ഷര്‍ട്ടും പാന്റ്‌സും ധരിച്ച് നാലമ്പലത്തിനുള്ളില്‍ പ്രവേശനമുള്ള കേരളത്തിലെ അപൂര്‍വക്ഷേത്രങ്ങളിലൊന്ന്!


എഴുത്ത്: വിദ്യാ പാര്‍വതി/ ചിത്രങ്ങള്‍: വി.പി. പ്രവീണ്‍കുമാര്‍

ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശ്രീകണ്‌ഠേശ്വരന്‍ എന്ന് നാമകരണം ചെയ്ത് ഗുരു, വരുംകാലങ്ങളിതു 'മലബാറിലെ മധുര'യാകുമെന്ന് അരുള്‍ചെയ്തുവെന്ന് ചരിത്രം.

-

ശ്രീകണ്‌ഠേശ്വര ക്ഷേത്രദര്‍ശനംകൂടി നടത്തിയാലേ കോഴിക്കോട് കാണാനിറങ്ങിയവരുടെ നഗരപ്രദക്ഷിണം പൂര്‍ത്തിയാകൂ. നഗര മധ്യത്തിലുള്ള ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ശാന്തമായ, സ്വച്ഛമായ മറ്റൊരു ലോകമാണ് കാത്തിരിക്കുന്നത്. നഗരത്തിന്റെ തിരക്കുകളൊന്നും ബാധിക്കാത്ത വിശാലമായ ക്ഷേത്രഭൂമി.

ശ്രീനാരായണഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ശ്രീകണ്‌ഠേശ്വരം. പുതിയമ്പലം എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു. ഗുരുദേവന്റെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകുന്ന ക്ഷേത്രത്തില്‍ ജാതിമത വേര്‍തിരിവുകളില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഷര്‍ട്ടും പാന്റ്‌സും ധരിച്ച് നാലമ്പലത്തിനുള്ളില്‍ പ്രവേശനമുള്ള കേരളത്തിലെ അപൂര്‍വക്ഷേത്രങ്ങളിലൊന്നാണ് ശ്രീകണ്ഠശ്വരം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന യാത്രികര്‍ക്ക് സൗജന്യ താമസസൗകര്യം നല്‍കിയാണ് ക്ഷേത്രം സ്വാഗതമോതുന്നത്.

പടിപ്പുര കടന്നെത്തുന്നത് വിശാലമായ ക്ഷേത്രമുറ്റത്തേയ്ക്കാണ്. ഇടതുവശത്ത് വലിയ യാഗശാല കാണാം. ഉപപ്രതിഷ്ഠകള്‍ക്കായി കോവിലുകളും ദീപസ്തംഭവും ചുറ്റമ്പലവും പ്രദക്ഷിണവീഥിയും ആല്‍ത്തറയും നമസ്‌കാരമണ്ഡപവും ഗജമണ്ഡപവും ഓഡിറ്റോറിയങ്ങളും ചിത്രമണ്ഡപ തടാകവുമെല്ലാം ഉള്‍പ്പെടെ വിശാലമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രദക്ഷിണവഴിയില്‍ ശ്രീനാരായണഗുരുവിന്റെ കോവില്‍ കാണാം. തൊട്ടടുത്താണ് വിഷ്ണുപ്രതിഷ്ഠ. കുറച്ചുമാറി ഗണപതിയും ശാസ്താവുമുണ്ട്. വടക്കുഭാഗത്താണ് പാര്‍വതിയുടെ കോവില്‍. നേരെ മുന്‍പില്‍ ഒരു ക്ഷേത്രത്തിന്റെ എല്ലാ പ്രാധാന്യത്തോടും കൂടിയുള്ള സുബ്രഹ്മണ്യപ്രതിഷ്ഠയും കാണാം.

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നിടം പണ്ടുകാലത്ത് നല്ലീശ്വരംമഠം എന്നറിയപ്പെട്ട സ്ഥലമായിരുന്നു. നല്ലീശ്വരം എന്നൊരു ക്ഷേത്രവും മുന്‍പ് അവിടെ ഉണ്ടായിരുന്നു. ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യസ്ഥലമെന്ന് മനസ്സിലാക്കിയ ഗുരുദേവന്‍ തന്നെയാണ് അവിടെ കുറ്റിനാട്ടല്‍ കര്‍മം നടത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശ്രീകണ്‌ഠേശ്വരന്‍ എന്ന് നാമകരണം ചെയ്ത് ഗുരു, വരുംകാലങ്ങളിതു 'മലബാറിലെ മധുര'യാകുമെന്ന് അരുള്‍ചെയ്തുവെന്ന് ചരിത്രം.

Sreekanteswara Temple 2

പാലാഴിമഥന സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്ന കാളകൂടവിഷം ശ്രീപരമേശ്വരന്‍ പാനം ചെയ്തു. വിഷം ഇറക്കാതിരുന്നതിനാല്‍ കണ്ഠത്തിലത് ഉറച്ചുപോയെന്നും ഭഗവാനത് പിന്നീട് ഭംഗിയായെന്നും താളുകളില്‍ വായിക്കുന്നു. വിഷത്തിന് ശ്രീ എന്നൊരു പര്യായമുണ്ടാകുകയും വിഷപാനം ചെയ് ഭഗവല്‍രൂപത്തിന് ശ്രീകണ്ഠന്‍ എന്ന പേരുയരുകയു മായിരുന്നു. കാലം കടന്നുപോകുന്നതിനനുസരിച്ച് ക്ഷേത്രതലയെടുപ്പ് വര്‍ധിക്കുകയാണ്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമെന്നത് കോഴിക്കോടിന്റെ ഭൂപടത്തില്‍ ശ്രീകണ്ശ്വരത്തെ വേറിട്ടുനിര്‍ത്തുന്നു.

Yathra Cover
യാത്ര വാങ്ങാം

വ്യാസവും ഉയരവുമുള്ള വട്ടശ്രീകോവിലില്‍ ഭഗവാന്റെ സഗുണനിരാകാരമായ ശിവലിംഗം ക്ഷേത്രത്തില്‍ ദര്‍ശിക്കാം. മുന്‍പിലെ മണ്ഡപത്തില്‍ വാഹനവും ഋഷഭരൂപിയായ നന്ദികേശനും. ഉള്ളിലെ മീനക്കോണില്‍ കിണറിന് തൊട്ടടുത്തായാണ് നല്ലീശ്വരശിവന്റെ വിഗ്രഹമായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി മണ്ണ് നീക്കംചെയ്യുമ്പോള്‍ പഴയകാലത്തെ നല്ലീശ്വരശിവന്റെ വിഗ്രഹം ലഭിക്കുകയായിരുന്നു.

ദീര്‍ഘകാലം ജലാധിവാസത്തിലായിരുന്ന ശിവലംഗം വിധിപ്രകാരം പ്രതിഷ്ഠിച്ചു. വര്‍ഷംതോറും നടക്കുന്ന ശിവരാത്രി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വന്‍ ജനാവലിതന്നെ ക്ഷേത്രാങ്കണത്തിലേക്കെത്താറുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യം ഇവിടെയുണ്ട്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Sreekanteswara Temple Kozhikode, Spiritual Travel, Kozhikode Travel, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented