ഒരു നോക്കിൽത്തന്നെ മനം നിറയ്ക്കും, ദേഹം കുളിർക്കും; ആകർഷിക്കപ്പെട്ടവർ ഇട്ട പേര് സുന്ദരി


സാധാരണ വെള്ളച്ചാട്ടങ്ങളിലെപ്പോലെ മിനുസമേറിയ പാറയാണെങ്കിലും തെന്നൽ ഇല്ല. ശക്തമായ ഒഴുക്കും ഇല്ല. അതുകൊണ്ട് സുരക്ഷിതമായി ഇറങ്ങാം. അതുപോലെ വെള്ളച്ചാട്ടത്തിന് അരുകുപറ്റി എത്ര നേരം കിടക്കാനും സാധിക്കും.

വടാട്ടുപാറ സുന്ദരി വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി

ഒരു നോക്കിൽത്തന്നെ മനം നിറയും. നീരാടുന്നതോടെ ദേഹം കുളിർക്കും. യാത്രാപ്രേമികളെ മാടിവിളിക്കുകയാണ് പ്രകൃതിയിലെ ഈ സുന്ദരി. ഏതാനും വർഷമേ ആയിട്ടുള്ളൂ വടാട്ടുപാറയിലെ ഈ വെള്ളച്ചാട്ടത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ട്. കവിതാവാസനയുള്ള ചില സഞ്ചാരപ്രിയരാണ് സുന്ദരിയെന്ന് പേരിട്ടത്.

മുകളിലെ നിരപ്പായ ഭാഗത്തുനിന്ന് തട്ടുകളായ പാറകളിൽ തട്ടിത്തെറിച്ചും ചിന്നിച്ചിതറിയും വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്ന കാഴ്ച മനംമയക്കുന്ന ദൃശ്യമാണ്. നിരപ്പിൽനിന്ന് അൽപം പരന്നും ചെരിവിലേക്ക് പതിക്കുന്നതുമാണ് ജലപ്രവാഹം. പാറക്കെട്ടുകളിലൂടെ പാൽനുര പോലെ പൊഴിച്ചിട്ട് ചിതറിത്തെറിക്കുന്ന ജലപാതം കാണാനും നീരാടാനും സഞ്ചാരികളുടെ പ്രവാഹമാണ്. വടാട്ടുപാറ ആറാട്ടുചിറ ഭാഗത്തെ തോട്ടിൽ നിന്നാണ് ഉദ്ഭവം. വെള്ളച്ചാട്ടമായി കരിമ്പാനി കാടുകളിലൂടെ ഒഴുകി പെരിയാറിലേക്കു ചേരും. നൂറടി ഉയരത്തിലാണ് വെള്ളച്ചാട്ടം. സാധാരണ വെള്ളച്ചാട്ടങ്ങളിലെപ്പോലെ മിനുസമേറിയ പാറയാണെങ്കിലും തെന്നൽ ഇല്ല. ശക്തമായ ഒഴുക്കും ഇല്ല. അതുകൊണ്ട് സുരക്ഷിതമായി ഇറങ്ങാം. അതുപോലെ വെള്ളച്ചാട്ടത്തിന് അരുകുപറ്റി എത്ര നേരം കിടക്കാനും സാധിക്കും.

ടൂറിസം സർക്യൂട്ട്

വനം വകുപ്പിന്റെ അധീനതയിലുള്ള ഇവിടം ഇക്കോ ടൂറിസമായി ഉപയോപ്പെടുത്താം. നൂറു ഹെക്ടറോളം വിസ്തൃതിയിലുള്ള പാറക്കെട്ടും പച്ചപ്പും കാടുകളും ചേർന്നതാണ് പ്രദേശം. സുന്ദരി വെള്ളച്ചാട്ടത്തെ വിനോദ സഞ്ചാരഭൂപടത്തിൽ എത്തിക്കാൻ കുട്ടംപുഴ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രായോഗികമാക്കാനായിട്ടില്ല. ഭൂതത്താൻകെട്ട്, ഇടമലയാർ ഡാം, വൈശാലി ഗുഹ, പലവൻപടി ഭാഗങ്ങൾ ചേർത്ത് ടൂറിസം സർക്യൂട്ടും പാക്കേജ് ടൂറിസം ഏർപ്പെടുത്തിയാൽ സഞ്ചാരികൾക്ക് വഴികാട്ടിയാകും. വനം വകുപ്പുമായി ചേർന്ന് ആവശ്യമായ അടിസ്ഥാന സൗകര്യവും സുരക്ഷാ മുൻകരുതലും ഏർപ്പെടുത്തിയാൽ പ്രയോജനം ചെയ്യും. മുന്നറിയിപ്പ് ബോർഡുകളും വേണം.

യാത്രാവിവരം

കോതമംഗലത്തുനിന്ന് 20 കിലോമീറ്റർ ദൂരമാണ് വടാട്ടുപാറയ്ക്ക്. മീരാൻ സിറ്റിയിൽ നിന്ന് അര കിലോമീറ്റർ പാതയിലൂടെ വാഹനത്തിലും കാൽനടയായും എത്താം. പാറയുടെ മുകൾഭാഗത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. ഭൂതത്താൻകെട്ടിലാണ് അടുത്തുള്ള താമസസൗകര്യം. ബസ് സ്റ്റാൻഡ് കോതമംഗലവും.

Content Highlights: sundari waterfalls kothamangalam, unknown waterfalls in kerala, kerala village tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented