ങളിലേക്കുള്ള ദൃശ്യത ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം കുറഞ്ഞു വരികയാണെന്നും ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ മനോഹരമായ ആകാശക്കാഴ്ചകളെ സ്‌നേഹിക്കുന്നവര്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ ആസ്‌ട്രോ വില്ലേജ് ഒരുക്കിയിരിക്കയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള ബെനിതാലാണ് ഈ ഗ്രാമം. ആസ്‌ട്രോ-ടൂറിസത്തെ സ്‌നഹിക്കുന്നവര്‍ക്കായാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. ആകാശങ്ങളെയും നക്ഷത്രങ്ങളെയും സ്‌കൈ ഫോട്ടോഗ്രാഫിയെയുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്‌ ഇവിടെ കൂടുതലായി എത്തുന്നത്. ലഡാക്കിലും രാജസ്ഥാനിലും ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങളിലുമൊക്കെ ഇത്തരം പ്രദേശങ്ങള്‍ നേരത്തെ ഉണ്ടെങ്കിലും ജില്ല ഭരണത്തിന്റെ പിന്തുണയോടെ ഒരു ആസ്‌ട്രോ വില്ലേജ് ഒരുക്കപ്പെടുന്നത് ആദ്യമായാണ്.

നക്ഷത്രനിരീക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ആസ്‌ട്രോ വില്ലേജിന്റെ പ്രവര്‍ത്തനം. വായു-വെളിച്ച മലിനീകരണങ്ങള്‍ തീരെ ഇല്ലാത്തതും നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്നതുമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഹിമാലയന്‍ മലനിരകളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെ നിന്ന് ആസ്വദിക്കാം. വാനനിരീക്ഷണത്തിനായി നിരവധി ടെലിസ്‌കോപ്പുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ നിന്നുള്ള രാത്രിയിലെ ആകാശക്കാഴ്ച തീര്‍ത്തും ഉന്മേഷദായകമാണെന്നാണ് ചില സഞ്ചാരികളുടെ പക്ഷം. ഇന്ത്യയുടെ ഈ ആസ്‌ട്രോ വില്ലേജിലെത്തിയാല്‍ ഇവിടുത്തെ സുന്ദരമായ പുല്‍മേടുകളില്‍ ക്യാമ്പ് ചെയ്ത് രാത്രിക്കാഴ്ചകള്‍ കാണാം. ആകാശത്തെ വിസ്മയങ്ങള്‍ ക്യാമറയിലാക്കാം. പഠിക്കാം. വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളുടെ ഭാഗമാവാം.

പ്രാദേശിക ജനങ്ങളുടെ സഹായത്തോടെയാണ് ഇവിടെ ആസ്‌ട്രോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ബെനിതാല്‍. കര്‍ണപ്രയാഗാണ് ഏറ്റവും അടുത്തുള്ള നഗരം. എന്നാല്‍ ഇവിടെ നിന്ന് പൊതുഗതാഗത സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്നുള്ളതാണ് ഒരു പരിമിതി.

Content Highlights: Travel to India’s first astro-village Uttarakhand

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Santiniketan

1 min

ഈ ശാന്തതയില്‍ അലിയാന്‍ വരൂ; ഇന്ത്യയുടെ അഭിമാനമായി ശാന്തിനികേതന്‍ ലോക പൈതൃകപട്ടികയില്‍

Sep 21, 2023


Virat Kohli

1 min

കരീബിയന്‍ ദ്വീപില്‍ അവധി ആഘോഷിച്ച് വിരാട് കോലിയും അനുഷ്‌കയും

Aug 25, 2023


Masai Mara

1 min

ആയിരക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകളുടെ മഹാദേശാടനം; ഗ്രേറ്റ് മൈഗ്രേഷന്‍ കാണാന്‍ മസായിമാരയിലേക്ക് പോകാം

Aug 17, 2023


Most Commented