ഈ നാട്ടിലെ എല്ലാം ഷേക്‌സ്പിയറിന്റെ നാടകവും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു


വി.പി. കൃഷ്ണദാസ്

ഏവൺ നദിക്കരയിൽ വിശാലമായ രണ്ടേക്കർ സ്ഥലത്ത് നിർമിച്ച റോയൽ ഷേക്സ്പിയർ കമ്പനിയുടെ മൂന്ന് തിയേറ്ററുകളിൽ ഷേക്സ്പിയർ നാടകങ്ങളും മറ്റ് ലോകോത്തര നാടകങ്ങളും സ്ഥിരമായി അവതരിപ്പിക്കുന്നു.

-

ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട് വിനോദസഞ്ചാര കേന്ദ്രമാണ് സ്ട്രാറ്റ്ഫോഡ് അപോൺ ഏവൺ. വില്യം ഷേക്സസ്പിയറിന്റെ ജന്മ സ്ഥലമായതുകൊണ്ടാണ് ഈ നഗരത്തിന് ഇത്രയും പ്രാധാന്യം ലഭിച്ചത്. ഇവിടത്തെ എല്ലാ കാഴ്ചകളും ഷേക്സ്പിയറിന്റെ ജീവിതവും നാടകവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Stratford

സമ്പന്നനായ വ്യാപാരിയും നഗരത്തിലെ മേയറുമായിരുന്ന ജോൺ ഷേക്സ്പിയറിനും സമ്പന്ന കർഷക കുടുംബത്തിലെ അംഗമായിരുന്ന മേരി ഏഡനും എട്ട് മക്കളാണുണ്ടായിരുന്നത്. നാല് ആണും നാല് പെണ്ണും . 1564-ൽ ജനിച്ച വില്യം ഷേക്സ്പിയർ ആൺകുട്ടികളിൽ മൂത്തവനായിരുന്നു. പതിനഞ്ചാം വയസ്സിൽ സ്കൂൾപഠനം നിർത്തിയ വില്യം അക്കാലത്ത് സ്ട്രാറ്റ്ഫോഡ് സന്ദർശിച്ച് നാടകം അവതരിപ്പിച്ചിരുന്ന ചില നാടക ട്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പിന്നീട് നാടകവും കവിതയെഴുത്തുമായി ലണ്ടനിലേക്ക് ചേക്കേറി. അവിടെ 1594-ൽ സ്വന്തം നാടകക്കമ്പനിയായ "ദ കിംഗ്സ്മെൻ' തുടങ്ങി സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു. പതിനെട്ടാം വയസ്സിൽ ഇരുപത്താറുകാരിയായ, സമ്പന്നകർഷക കുടുംബത്തിലെ ആനി ഹാതവെയെന്ന സുന്ദരിയെ വി വാഹം ചെയ്തു.

1556-ൽ ജോൺ ഷേക്സ്പിയർ വാങ്ങിയ നഗരമധ്യത്തിലെ വിലപിടിപ്പുള്ള വീട്ടിലാണ് ഷേക്സ്പിയറിന്റെ ജനനം. പിൽക്കാലത്ത് ചാൾസ് ഡിക്കൻസിന്റെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിയാണ് ഷേക്സ്പിയർ ജനിച്ച വീടും സ്ഥലവും സ്മാരകമാക്കി നിലനിർത്താൻ യത്നിച്ചത്.

Shakespeare House
ഷേക്‌സ്പിയറിന്റെ വീട്‌

shakespeare characters
തെരുവുകളില്‍ കാണികളെ വിസ്മയിപ്പിക്കാന്‍ ഷേക്‌സ്പിയര്‍ കഥാപാത്രമായി നടന്നടുക്കുന്ന നാടകനടി

ഷേക്സ്പിയറിന്റെ ബാല്യ കൗമാരയൗവനങ്ങളും പിന്നീട് വിവാഹിതനായി കുടുംബജീവിതം നയിച്ചതും ഇവിടെയാണ്. വില്യം ഷേക്സ്പിയർ ഉപയോഗിച്ചിരുന്ന എഴുത്തുമേശ, കട്ടിൽ, അടുക്കള, തീൻമേശ, മറ്റു വീട്ടുപകരണങ്ങൾ എന്നിവയെല്ലാം കേടുകൂടാതെ ഇന്നും സൂക്ഷിച്ചിരിക്കുന്നു. മരം, മണ്ണ്, ഇഷ്ടിക, ഗ്രാനൈറ്റ് എന്നിവയാണ് ഗൃഹനിർമാണ ത്തിനായുപയോഗിച്ചിട്ടുള്ളത്. വീടിനുമുൻപിൽ വിശാലമായ പൂന്തോട്ടങ്ങളും ഒരു ഭാഗത്ത് കെട്ടിപ്പൊക്കിയ നേരിയ പാറ്റ്ഫോമിൽ ഷേക്സസ്പിയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാരും ഉണ്ട്. കാണികളുടെ ആവശ്യത്തിനനുസരിച്ച് ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാൻ കഴിവുള്ള പരിചയ സമ്പന്നരാണിവർ.

“ഫ്രണ്ട്സ്, റോമൻസ്, കൺട്രിമെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്... മുന്നിൽ മാർക്ക് ആന്റണി പ്രസംഗിച്ച് തകർക്കുകയാണ്. വീട്ടിനുള്ളിലുള്ള കാഴ്ചകൾ വിവരിക്കാൻ പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രീതിയിൽ വസ്ത്രങ്ങള ണിഞ്ഞ ഗൈഡുമാരുണ്ട്. അതിനടുത്തായി ഷേക്സ്പിയറിന്റെ ആദ്യകാല പുസ്തകപ്രിന്റുകളും മറ്റു സ്മാരകങ്ങളുമടങ്ങിയ മ്യൂസിയമുണ്ട്.

1597-ൽ സ്ട്രാറ്റ്ഫോഡിലെ ഏറ്റവും വിലപിടിപ്പുള്ള ന്യൂപ്ലേസ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലം വില്യം വിലയ്ക്കുവാങ്ങി വീട് വെച്ച് താമസം അങ്ങോട്ടുമാറ്റി. തൊട്ടടുത്തുതന്നെ 600 വർഷം പഴക്കമുള്ള പള്ളിയുമുണ്ട്. രണ്ട് തലമുറകൾക്കുശേഷം അനന്തരാവകാശികളില്ലാതെ ഈ സ്ഥലവും സ്മാരകമാക്കി മാറ്റി. പഴയ വീടിരുന്ന സ്ഥലം ഇന്ന് പൂന്തോട്ടമാണ്. ഷേക്സ്പിയർ ഉപയോഗിച്ചിരുന്ന പ്രധാനവസ് തുക്കളും മറ്റു സ്മാരകമുദ്രകളും തൊട്ടടുത്തുള്ള ഒരു പഴയ കെട്ടിടത്തിലേക്ക് മാറ്റി നിലനിർത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കാമുകിയും പിന്നീട് ഭാര്യയുമായ ആനി ഹാതെവെയുടെ 500 വർഷം പഴക്കമുള്ള അതിവിശാലമായ ഭവനം മറ്റൊരു സ്മാരകമായി സന്ദർശകരെ കാത്തിരിക്കുന്നു. പഴയ പ്രൗഢിയും സമ്പന്നതയും അതേപോലെ നിലനിർത്തിയിരിക്കയാണിവിടെ.

Startford
ഷേക്‌സ്പിയറിന്റെ പത്‌നി ആനി ഹാതെവെയുടെ ഭവനം

ഷേക്സ്പിയറിന്റെ അമ്മയുടെ ജന്മവീടായ വിശാലമായ ട്യൂഡർ ഫാം കാണേണ്ടതുതന്നെയാണ്. ട്യൂഡർ വേഷവിധാനവും ട്യൂഡർ ഭക്ഷണം ആസ്വദിക്കാവുന്ന കഫേയും ഇവിടെയുണ്ട് (മധ്യകാല ഇംഗ്ലീഷ് രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരുന്നു ട്യൂഡർമാർ. അവരുടെ വസ്ത്രധാരണരീതി, ഭക്ഷണം, വാസ്തുവിദ്യ എന്നിവയാണ് ട്യൂഡർ രീതി എന്നറിയപ്പെടുന്നത്). തോട്ടങ്ങളിൽനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന ജൈവ ഫലവർഗങ്ങളും ഇവിടെ ഇഷ്ടംപോലെ കിട്ടും,

