Photo: instagram.com/rakulpreet
തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും പ്രിയപ്പെട്ട നടിയാണ് രാകുല്‍ പ്രീത്. തിരക്കുകള്‍ക്കൊഴിഞ്ഞ് വിദേശത്ത് അവധി ആഘോഷത്തിലാണ് താരം. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമായ മാലദ്വീപിലാണ് രാകുല്‍ പ്രീത് അവധി ആഘോഷിക്കാനെത്തിയത്.
മാലദ്വീപിലെ മനോഹരമായ കടല്‍ത്തിരത്ത് നിന്നുള്ള രാകുല്‍ പ്രീതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. നേരത്തെ മഞ്ഞിനാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് ഐസ് ബാത്ത് നടത്തുന്ന രാകുലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. 'വാട്ടര്‍ ബേബി' എന്നാണ് രാകുല്‍ പ്രീതിന് സാമൂഹിക മാധ്യമങ്ങളിലുള്ള പേര്.
കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2, അര്‍ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രം എന്നിവയാണ് രാകുല്‍ പ്രീതിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
മാലദ്വീപ് അഴകിന്റെ അത്ഭുത ലോകം
ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ അനുഭവമാണ് മാലദ്വീപ് പകരുന്നത്. കടലും തീരവും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് ഈ ദ്വീപസമൂഹം. കാഴ്ചകളുടെ ആകാശമുണ്ട്. താഴെ അടിത്തട്ടിലെ അഴകിന്റെ അദ്ഭുതങ്ങളും. മാലദ്വീപ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ടൂറിസമാണ് ദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം. ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മാലദ്വീപിന്റേത്. വളരെ ചുരുങ്ങിയ ചിലവില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. കടലൊരുക്കുന്ന കാഴ്ചകളെ വളരെ പ്രൊഫഷണലായി തന്നെ ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിനോദത്തിന്റെ പറുദീസയൊരുക്കുന്ന റിസോര്‍ട്ടുകളുണ്ടിവിടെ. പാക്കേജുകളുടെ കാര്യം നോക്കിയാല്‍ ആഡംബര ബജറ്റിലും കയ്യിലൊതുങ്ങുന്ന ബജറ്റിലും റിസോര്‍ട്ടുകള്‍ ലഭ്യമാണ്.
പഞ്ചസാര മണലുകള്‍ തെളിയുന്ന ബീച്ചുകള്‍. തെളിഞ്ഞ വെള്ളം. വാട്ടര്‍ സ്പോര്‍ട്സിനുള്ള സൗകര്യങ്ങള്‍... ഒരു സഞ്ചാരിക്ക് കണ്ണുമടച്ച് മാലദ്വീപിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യാം. ഇന്ത്യയില്‍ നിന്നുവരുന്ന സഞ്ചാരികള്‍ക്കാണെങ്കില്‍ ഒട്ടേറെ അനുകൂല ഘടകങ്ങളുമുണ്ട്. വിസയുടെ സങ്കീര്‍ണതകളേക്കുറിച്ച് തലപുകയ്ക്കേണ്ടതില്ല.
Content Highlights: Rakul Preet Singh's Magical Moments In Maldives


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..