കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്ടിലൂടെ കത്തുന്ന സൂര്യന്റെ കനല്‍ച്ചൂടില്‍ ഒരു നീണ്ട സാഹസികയാത്ര


എഴുത്ത്: ടി.ജെ.ശ്രീജിത്ത്/ ചിത്രങ്ങള്‍ ബി. മുരളീകൃഷ്ണന്‍

പത്ത് ദിവസം കൊണ്ട് ഒരു സംസ്ഥാനം മുഴുവന്‍ കണ്ട് തീര്‍ക്കുക. അതും രാജസ്ഥാന്‍ പോലൊന്ന്, താര്‍ മരുഭൂമിയിലൂടെ... അസാധ്യമെന്നാണ് ആദ്യ കേള്‍വിയില്‍ മനസ്സ് മറുപടി പറഞ്ഞത്. എന്നാല്‍ ജയ്പ്പൂരില്‍ നിന്ന് ബുള്ളറ്റുകള്‍ക്ക് ഫസ്റ്റ് ഗിയര്‍ വീണതോടെ അവിശ്വാസം പാസായില്ല. അത് പതുക്കെ പതുക്കെ പിന്നിലേക്കോടി.

രജപുത്രരുടെ നാട്ടിൽ | ഫൊട്ടോ: ബി. മുരളികൃഷ്ണൻ മാതൃഭൂമി

ണ്ണെത്തൊത്ത മരുഭൂമിയും കണ്ടാല്‍ തീരാത്ത കാഴ്ച്ചകളുമുള്ള രാജസ്ഥാന്‍, രജപുത്രരുടെ നാട്. അറബിക്കഥയിലെന്ന പോലെ മണല്‍ കൂമ്പാരങ്ങളില്‍ നിന്നെഴുന്ന് നില്‍ക്കുന്ന കോട്ടകളും കൊട്ടാരങ്ങളും. പണ്ട്.. പണ്ട്.. പണ്ട്... ഇതുവഴി വിജയഭേരി മുഴക്കി രജപുത്ര യോദ്ധാക്കള്‍ കുതിരയോടിച്ച് പോയിരുന്നു... നിറങ്ങളില്ലാത്ത മരുക്കാടിന് മുകളില്‍ ആയിരം വര്‍ണങ്ങളുള്ള തലപ്പാവണിഞ്ഞായിരുന്നു അവരുടെ യാത്രകള്‍.

കുതിരയക്ക് പകരം റോയല്‍ ബുള്ളറ്റ്, തലപ്പാവിന് പകരം ഹെല്‍മറ്റ്.. അത്രയേ ഉള്ളൂ വ്യത്യാസം. പത്ത് ദിവസം കൊണ്ട് ഒരു സംസ്ഥാനം മുഴുവന്‍ കണ്ട് തീര്‍ക്കുക. അതും രാജസ്ഥാന്‍ പോലൊന്ന്, താര്‍ മരുഭൂമിയിലൂടെ... അസാധ്യമെന്നാണ് ആദ്യ കേള്‍വിയില്‍ മനസ്സ് മറുപടി പറഞ്ഞത്. എന്നാല്‍ ജയ്പൂരിൽ നിന്ന് ബുള്ളറ്റുകള്‍ക്ക് ഫസ്റ്റ് ഗിയര്‍ വീണതോടെ അവിശ്വാസം പാസായില്ല. അത് പതുക്കെ പതുക്കെ പിന്നിലേക്കോടി.

