ദൃശ്യ വിരുന്നൊരുക്കി ഊട്ടിയിലെ കുറിഞ്ഞി


പ്രകാശ് പറമ്പത്ത്

ഇലകള്‍ വെല്‍വെറ്റ് പോലെയായ ഇതിന്12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലകുറിഞ്ഞിയുമായി സാമ്യമേറെയാണ്.

ഊട്ടി സസ്യോദ്യാനത്തിലെ ഇറ്റാലിയൻ ഗാർഡനിലെ പാറയിൽ പൂവണിഞ്ഞ അപൂർവയിനം കുറിഞ്ഞി | Photo-Mathrubhumi

ഊട്ടി: ഊട്ടിയിലെത്തുന്ന സഞ്ചാരികളെക്കാത്ത് സസ്യോദ്യാനത്തില്‍ മറഞ്ഞിരിക്കുന്ന ഒരു അപൂര്‍വ കാഴ്ചയുണ്ട്. ഉദ്യാനത്തിലെ ഇറ്റാലിയന്‍ ഗാര്‍ഡന്റെ മുകളിലുള്ള പാറയിടുക്കില്‍ പൂവണിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞി.

അപൂര്‍വമായി കാണപ്പെടുന്ന സ്‌ട്രോബിലാന്തസ് ലനാടാ എന്നയിനത്തില്‍പ്പെട്ടതാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുമായി ഏറെ സാദൃശ്യവുമുണ്ടിതിന്.

നീലഗിരിയില്‍മാത്രം കാണപ്പെടുന്ന അപൂര്‍വയിനം കുറിഞ്ഞിയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവ വളരുന്നത്. സമുദ്രനിരപ്പില്‍നിന്നും 2,400 അടിയെങ്കിലും ഉയരമുള്ള തുറസ്സായ മലമുകളില്‍ മാത്രമേ വളരുകയുള്ളൂ എന്ന പ്രത്യേകതകൂടിയുണ്ട് ഈ അപൂര്‍വയിനം ചെടിക്ക്.

ലനാടാ ഇനത്തില്‍പ്പെട്ട കുറിഞ്ഞി ഏത്രവര്‍ഷംകൂടുമ്പോഴാണ് പൂക്കുക എന്നതിനെക്കുറിച്ച് ഗവേഷണം നടന്നുവരികയാണെന്നും കൃത്യമായ കാലയളവ് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകയായ ബിന്‍സിയും പ്രദീപും പറഞ്ഞു. ഇലകള്‍ വെല്‍വെറ്റ് പോലെയായതിനാല്‍ ബ്രിട്ടീഷുകാര്‍ ഈ ചെടിയെ അലങ്കാരച്ചെടിയാക്കി മാറ്റി.

പശ്ചിമഘട്ട മലനിരകളില്‍നിന്ന് കൊണ്ടുവന്ന് ഇവ ഊട്ടിയിലെ പല ഉദ്യാനങ്ങളിളും നട്ടുപിടിപ്പിച്ചതായി ചരിത്രരേഖകളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സത്യമൂര്‍ത്തി പറഞ്ഞു.

സഞ്ചാരികള്‍ക്ക് ഊട്ടി സസ്യോദ്യാനത്തില്‍വന്ന് ഈ അപൂര്‍വതകണ്ട് ആസ്വദിക്കാം. ഒരുമാസംവരെ ഇതില്‍ പൂക്കള്‍ വിരിയുമെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlights: rare strobilanthes kunthiana in ootty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented