സാനിയ ഇയ്യപ്പൻ, അഞ്ജു കുര്യൻ
സാഹസിക വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ച സമയമാണിപ്പോള്‍. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമെല്ലാമായുള്ള സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ്. സെലിബ്രിറ്റികളായ സഞ്ചാരികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ വെച്ച് സ്‌കൈ ഡൈവ് നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായ സാനിയ ഇയ്യപ്പനും അഞ്ജു കുര്യനും.
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റ് സ്‌കൈഡൈവില്‍ നിന്നാണ് സാനിയ സ്‌കൈഡൈവ് നടത്തിയത്. സ്വദേശത്തും വിദേശത്തുമായി ഏറെ യാത്ര ചെയ്യാറുള്ള സാഹസികതയിലും ഏറെ താല്‍പ്പര്യമുള്ള സാനിയ രണ്ടാം തവണയാണ് സ്‌കൈഡൈവ് ചെയ്യുന്നത്. ആകാശത്ത് നിന്നുള്ള കാഴ്ചകള്‍ ഒരു സ്വപ്‌നം പോലെ മനോഹരമായിരുന്നുവെന്നും രണ്ടു തവണ സ്‌കൈഡൈവ് ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമാണെന്നും സാനിയ കുറിച്ചു. മനോഹരമായ കിറ ബീച്ചിന് മുകളിലൂടെയായിരുന്നു സാനിയയുടെ ഡൈവിങ്.
സ്‌കൈഡൈവ് ഓസ്‌ട്രേലിയ എന്ന ഏജന്‍സിയാണ് അഞ്ജുവിന്റെ യാത്രയൊരുക്കിയത്. ഭൂമിയില്‍ നിന്നും 15000 അടി ഉയരത്തിലായിരുന്നു അഞ്ജുവിന്റെ പറക്കല്‍. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹമായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ മുകളിലൂടെയായിരുന്ന ഡൈവിങ്. ഓസ്‌ട്രേലിയയിലെ സ്‌കൈഡൈവിങ് സ്‌പോട്ടായ കെയ്ന്‍സിലാണ് ഇത്. അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ സ്‌കൈ ഡൈവിങ് നടത്തുന്നവരെ കാത്തിരിക്കുന്നത്.
സാനിയയും അഞ്ജുവും ഓസ്‌ട്രേലിയയില്‍ അവധി ആഘോഷത്തിലാണ്. സാനിയ നേരത്തെ ഓസ്‌ട്രേലിയയിലെ ചരിത്ര പ്രസിദ്ധമായ പഫിങ് ബില്ലി റെയില്‍വേയിലൂടെ യാത്ര ചെയ്തതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. മെല്‍ബണിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫിലിപ്പ് ഐലന്‍ഡിലായിരുന്നു അഞ്ജു നേരത്തെ എത്തിയത്. തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഫലിപ്പ് ഐലന്‍ഡെന്നും അഞ്ജു കുറിച്ചിരുന്നു.
Content Highlights: saniya iyappan anju kurian sky diving australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..