ഷേക്സ്പിയറിന്റെ മകൾ സൂസന്നയെ വിവാഹം ചെയ്തത് സമ്പന്നനായ ഒരു ഡോക്ടറായിരുന്നു. അവരുടെ വസതി നഗരത്തിലെ ഏറ്റവും സമ്പന്നമായ വീടായിരുന്നു. മധ്യകാലത്തെ വിലപിടിപ്പുള്ള ഫർണിച്ചറുകളും പെയിന്റിങ്ങുകളും അതേപോലെ നിലനിർത്തിയിരിക്കുന്ന ഈ ജാക്കോബിയൻ വീട് മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്.

Shakespeare Tomb
ഷേക്‌സ്പിയറിന്റെ ശവകുടീരം

ഏവൺ നദിക്കരയിൽ വിശാലമായ രണ്ടേക്കർ സ്ഥലത്ത് നിർമിച്ച റോയൽ ഷേക്സ്പിയർ കമ്പനിയുടെ മൂന്ന് തിയേറ്ററുകളിൽ ഷേക്സ്പിയർ നാടകങ്ങളും മറ്റ് ലോകോത്തര നാടകങ്ങളും സ്ഥിരമായി

Trinity Church
ഷേക്‌സ്പിയറിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന ഹോളി ട്രിനിറ്റി ചര്‍ച്ച്‌

അവതരിപ്പിക്കുന്നു. ഏറ്റവും വലിയ തിയേറ്ററായ റോയൽ ഷേക്സ്പിയർ തിയേറ്റർ 1060 പേർക്ക് ഇരിക്കാവുന്നതും ചുറ്റും ബാൽക്കണികളും നടുവിൽ സ്റ്റേജുമുള്ളതുമാണ്. സ്വാൻ തിയേറ്ററിൽ 461 പേർക്കിരിക്കാം. അദർ പ്ലേസ് എന്നറിയപ്പെടുന്ന ഒരു സ്റ്റുഡിയോ തിയേറ്ററുമുണ്ട്.ഇവിടെ സാധാരണയായി നാടക റിഹേഴ്സലുകളും ചർച്ചകളും നടക്കുന്നു. ഇവ കൂടാതെ നാടകത്തിനുവേണ്ട വേഷവിധാനങ്ങളും അലങ്കാരവസ്തുക്കളും വാൾ, പരിച മുതലായ വസ്തുവകകളും സൂക്ഷിക്കുകയും അവ സന്ദർശകർക്കുവേണ്ടി തുറന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഷേക്സ്പിയർ കൃതികളുടെ വിശാലമായ ഷോറൂമും ലൈബ്രറിയുമുണ്ട്. ലാറ്റിൻ ഭാഷയുടെ പിടിയിൽ കഴിഞ്ഞിരുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് 1700-ഓളം പുതിയ പദങ്ങളും പ്രയോഗങ്ങളും സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ഷേക്സ്പിയർ.

യൂണിയൻ ഓഫ് ദ തിയേറ്റേഴ്സ് ഓഫ് യൂറോപ്പിൽ അംഗത്വമുള്ള ഏക ബ്രിട്ടീഷ് മെമ്പർ തിയേറ്റർ ആണ് റോയൽ ഷേക്സ്പിയർ കമ്പനി. 1879-ൽ എഴുനൂറുപേർക്ക് ഇരിക്കാവുന്ന ആദ്യത്തെ തിയേറ്റർ ഉണ്ടാക്കി. 1926-ൽ ഒരു നാടകം നടന്നുകൊണ്ടിരിക്കെ കത്തിനശിച്ച തിയേറ്റർ 1932-ൽ വീണ്ടും പണിതു. 2010-ൽ ഇന്ന് കാണുന്ന രീതിയിൽ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും അന്തർഭാഗാലങ്കാരങ്ങളുമായി പുതുക്കിപ്പണിതു. പ്രധാനപ്പെട്ട രണ്ട് തിയേറ്ററുകളിലും ദിവസേന രണ്ടുവീതം നാടകങ്ങൾ അരങ്ങേറുന്നു. ഇതുകൂടാതെ ധാരാളം നാടകപഠനക്ലാസുകൾ നടത്തു ന്നുണ്ട്. ഇവിടത്തെ റിഹേഴ്സൽ ക്യാമ്പുകൾ സന്ദർശിക്കാവുന്ന തും സംവിധായകരുമായി ആശയ വിനിമയം നടത്താവുന്നതുമാണ്. ഇതിനെല്ലാം പ്രത്യേക ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഒരു പൂമ്പാറ്റപാർക്കും നഗരത്തിലുണ്ട്.

Theatre

ഏവൺ നദിയിലെ വഞ്ചിയാത്രയും വഞ്ചിക്കുള്ളിലെ ഹോട്ടലുകളും ഒഴിവാക്കാൻ പറ്റാത്ത വിനോദങ്ങളാണ്. നിറയെ അരയന്നങ്ങളുള്ള ഏവൺ നദി മുൻകാലത്ത് ലണ്ടനിലേക്കും ബർമിങ്ങാമിലേക്കുമുള്ള പ്രധാന ജലഗതാഗതമാർഗമായിരുന്നു. ഷേക്സ്പിയർ പഠിച്ച സ്കൂളും ക്ലാസ് മുറികളും ജ്ഞാനസ്നാനംചെയ്ത് പള്ളിയും അന്ത്യവിശ്രമം കൊള്ളുന്ന ഹോളി ട്രിനിറ്റി പള്ളിയും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ പഴയ കെട്ടിടങ്ങളും റോഡുകളും ഇന്നും അതേപോലെ നിലനിർത്തിയിരിക്കുന്നു. അധികം തിരക്കില്ലാത്ത ശാന്തസുന്ദരമായ ഒരു ഗ്രാമീണനഗരമാണ് സ്ട്രാറ്റ്ഫോഡ് അപോൺ ഏവൺ. ആധുനിക കലോകത്തിന്റെ തിരക്കിൽ നിന്നും മലിനീകരണത്തിൽനിന്നും ഉൾവലിഞ്ഞ് ഒഴിവുകാലം ചെലവിടാൻ പറ്റിയ സ്ഥലമാണീ കൊച്ചുനഗരം. ഒരു പ്രദേശം മുഴുവൻ മഹാനായ എഴുത്തുകാരന്റെ ഓർമയെ സ്വന്തം മടിയിൽവെച്ച് താലോലിച്ചുകൊണ്ടിരിക്കുന്നു. മലയാളിക്ക് അനുകരിക്കാൻ പറ്റിയ ഒരു വിനോദസഞ്ചാരമേഖലയാണിത്.

Class Room
ഷേക്‌സ്പിയറിന്റെ ക്ലാസ് മുറി

“ലോകം മുഴുവൻ ഒരരങ്ങാണ്. സകലമാന സ്ത്രീപുരുഷന്മാർ അതിലെ വെറും വേഷക്കാർ മാത്രം. ഓരോരുത്തരും വരുന്നു. പോകുന്നു. അതിനിടയിൽ ഒരാൾക്കുതന്നെ പല വേഷങ്ങൾ കെട്ടിയാടേണ്ടിവരുന്നു.'' നടപ്പാതയ്ക്കരികിൽ നിന്ന് രോമത്തൊപ്പിയും കറുത്ത ഓവർകോട്ടും ധരിച്ച് വൃദ്ധൻ ഗൂഢമായി ചിരിക്കുന്നു. അത് ഷേക്സ്പിയർ തന്നെയല്ലേ. അതെ, ഈ കൊച്ചു നഗരത്തിന്റെ ആത്മാവുതന്നെ ഷേക്സ്പിയർ എന്ന മഹാനായ എഴുത്തുകാരനാണ്.

Content Highlights: Stratford upon Avon, the land of William Shakespeare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented