Chiang Mai
കാര്യമായ തയ്യാറെടുപ്പൊന്നു മില്ലാതെയാ ണ് ചിയാങ് മായിലേക്ക് യാത്ര പുറപ്പെട്ടത്. പൊതുവേ തായ്ലൻഡ് ടൂർ എന്നാൽ ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് എന്നീ ഇടങ്ങൾ മാത്രമാണ് എന്നൊരു മുൻധാരണയുണ്ട്. എന്നാൽ മേൽപ്പറഞ്ഞ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശാന്തസുന്ദരമായ മലയോരപ്രദേശമാണ് തായ്ലൻഡിന്റെ വടക്കേയറ്റത്ത് കിടക്കുന്ന ചിയാങ് മായ്. പതിമൂന്നാം നൂറ്റാണ്ടിൽ ലാന സാമാജ്യത്തിന്റെ പുതിയ തലസ്ഥാന നഗരമായി മാറിയതോടെയാണ് ന്യൂ സിറ്റി എന്ന് അർഥം വരുന്ന ചിയാങ് മായ് എന്ന പേര് ഈ നഗരത്തിന് കൈവന്നത്. രണ്ടുവർഷം മുൻപ് യുനെസ്കോയുടെ ടൈറ്റിൽ ഓഫ് ക്രിയേറ്റീവ് സിറ്റി അവാർഡിന് ഈ നഗരം അർഹമായിരുന്നു.
പുലർച്ചെ ബാങ്കോക്കിൽ എത്തി. സീസണായതുകൊണ്ട് വിസ ഓൺ അറൈവൽ കിട്ടാൻ ബുദ്ധിമുട്ടി. ബാങ്കോക്കിൽ നിന്നും കൃത്യസമയത്തുതന്നെ ചിയാങ് മായ് എയർപോർട്ടിൽ എത്തി. വളരെ ചെറുതും വൃത്തിയുമുള്ള എയർപോർട്ട്. അവിടെനിന്ന് ഏഴു കിലോമീറ്ററുണ്ട് നേരത്തെ ബുക്ക് ചെയ്ത ഹോസ്റ്റലിലേക്ക്. ഷെയേർഡ് ടാക്സി നോക്കിനിന്ന് സമയം കളയേണ്ട എന്ന് തോന്നി 150 ബാത്ത് (ഏകദേശം 300 - രൂപ) കൊടുത്ത് ഒരു ബുക് ടുക് (നമ്മുടെ ഓട്ടോറിക്ഷ) പിടിച്ച് യാത്രയായി. ഹോസ്റ്റൽ ഒരു പഴയ കെട്ടിടമാണ്. പൂച്ചെടികളും മറ്റും അകത്തും പുറത്തും വ്യത്തിയോടെ വെച്ചുപിടിപ്പിച്ചിരിക്കുന്നു. പുറ ത്തുപോകുന്നെങ്കിൽ സൈക്കിൾ ഉപയോഗിച്ചോളാൻ ഹോസ്റ്റൽ നടത്തിപ്പുകാരൻ പറഞ്ഞു. സ ക്കിൾ എടുത്ത് പതുക്കെ റോഡിലിറങ്ങി.
ബാക്ക് പാക്കേർസിന്റെ പറുദീസയാണ് ചിയാങ് മായ്. എങ്ങും ഹോട്ടലിനെക്കാൾ കൂടുതൽ ഹോസ്റ്റലുകളാണ്. 300 രൂപ മുതൽ 1500 രൂപ വരെയുള്ള ഹോസ്റ്റലുകളുണ്ട്. ടൂറിസ്റ്റുകൾ കൂടുതലും സൈക്കിളിലോ നടന്നിട്ടോ ആണ് ചിയാങ് മായ് പട്ടണം കാണുക. ടാക്സി വിളിച്ചാലും, ടൂർ പാക്കേജിൽ വന്നാലും ഈ പട്ടണത്തിൽ അലിഞ്ഞുചേരാൻ കഴിയില്ല. കാരണം ചിയാങ് മായു ടെ ഓരോ മുക്കിലും മൂലയിലും കാഴ്ചകളേറെയുണ്ട്. മാത്രമല്ല 200-ൽപരം ബുദ്ധ ക്ഷേത്രങ്ങളാണ് ഈ ഓള്‍ഡ് സിറ്റിയിലുള്ളത്. അതിൽ പലതും അനേകവർഷം പഴക്കമുള്ളതാണ്. ചിലത് പാതി തകർന്ന നിലയിലാണ്.

ഏതാണ്ട് ഓൾഡ് സിറ്റി മുഴുവനായി ഒരു സൈക്കിൾ സവാരി നടത്തി. പിറ്റേന്ന് പോയി കാണാനുള്ള ചില ബുദ്ധ ക്ഷേത്രങ്ങൾ എവിടെയാണെന്ന് കണ്ടുവെച്ചു. ഓൾഡ് സിറ്റിയിൽ ഉള്ള ചിയാങ് മായുടെ ചരിത്രപ്രധാനമായ തി കിങ് മോന്യുമെന്റിന് മുന്നിൽ കുറച്ചുനേരം കറങ്ങി. വിശാലമായ ഒരിടമാണത്. അവിടെയാണ് ചിയാങ് മായുടെ സ്ഥാപകനായ മെൻഗ്രായ് രാജാവിന്റെയും (King Marigai), ഉറ്റ ചങ്ങാതിമാരായ സുകോതായ് രാജാവ് രാംകാം ഹെയ്ങ് (King Ramkamhaeng of Sukotai), പയാവോയിലെ താജാവായ ഞാം മുവാങ് (King Ngam Muang of Pay 20) എന്നിവരുടെയും പ്രശസ്തമായ പ്രതിമകളുള്ളത്. ചിയാങ് മായിൽ വന്നാൽ അത് കാണുകതന്നെ വേണം. ഈ ചങ്ങാതിമാരുടെ സഹായത്തോടെയാണ് മെൻ ഗാത് 13 -ാം നൂറ്റാണ്ടിൽ ചിയാങ് മായ് സ്ഥാപിച്ചതത്രേ. ബർമയിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനായി ചിയാങ് മായ് ഓൾഡ് സിറ്റിക്കു ചുറ്റും അന്നത്തെ ഭരണാധികാരി പണിതിട്ടുള്ള കൂറ്റൻ മതിലിന്റെ അവശിഷ്ടങ്ങൾ ഇന്നും സംരക്ഷിച്ചുനിർത്തിയിരിക്കുന്നു. അതിനോട് ചേർന്നുപോകുന്ന കനാൽ മാലിന്യങ്ങളൊന്നുമില്ലാതെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കൺകുളിരുന്ന കാഴ്ചയാണ്. പിങ്ക് നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ കൃഷിയാണ് പ്രധാന വരുമാന മാർഗം. കരിമ്പ്, പുകയില, അരി തുടങ്ങിയവ ധാരാളമായി കൃഷി ചെയ്യുന്നു.

രാത്രി വൈകിയതോടെ പ്രശസ്തമായ തപ്പെ ഗേറ്റിനോടടുത്തുള്ള സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാൻ തിരുമാനിച്ചു. പലതരം വിജവങ്ങൾ യഥേഷ്ടം ഉണ്ടാക്കി കൊടുക്കുന്നു. അവിടെ ധാരാളം ടൂറിസ്റ്റുകൾ ഇരുന്നും നിന്നും ക്ഷണം കഴിക്കുന്നുണ്ട്. വലിയ പരീക്ഷണങ്ങൾ വേണ്ട എന്ന് കരുതി ഒരു പ്ലേറ്റ് പട്തായ് (ഒരു തരം തായ് നൂഡിൽസ്) ഓർഡർ ചെയ്തു. ഹോസ്റ്റലിൽ എത്തി യപ്പോൾ താമസക്കാരെല്ലാം മടങ്ങിവന്നിട്ടുണ്ട്. എല്ലാവരും യൂറോപ്പിൽ നിന്നുള്ളവർ. ഒറ്റയ്ക്കും രണ്ടുപേരായും വന്നിട്ടുള്ളവരാണ് എല്ലാവരും. വളരെ ഉറക്കെയാണ് സംസാരം. പിറ്റേന്ന് പല സ്ഥലങ്ങളിലേക്കും ടൂർ പോകുന്നവർ, ഇന്ന് പോയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം, അറിവുകൾ പങ്ക് വെയ്ക്കൽ.

ബാക് പാക്കേഴ്സ് ടൂറിന്റെ പ്രധാന സവിശേഷത ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ഷെയേർഡ് ടാക്സി വിളിച്ച് ഒരുമിച്ചു പോകാം എന്നതാണ്. കഴിഞ്ഞ 48 മണിക്കൂറായി യാത്ര തന്നെയായിരുന്നു. തീരെ ഉറങ്ങിയിട്ടില്ല. എന്നാൽ ഒട്ടും ക്ഷീണം തോന്നിയില്ല. ആ പട്ടണം തരുന്ന എനർജി അത്രയ്ക്കുണ്ട്. ആറുപേരുടെ മിക്സഡ് ഡോർമെറ്ററി ആണ്. എയർ കണ്ടിഷണറുണ്ട്. ചാർജിങ് പ്ലഗ് ഒരു ബെഡിൽ രണ്ടെണ്ണമുണ്ട്. റീഡിങ് ലാംപും ഉണ്ട്. ഇപ്പോൾ നിശ്ശബ്ദമാണ് റൂമിനകം. ഇനി സുഖമായി ഉറങ്ങാം.

പിറ്റേന്ന് രാവിലെതന്നെ യാത്ര തുടങ്ങി. ഇന്ന് നടക്കാമെന്ന് തീരുമാനിച്ചു. ചിയാങ് മാൻ പട്ടണത്തിലെ 1296-97 കാലഘട്ടത്തിൽ നിർമിച്ച പുരാതന വാട് ചിയാങ് മാൻ എന്ന ബുദ്ധക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോയത്. എലഫന്റ് ചേഡി (Elephant chedi) ആണ് ഇവിടത്തെ ഏറ്റവും പഴയ കെട്ടിടം. ചുറ്റും നിരന്നുനിൽക്കുന്ന ആനകൾ താങ്ങി നിർത്തുന്നതുപോലുള്ള നിർമിതിയാണ് ക്ഷേത്രത്തിന്റെത്. ക്രിസ്റ്റലിൽ നിർമിച്ച ബുദ്ധപ്രതിമയാണ് പ്രധാന ക്ഷേത്രത്തിലുള്ളത്. കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു ബുദ്ധപ്രതിമയും ഇവിടെയുണ്ട്. പഴയ ലാന ശില്പകല വിളിച്ചോതുന്ന മനോഹരമായ ആ കെട്ടിടത്തിന്റെ ഉൾവശത്തുള്ള ചുവരുകളെല്ലാം ചിത്രപ്പണികളാൽ സമ്പന്നമാണ്.

പഴയ നഗരത്തിന്റെ പടിഞ്ഞാറേ അറ്റത്താണ് വാട്പ്ര സിഫിൻ എന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ബുദ്ധവിഹാരമാണിത്. പ്രധാന വിഹാരത്തിനകത്തുള്ള ബുദ്ധസന്ന്യാസിമാർ ഇരിക്കുന്ന വിധത്തിലുള്ള പ്രതിമകൾക്ക് ജീവനുണ്ടെന്നു തോന്നും. സ്വർണനിറത്തിലുള്ള കൂറ്റൻ ബുദ്ധശില്പം മനോഹരമാണ്. 1345-ൽ നിർമിച്ച ഈ ക്ഷേത്രത്തിലെ ബുദ്ധപ്രതിമ ഇന്ത്യയിൽ നിന്ന് എത്തിച്ചതാണെന്ന് പറയപ്പെടുന്നു. പുരാതന ചിയാങ് മായുടെ ഹൃദയഭാഗത്തുള്ള വാട് ഇതാൻ ഒരു ചെറിയ ക്ഷേത്രമാണ്. എന്നാൽ അവർണനീതമായ ശില്പചാതുരി ഏതൊരു ചിയാങ് മായ് ക്ഷേത്രത്തെയും പോലെ തന്നെ ഇതിനെയും വ്യത്യസ്തമാക്കുന്നു. ഇവിടെ നൂറു കണക്കിന് വർഷങ്ങൾക്ക് മുൻപ് ഒരു തൂൺ (pillar) ഉണ്ടായിരുന്നു. സ്വർഗരാജാവായ ഇന്ദ്രൻ ഇവിടത്തെ ജനങ്ങളെ ദുഷ്ടശക്തികളിൽനിന്ന് രക്ഷിക്കാൻവേണ്ടി നിർമിച്ചുകൊടുത്തതാണെന്നാണ് ജനങ്ങളുടെ വിശ്വാസം.

ചിയാങ് മായിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ് വാട് ഫന്റോ. പൂർണമായും തേക്കിൽ നിർമിച്ചതാണ് ക്ഷേത്രം. ഇപ്പോഴും വളരെ ഭംഗിയായി സംരക്ഷിച്ചിട്ടുള്ള ഈ കെട്ടിടത്തിന് മുൻവശം കൊത്തിയെടുത്ത നാഗങ്ങളും മറ്റു ശില്പങ്ങളും കൊണ്ട് ആകർഷകമാണ്. പിൻവശത്ത് പുതുതായി പണികഴിപ്പിച്ചിട്ടുള്ള ശില്പങ്ങൾ സ്വർണനിറത്തിൽ തിളങ്ങിനിൽക്കുന്നു. അതിനോട് ചേർന്ന് ബുദ്ധസന്ന്യാസിമാർക്ക് താമസിക്കാനുള്ള ഒരു മരം ഉണ്ട്. അതെല്ലാമായിരുന്നു രണ്ടാമത്ത ദിവസത്തെ കാഴ്ചകൾ. നടന്നുള്ള യാത്രയ്ക്ക് ശേഷം രാത്രി ഹോസ്റ്റലിൽ എത്തി ഒരു കുളി കഴിഞ്ഞപ്പോഴേയ്ക്കും പ്രധാന ഹാളിൽ താമസക്കാരാക്കെ വന്നുതുടങ്ങി. അല്പസമയം അവരോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു. നാളെ രാവിലെ ചിയാങ് റായിലേക്ക് പോകണം, അതിനുള്ള വഴികൾ ഏതൊക്കെ താണെന്ന് നിശ്ചയമില്ല. സീസൺ ആയതുകൊണ്ട് നല്ല തിരക്കുണ്ട്. ഹാളിൽ കുടിയിരുന്നവരോട് അതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് മറ്റ് അഞ്ചുപേർ കൂടി ചിയാങ് റായ് പോകാനുള്ള വഴികൾ ആലോചിക്കുണ്ടെന്ന് അറിഞ്ഞത്.

എന്തായാലും ഞങ്ങൾ ആറുപേർ പിറ്റേന്ന് ചിയാങ് റായിയിൽ പോകുമെന്ന് ഉറപ്പിച്ചു. ഒരു ഗ്രൂപ്പ് പോകുന്നുണ്ട്. പക്ഷേ, അവർ പോകുന്ന വാനിൽ അഞ്ചുപേർക്ക് കൂടിയേ സീറ്റുള്ളു. ഞങ്ങൾ പുറത്തിറങ്ങി ട്രാവൽ ഏജൻസികളെ ബന്ധപ്പെടാൻ തീരുമാനിച്ചു. കൂടെയുള്ള അമേരിക്കക്കാരൻ ഹെൻറി ആദ്യമായാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇനി ഒറ്റക്കുള്ള യാത്രയേയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ബ്രസീലിൽ നിന്നുവന്ന അന്റോണിയും കൂട്ടുകാരിയുമാണ് മറ്റു രണ്ടുപേർ. സ്ലോവാക്യക്കാരികളായ രണ്ടുപേർകൂടിയുണ്ട്. വഴിനീളെയുള്ള ട്രാവൽ ഏജൻസികളിൽ മുഴുവൻ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം, എല്ലാ വണ്ടികളും ഫുൾ. ഞങ്ങൾ തന്റെ ഗേറ്റിനടുത്തുള്ള ഒരു കടയിൽ കയറിയിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട ഒരു ട്രാവൽ ഏജന്റ് ഞങ്ങളെ സഹായിക്കാമെന്നേറ്റു. അയാളുടെ പരിചയത്തിലുള്ള ഒരു വാൻ നാളെ ചിയാങ് റായിലേ ക്ക് പോകുന്നുണ്ട്. നാലുപേരുള്ള ഒരു ഫാമിലിയാണ്, അവരുമായി സംസാരിച്ച് വാൻ ഷെയർ ചെയ്യാമെന്നേറ്റു. അങ്ങനെ അവസാന നിമിഷം ചിയാങ് റായ് ട്രിപ്പ് ബുക്ക് ചെയ്തു.
രാവിലെ ഏഴുമണിക്ക് 13 പേർക്കിരിക്കാവുന്ന വാൻ ഹോസ്റ്റലിനുമുന്നിലെത്തി, ഏകദേശം രണ്ട് മണിക്കൂർ യാത്രയ്ക്കുശേഷം അൽപ്പം വിശ്രമത്തിനായി എത്തി. അത് ഫയ സോറ്റ് ഹോട് സ്പ്രിങ് എന്ന സ്ഥലത്താണ്. പ്രകൃതിദത്തമായ, നിറഞ്ഞുകവിഞ്ഞ കിണറുകളുണ്ടവിടെ, ഇരിക്കാനും ക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്, അല്പനേരം അവിടെ ചെലവഴിച്ചശേഷം വീണ്ടും യാത്ര തുടങ്ങി, വഴിയിലുടനീളം വിശാലമായ കൃഷിയിടങ്ങളും മലമ്പാതങ്ങളിൽ വിവിധയിനം പഴവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൂടെയുള്ള ഫാമിലി വന്നിരിക്കുന്നത് ഇറ്റലിയിൽ നിന്നാണ് ഒരു അമ്മയും മകനും മകളും മകന്റെ കൂട്ടുകാരിയും, അതിൽ മകൾ മാത്രം സംസാരിക്കും. ബാക്കി മൂന്നുപേരും സംസാരിക്കില്ല മകൻ ആകെ പറയുന്ന ഒരു വാക്ക് സ്റ്റെഫി എന്ന് മാത്രം. സഹോദരിയുടെ പേര്, എന്തിനും അവൻ ഇടയ്ക്ക് സ്റ്റെഫി എന്ന് വിളിച്ചുകൊണ്ടിരിക്കും, പിന്നെയെല്ലാം ആംഗ്യഭാഷ.
ചിയാങ് മായിൽനിന്ന് 200 കിലോമീറ്റർ ദൂരമാണ് ചിയാങ് റായിലേക്കുള്ളത്. ലാവോസ്, മ്യാൻമാർ എന്നീ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന മലയോരപ്രദേശമാണ് ചിയാങ് റായ്. ലാവോ സിയിലക്കുള്ള ടൂറിസ്റ്റുകളുടെ ഒരു ഹബ് കൂടിയാണത്. അതിൽ അതിർത്തിയിലൂടെ ഒഴുകുന്ന മെക്കോങ് നദിക്ക് കുറുകെയുള്ള സൗഹൃദപ്പാലം (bridge of friendship) കടന്നുചെല്ലുന്നത് ലാവാസിലേക്കാണ്. വിവിധ വർണങ്ങളാൽ പ്രശസ്തമായ ക്ഷേത്രങ്ങളാണ് ചിയാങ് അതിലുള്ളത്, വൈറ്റ് ടെംപിൾ, ബ്ലൂ ടെംപിൾ, പിന്നെ ബ്ലാക്ക് ടെംപിൾ. കലയും കലാകാരന്മാരെയും സ്നേഹിക്കുന്നവരുടെ പറുദീസയാണ് ചിയാങ് റായ്.

വാസ്തുശില്പകലയുടെ അവസാന വാക്കുകളിലൊന്നാണ് തായ്ലൻഡിന്റെ വടക്കേയറ്റത്ത് കിടക്കുന്ന ഈ മലയോര പ്രദേശം. ബുദ്ധനാണ് ഇവിടത്തുകാർക്ക് എല്ലാം. വാസ്തുശില്പങ്ങളിലായാലും പെയ്ന്റിങ്ങുകളിലായാലും എല്ലാം ബുദ്ധമയം. 20-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് തകർന്നുകിടക്കുകയായി രുന്നു പ്രശസ്തമായ വാട് റോങ് കാങ് ബുദ്ധക്ഷേതം. പുനർനിർമിക്കാനുള്ള പണമില്ലാത്തതിനാൽ ഉപേക്ഷിച്ച മട്ടിലായിരുന്നു അത്. അങ്ങനെയാണ് Chale mai Kositpipat എന്ന പ്രശസ്തനായ ചിയാങ് റായ് ആർട്ടിസ്റ്റ് അത് പുനർനിർമിക്കാനുള്ള തീരുമാന വുമായി മുന്നോട്ടുവന്നത്. പണം സ്വയം കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആ നിർമിതി ബുദ്ധന് സമർപ്പിക്കാനും ബുദ്ധനെക്കുറിച്ചുള്ള അറിവുകൾ പ്രചരിപ്പിക്കാനും ധ്യാനത്തിനും വേണ്ടിയുള്ളതായിരിക്കണം എന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അതോടെ തന്റെ പേര് എന്നെന്നേക്കും മരണമില്ലാതെ നിലനിൽക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. 'Only death can stop my dream, but cannot stop my project ng negan ത്തിന്റെ വാക്കുകൾ തന്നെ ഉദാഹരണം, പിന്നീട് കണ്ടത് തികച്ചും ബുദ്ധിസ്റ്റ് തിയറികളാൽ നിർമിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ ഒരു ക്ഷേത്രത്തിന്റെ പിറവിയാണ്. 1997-ൽ അത് പൊതുജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും തുറന്നു കൊടുത്തു. എന്നാൽ 2014-ൽ സംഭവിച്ച ശക്തമായ ഭൂചലനത്തിൽ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ഇനി ഒരു നിർമാണം അസാധ്യം എന്ന് കരുതി അദ്ദേഹം അതിൽനിന്ന് പിന്മാറുകയുമുണ്ടായി. എന്നാൽ വിദഗ്ധരായ എൻജിനീയർമാരുടെ പരിശോധനയിൽ കെട്ടിടത്തിന്റെ അടിത്തറ ശക്തമാണെന്ന് വിലയിരുത്തിയതോടെ രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ക്ഷേത്രം പുനർനിർമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നും അതിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

പ്രാർഥനയ്ക്ക് ഉപയോഗിക്കുന്ന ഒരു ഭാഗമടക്കം ഏഴോളം കെട്ടിടങ്ങളാണ് വിദേശികൾക്കിടയിൽ വൈറ്റ് ടെംപിൾ എന്നറിയപ്പെടുന്ന ഈ കെട്ടിടസമുച്ചയത്തിനുള്ളത്. പേരുപോലെതന്നെ വെളുത്ത് വെട്ടിത്തിളങ്ങുന്നതാണ് കെട്ടിടങ്ങളെല്ലാം. പ്രധാന കെട്ടിടത്തിലേക്കുള്ള വഴി ഒരു കൊച്ചു പാലമാണ്. അതിനടിയിൽ ഒരു നീർച്ചാലുണ്ട്. പാലം കടക്കുമ്പോൾ ഇരുവശത്തും ഉയർത്തിപ്പിടിച്ചിരിക്കുന്ന അനേകം കൈകൾ വച്ചിരിക്കുന്നു. അവസാനിക്കാത്തതും നിയന്ത്രിക്കാനാകാത്തതുമായ അനേകായിരം ആഗ്രഹങ്ങളാണ് ആ കൈകൾ സൂചിപ്പിക്കുന്നത്, ആഗ്രഹങ്ങളാണ് എല്ലാ ദുഖങ്ങൾക്കും കാരണം എന്ന മഹത്തായ ബുദ്ധിസ്റ്റ് ആശയമാണ് ഇതിനു പിന്നിൽ.

ഈ ആഗ്രഹങ്ങളെ നിസ്സാരവത്കരിച്ച് പുറന്തള്ളി അതിൽനിന്ന് വിമുക്തി നേടി വരുന്നവർക്കുള്ളതാണ് സന്തോഷമത്രേ. അവർക്കുള്ളതാണ് മോക്ഷം. ആ പാലം കടന്നാൽ പിന്നെ എത്തുന്നത് വലിയൊരു കവാടത്തിലാണ്, മരണത്തിനുശേഷമുള്ള വിധി പറയൽ അവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്തായാലും അത്തിമനോഹരമായി രൂപകല്പന ചെയ്തിട്ടുള്ള ഈ ബുദ്ധക്ഷേത്രം വൻതോതിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. എല്ലാവർക്കുമുള്ള ഭക്ഷണം അവിടെ ഒരു കഫെയിൽ ഏർപ്പാട് ചെയ്തിരുന്നു. വിഭവസമൃദ്ധമായ തായ് ഭക്ഷണം, സാലഡുകളാണ് പ്രധാനം.

ഇനി ബ്ലൂ ടെമ്പിളിലേയ് ക്കാണ്, പേരുപോലെതന്നെ നീലവർണംകൊണ്ടും സ്വർണവർണത്തിലുള്ള ഇന്റീരിയർ ആർട്ട് വർക്കുകൾകൊണ്ടും മനാഹരമാണ് ഈ ക്ഷേത്രം. വെളുത്ത ബുദ്ധപ്രതിമ ഇതിനെ കൂടുതൽ പ്രശസ്തമാക്കുന്നു. ചിയാങ് റായിലെ ഏറ്റവും പുതിയ നിർമിതിയാണ് ഇത്. തായ്ലൻഡിലെ ലോകപ്രശസ്ത ആർട്ടിസ്റ്റായ തവാൻ ഡുച്ചാനീ എന്ന കലാകാരൻ 30-ൽപരം വർഷങ്ങളെടുത്ത് നിർമിച്ച പലവിധ മൃഗങ്ങളുടെ വർക്കുകളാണ് ബ്ലാക്ക് ഹൗസ് അല്ലെങ്കിൽ ബാദാം മ്യൂസിയത്തിലുള്ളത്. അദ്ദേഹത്തിന്റെ പലതരത്തിലുള്ള കലാശേഖരങ്ങളും ഇവിടെയുണ്ട്. ചിത്രങ്ങൾ, ശില്പങ്ങൾ തുടങ്ങിയവയും, മൃഗങ്ങളുടെ ജോലിയും എല്ലുംവരെ ഉപയോഗിച്ചുള്ള പഴയകാല നാടൻ കലാശേഖരങ്ങളും ഇവിടെ കാണാം. അദ്ദേഹത്തിന്റെ പല സൃഷ്ടികളും ദേശീയ സമ്പത്തായി കണ്ട് രാജ്യത്തിന്റെ പല സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഉള്ള പല മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് 40 ഏക്കറോളം സ്ഥലത്താണ് ഈ ആർട്ട് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 40 ഓളം വരുന്ന വിവിധ ആകൃതികളിലുള്ള കൊച്ചു കറുത്ത കെട്ടിടങ്ങൾ ഉൾക്കൊളളുന്നതാണ് ബ്ലാക്ക് ടെമ്പിൾ. തടി, ഗ്ലാസ്, കോൺക്രീറ്റ്, ടെറാക്കോട്ട എന്നിവ ഉപയോഗിച്ചാണ് ഇതെല്ലാം നിർമിച്ചിട്ടുള്ളത്.

പിന്നീട് ഞങ്ങൾ പോയത് കാരൻ ലോങ് നെക്ക് വില്ലജ് സന്ദർശിക്കാനാണ്. പണ്ട് ബർമയിൽനിന്ന് അഭയാർഥികളായി വന്ന ഒരു വിഭാഗമാണത്, അവിടത്തെ സ്ത്രീകൾ ചെറുപ്പം മുതലേ കഴുത്തിൽ റിങ് അണിഞ്ഞാണ് ജീവിക്കുന്നത്. ഓരോ വർഷവും ഓരോ റിങ്. എന്തായാലും അവിടെ എത്തിയപ്പോൾ മനസ്സിലായി ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടി കുറച്ചുപേർ റിങ് അണിഞ്ഞു നിൽക്കുന്നു എന്നേ ഉള്ളൂ.
നല്ല വൃത്തിയായി നിർമ്മിച്ചിട്ടുള്ള ഒരു കൊച്ചു ഗ്രാമമാണ് ടൂറിസ്റ്റുകൾക്ക് മുൻപിൽ പ്രത്യക്ഷമാകുക. യഥാർഥത്തിൽ അവർ കഴുത്തിൽ റിങ് ഒന്നുമില്ലാതെയാണ് ജീവിക്കുന്നത്. ടൂറിസ്റ്റുകൾക്കായുള്ള കുറെ കരകൗശല വസ്തുക്കളും വില്പനയ്ക്കായി വെച്ചിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് റിങ് അണിഞ്ഞിരിക്കുന്നത് എന്നാണ് ഗൈഡ് പറയുന്നത്. എന്തായാലും പ്രശാന്തസുന്ദരമായ ഒരു ഗ്രാമം. അവിസ്മരണീയമായ കാഴ്ചകളാണ് ചിയാങ് റായ് ടൂർ സമ്മാനിച്ചത്. നേരം ഇരുട്ടിത്തുടങ്ങി. ഇനി തിരികെ ചിയാങ് മായിലേക്ക്...
Content Highlights: temples in Chiang Mai, Chiang Rai, Thailand Travelogue, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..