റോഡുകള്‍ നവീകരിച്ചു; റാണിപുരം യാത്ര ഇനി കൂടുതല്‍ മനോഹരമാകും


1 min read
Read later
Print
Share

റാണിപുരം

കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് റാണിപുരം. അതിമനോഹരമായ പുല്‍മേടുകളും മലകളും നിറഞ്ഞ റാണിപുരത്തേക്ക് ഏറെ സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ അത്ര മികച്ചതല്ലാത്ത റോഡുകളായിരുന്നു റാണിപുരം യാത്രയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാലിപ്പോള്‍ ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടിരിക്കുന്നു. റാണിപുരത്തേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

11 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി റാണിപുരം റോഡിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബി.എം.ബി.സി നിലവാരത്തില്‍ ടാറിംഗ് പ്രവൃത്തി, ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിങ്ങനെ 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.

റാണിപുരം

139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖലയാണ് റാണിപുരം. നിബിഡ വനങ്ങളും മലനിരകളും പുല്‍തകിടികളും ചേര്‍ന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണാതീതമാണ്. കര്‍ണാടകയുടെ അതിര്‍ത്തി പങ്കിട്ട് പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ചുരുങ്ങിയ കാലം കൊണ്ട് റാണിപുരത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനയാണുണ്ടായത്.

കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കര്‍ണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ റാണിപുരത്തിന്റെ അയല്‍ക്കാര്‍. പാണത്തൂരില്‍ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ.

റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനമാണ്. കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് വന്നത് അങ്ങനെയാണ്. മഞ്ഞിന്റെ വെള്ളപ്പട്ടുടുത്ത് നില്‍ക്കുന്ന റാണിപുരത്തെത്തുമ്പോള്‍ മനസ്സും ശരീരവും കുളിരണിയും.

Content Highlights: ranipuram hills trekking travel destination kasaragod

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Preity Zinta

2 min

12 ജ്യോതിര്‍ലിംഗങ്ങളെ തേടിയുള്ള യാത്ര ആരംഭിക്കുന്നു; സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച് പ്രീതി സിന്റ

May 30, 2023


numbra

4 min

താഴ്‌വാരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; സ്വപ്‌നതുല്യമായ കാഴ്ചകളുള്ള ഇന്ത്യൻ ഡെസ്റ്റിനേഷനുകൾ

May 27, 2023


Kodai

1 min

നൂറടി ഉയരത്തിലെ നീര്‍പ്പാലം; 'ഇവിടം ഞങ്ങളുടെ കൊടൈക്കനാല്‍'

Apr 23, 2023

Most Commented