റോയല്‍ എന്‍ഫീല്‍ഡിന്റെ 'റോയല്‍ രാജസ്ഥാന്‍ ടൂര്‍,' അതൊരു സാഹസികയാത്രയായിരുന്നു. സാധാരണ പാതകള്‍ ഒഴിവാക്കി. ദുഷ്‌ക്കരമായ വഴികളിലൂടെയായിരുന്നു യാത്ര. 15 ബൈക്കുകളും 16 പേരും. മുംബൈ, ഡല്‍ഹി, ബെംഗളൂൂരു, കൊല്‍ക്കത്ത, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയവരായിരുന്നു ആ ബൈക്ക് ഫ്രീക്കുകള്‍. സംഘത്തിലെ ഓരോരുത്തരും ജീവിതമെന്ന ഉത്സവമേളം ആഘോഷിക്കുകയായിരുന്നു. സാഹസികത ലഹരിയായി സിരകളില്‍ പടര്‍ന്ന് കയറിയവരില്‍ ആണുങ്ങള്‍ മാത്രമല്ല ഒരു 'ഝാന്‍സി റാണി' യും ഉണ്ടായിരുന്നു. പുണെക്കാരന്‍ വിക്രമിന്റെ കാമുകി മുംബൈക്കാരി തൂലിക. മൂവായിരം കിലോമീറ്ററോളമുള്ള യാത്രയില്‍ എട്ട് കിലോമീറ്ററില്‍ മാത്രമാണ് തൂലിക, ബൈക്കിന്റെ പിന്‍സീറ്റില്‍ നിന്നും മാറിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് തടാകമായ സാമ്പറിലേക്കുള്ള ആ കുറുക്കു വഴിയില്‍ റോഡില്ലായിരന്നു, മരുഭൂമി മാത്രം. പലപ്പോഴും ബൈക്കിന്റെ ടയറുകള്‍ പൂണ്ട് പോയ മണല്‍പരപ്പ്. പത്ത് ദിവസത്തെ യാത്രയില്‍ ഏറ്റവും ദുര്‍ഘടമായത്.

Rajasthan Travel 2

ദൂരക്കാഴ്ച്ചയില്‍ പട്ട് പോലെ തിളങ്ങുന്ന മണല്‍പരപ്പ് സമ്മാനിച്ചത് വിയര്‍പ്പിന്റെ പുഴകളായിരുന്നു. ഒരു കാലത്ത് മരുസ്ഥലി എന്നറിയപ്പെട്ടിരുന്നു രാജസ്ഥാന്‍. മരണത്തിന്റ മണല്‍പരപ്പുകള്‍! ഇവിടുത്തെ ചിലയിടങ്ങള്‍ ഇന്നും മരുസ്ഥലികളാണ്. ചിലപ്പോള്‍ നാല്‍പതും അന്‍പതും കിലോമീറ്ററുകള്‍ പിന്നിടണം ഒരു ചെറിയ കടയെങ്കിലും കാണാന്‍. അപ്പോഴും വെള്ളം കിട്ടുമെന്നുറപ്പില്ല. വലിയൊരു കനല്‍ തുരങ്കത്തിലൂടെയാണ് യാത്രയെന്ന് പലപ്പോഴും തോന്നി. പൂഴിയില്‍ മുന്നോട്ട് പോകാനാകാതെ കൂട്ടത്തില്‍ ഒട്ടുമിക്കവരും ചുട്ടു പൊള്ളുന്ന മണലിലേക്ക് മറിഞ്ഞു വീണു. 1971 ല്‍ ഇന്ത്യ- പാക് യുദ്ധം നടന്ന അതിര്‍ത്തിയിലെ ലോംഗേവാലയിലേക്കുള്ള യാത്രയായിരുന്നു എല്ലാവരേയും അതിശയിപ്പിച്ചത്. പാകിസ്താന്റെ യുദ്ധടാങ്ക്, വെടിവെച്ചിട്ട് അതേ സ്ഥലത്ത് ഇപ്പോഴും സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. മരുഭൂമിയില്‍ തന്നെ.

Rajasthan Travel 3
രാജസ്ഥാനി ഗ്രാമപാതകള്‍ കടന്ന്... മെഹന്‍സറിലേക്കുള്ള യാത്രയില്‍

ചൂട് കുറയ്ക്കാന്‍ സംഘം കണ്ട മാര്‍ഗ്ഗം സ്പീഡായിരുന്നു. പലപ്പോഴും സ്പീഡ്, ചൂടിനെ ഓവര്‍ടേക്ക് ചെയ്തു. 110 ഉം 120ഉം കിലോമീറ്റര്‍ സ്പീഡില്‍, രാജസ്ഥാനിലെ വിജനമായ ഹൈവേകളിലൂടെ ബൈക്കുകള്‍ പാഞ്ഞു.

