Photo: instagram.com/sachintendulkar/
ക്രിക്കറ്റ് കളിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ഏറെ സമയം നീക്കി വെക്കാറുണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ഇപ്പോള്‍ ഇസ്രായേല്‍ യാത്രയിലാണ് സച്ചിനും കുടുംബവും. ഇസ്രായേലിലെ ജറുസലേമില്‍ നിന്നുള്ള ചിത്രങ്ങള്‍ സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.
മഞ്ഞ ടീഷര്‍ട്ടും കൂളിങ് ഗ്ലാസും കറുപ്പ് ജാക്കറ്റുമണിഞ്ഞാണ് സച്ചിന്‍ ചിത്രങ്ങളിലുള്ളത്. 'മേരാ സലാം ഫ്രം ജറുസലേം' എന്നാണ് സച്ചിന്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഈ മാസം ആദ്യമാണ് സച്ചിന്‍ ഇസ്രായേലിലേക്ക് പോയത്. നേരത്തെ തായ്‌ലന്‍ഡും സച്ചിന്‍ സന്ദര്‍ശിച്ചിരുന്നു.
ഇസ്രായേലിലൂടെയുള്ള സഞ്ചാരം വിശ്വാസത്തിനപ്പുറം കാഴ്ചകള്‍ കൊണ്ടും വിനോദങ്ങള്‍ കൊണ്ടും രസകരമാണ്. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം തുടങ്ങിയവയുടെ കേന്ദ്രമാണ് ഇസ്രായേല്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന ഇസ്രായേലിന്റെ പ്രധാന വരുമാന മാര്‍ഗവും ടൂറിസം തന്നെയാണ്. എക്കോ ടൂറിസം, ബീച്ച് റിസോര്‍ട്ടുകള്‍, അര്‍ക്കിയോളജി, ചരിത്രം, തീര്‍ഥാടനം, പ്രകൃതി ഭംഗി, സാഹസിക ടൂറിസം എന്നിവയെല്ലാമാണ് ഇസ്രായേലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജൂതന്‍മാരുടെ ആരാധനാകേന്ദ്രമായ മൗണ്ട് സിയോണ്‍, സംസ്‌കാരവും ചരിത്രവും പൗരാണികതയും ഇടകലര്‍ന്ന അറബ് നഗരമായ നസ്രേത്ത്, യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന വിശ്വസിക്കപ്പെടുന്ന ബത്‌ലഹേം എന്നിവിടങ്ങളില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും സഞ്ചാരികളെത്തുന്നു. സോളോ ട്രാവലേഴ്‌സിന്റെയും ബാക്പാക്കിങ് കൗച്ച് സര്‍ഫിങ് സംഘങ്ങളുടെയും പ്രിയപ്പെട്ട രാജ്യം കൂടിയാണ് ഇസ്രായേല്‍.
ലോകത്തിലേറ്റവും മികച്ചതെന്ന് വിലയിരുത്തപ്പടുന്ന മ്യൂസിയങ്ങളുള്ള രാജ്യം കൂടിയാണ് ഇസ്രായേല്‍. ജെറുസലേമും ടെല്‍അവീവുമാണ് സഞ്ചാരികള്‍ ഏറ്റവും കൂടുതലായി എത്തുന്ന നഗരങ്ങള്‍. ടെല്‍അവീവിലെ ബീച്ചുകളും കഫേകളും പ്രശസ്തമാണ്. ഓള്‍ഡ് സിറ്റി ജറുസലേം, വെസ്‌റ്റേണ്‍ വാള്‍, ഇസ്രായേല്‍ മ്യൂസിയം, ഒലിവ് പര്‍വതം, ചാവുകടല്‍, വെറ്റ് സിറ്റി, ജാഫ തുറമുഖം, മാസഡ നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇസ്രായേലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
കേരളത്തില്‍ നിന്നുള്‍പ്പടെ സഞ്ചാരികള്‍ എത്തുന്ന മറ്റൊരു മികച്ച യാത്രയാണ് ഹോളിലാന്‍ഡ് ടൂര്‍. പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും. ക്രിസ്തുമത വിശ്വാസികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഈ യാത്ര വ്യത്യസ്തമായ അനുഭവമാവും. ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം വിശ്വാസത്തിനപ്പുറം കാഴ്ചകള്‍ കൊണ്ടും വിനോദങ്ങള്‍ കൊണ്ടും രസകരമാണ്. ഗലീലികടല്‍, ചെങ്കടല്‍, ചാവുകടല്‍, മരൂഭൂമി, സൂയസ് കനാലിനടിയിലൂടെയുള്ള യാത്ര, നൈല്‍നദിയിലൂടെ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണീ യാത്ര.
Content Highlights: Sachin Tendulkar shares glimpses of his Jerusalem trip, Israel tourism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..