Photo: instagram.com/_saniya_iyappan
സിനിമയോളം തന്നെ യാത്രകളെയും സ്‌നേഹിക്കുന്നയാളാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ ഓരോ യാത്ര പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറാറുമുണ്ട്. ഒരു കൊതിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ തീവണ്ടിയാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ചരിത്ര പ്രസിദ്ധമായ പഫിങ് ബില്ലി റെയില്‍വേയിലൂടെ യാത്ര ചെയ്തതിന്റെ വീഡിയോയാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പണ്‍ കാര്യേജില്‍ കാലുകള്‍ പുറത്തേക്കിട്ടാണ് സാനിയയുടെ യാത്ര. ഓസ്‌ട്രേലിയയിലെ അതിമനോഹരമായ പ്രകൃതിയില്‍ പൈതൃക തീവണ്ടി കുതിച്ചു പായുന്നതിന്റെ മനോഹരമായ കാഴ്ചകളും കാണാം.
നൂറിലേറെ വര്‍ഷം പഴക്കമുള്ള ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ട്രെയിന്‍ യാത്രകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് പഫിങ് ബില്ലി റെയില്‍വേ യാത്ര. മെല്‍ബണിലെ ഡാന്‍ഡനോങ് പര്‍വതനിരകളിലെ തെക്കന്‍ നിരകളിലൂടെയാണ് ഈ തീവണ്ടിപ്പാത സ്ഥിതി ചെയ്യുന്നത്. തീവണ്ടി പ്രേമികളുടെ സ്വപ്‌നയാത്രകളിലൊന്നായ പഫിങ് ബില്ലി ചരിത്രപ്രസിദ്ധമായ മോന്‍ബള്‍ക്ക് ക്രീക്ക് ട്രസ്റ്റല്‍ പാലം കടന്ന് പന്നച്ചെടി കാടുകള്‍ നിറഞ്ഞവഴികളിലൂടെയാണ് നീങ്ങുന്നത്.
1900 ഡിസംബര്‍ 18 ന് ആരംഭിച്ച പാതയുടെ പ്രധാന ഭാഗമാണ് മെല്‍ബണിന് പുറത്തുള്ള ഡാന്‍ഡനോങ് പര്‍വതനിരകളില്‍ ബെല്‍ഗ്രേവിനും ജെംബ്രൂക്കിനും ഇടയിലുള്ള ഇപ്പോഴത്തെ ലൈന്‍. അതിമനോഹരമായ പ്രകൃതി ആസ്വദിക്കാനായി തുറന്ന വശങ്ങളില്‍ കാലുകള്‍ പുറത്തേക്കിട്ടാണ് സഞ്ചാരികള്‍ പൊതുവെ യാത്ര ചെയ്യാറുള്ളത്. എന്നെങ്കിലും ഇവിടെ വരാനായാല്‍ സൈഡ് കാര്യേജിലെ കാലുകള്‍ പുറത്തേക്കിട്ടുള്ള ഈ യാത്രാനുഭവം മിസ്സ് ചെയ്യരുതെന്നും സാനിയ വീഡിയോക്ക് താഴെ കുറിക്കുന്നു.
Content Highlights: saniya iyappan puffing billy Billy Steam Train journey australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..