രാജസ്ഥാന്‍ മുഴുവന്‍ മരുഭൂമിയാണെന്നായിരുന്നു വിചാരം. മൗണ്ട് അബുവും കുംഭല്‍ഗറും ആ വിചാരത്തെ മണല്‍പ്പരപ്പില്‍ നിന്നും പച്ചപ്പിലേക്കെടുത്തറിഞ്ഞു. ആരവല്ലി, ലോകത്തെ ഏറ്റവും പഴക്കമുള്ള പര്‍വ്വതനിര, ഹരമായിരുന്നു ഹെയര്‍പിന്‍ ബെന്‍ഡുകള്‍. കൊടിയവളവുകള്‍ തിരി യുമ്പോള്‍ പലപ്പോഴും മുന്നില്‍ റോഡില്ലാത്ത തോന്നല്‍. റോഡിനെ ആകാശം കാണിക്കാതെ മൂടുന്ന മരച്ചില്ലകളില്‍ ഓടി നടക്കുന്ന ഹനുമാന്‍ കുരങ്ങന്‍മാര്‍. അത്തരത്തിലൊരുത്തന്‍ പണിപറ്റിച്ചു. കൂട്ടത്തിലെ ഏറ്റവും ക്രേസി റൈഡറായ കൊല്‍ക്കത്തക്കാരന്‍ പ്രശാന്തിന്റെ ബൈക്കിന് അവന്‍ വട്ടം ചാടി. അജ്മീറില്‍ നിന്നും പുഷ്‌ക്കറി ലേക്കുള്ള നാഗമലയില്‍ വെച്ചായിരുന്നു അത്. കുരങ്ങനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പ്രശാന്ത് വീണു. വെറും വീഴ്ച്ചയല്ല. നാല് മലക്കം കഴിഞ്ഞ ശേഷമാണ് വീഴ്ച്ചയവസാനിച്ചത്. കയ്യും കാലും പൊട്ടി. ദേഹമൊക്കെ ഉരഞ്ഞ് ടാറിട്ട റോഡുപോലെയായി. യാത്രയവസാനിക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോളായിരുന്നു ഈ വീഴ്ച്ച. പിന്നെ ബൈക്കോടിക്കാന്‍ പ്രശാന്തിനായില്ല.

Rajasthan Travel 4
റോയല്‍ ടീം... യാത്രയിലെ ടീമംഗങ്ങള്‍

ചെറിയ അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നെങ്കിലും രസകരമായിരുന്നു യാത്ര. ഹൈവേയിലും ഗ്രാമവഴികളിലും ബാലന്‍സ് തെറ്റി വീണ് സയ്യദ് അയാസ് എന്ന, നോക്കിയയുടെ ഖത്തറിലെ ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജരായിരുന്നു മണല്‍പ്പരപ്പില്‍ ഏറ്റവും നന്നായി ബൈക്കോടിച്ചത്. സ്വന്തം ബൈക്കിനെ ഭാര്യയെ പോലെ സ്‌നേഹിക്കുന്ന വികാസ് റൂര്‍ക്കിവാല എന്ന ഉത്തരാഖണ്ഡുകാരന്‍ ഐ.ടി മാനേജര്‍... തന്റെ വണ്ടിയെ ആരെങ്കിലും നോക്കിയാല്‍ തമാശരൂപത്തില്‍ വികാസിന്റെ ഡയലോഗുണ്ട് 'don't stare at her, she is mine'. ബുള്ളറ്റിന് 'സല്‍മ' എന്ന് പേര് നല്‍കി, കാമുകിയായി കൊണ്ടു നടക്കുന്ന ബാംഗ്ലൂരുകാരന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ സന്ദീപ്. ബുള്ളറ്റ് വാങ്ങി ഒരു മാസം പോലും ആകുന്നതിന് മുന്നെ അതുമായി ലോംഗ് റെഡിനിറങ്ങിയ ഹിമാചലിലെ ധര്‍മ്മശാലയില്‍ നിന്നെത്തിയ ഡോ. പുഷ്‌ക്കര്‍, ക്രേസി റൈഡേഴ്‌സിനെ നയിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കന്‍വര്‍ദീപ് സിംഗ്, കൂട്ടത്തിലെ അതിവേഗക്കാരന്‍....

Yathra Cover September 2020
യാത്ര വാങ്ങാം">
യാത്ര വാങ്ങാം

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്ടിലൂടെ ബൈക്കുകള്‍ പുതിയ പുതിയ കാഴ്ചകള്‍ തേടി പാഞ്ഞു. നിറങ്ങള്‍ക്കും വെള്ളത്തിനും ക്ഷാമമുള്ള മരുസ്ഥലിയില്‍ നിറങ്ങളുടെ വകഭേദങ്ങള്‍ വാരിച്ചുറ്റിയ ഗ്രാമങ്ങളെയും ഗ്രാമീണരെയും കണ്ടൊരു യാത്ര. ചുവന്ന കോട്ടകളും മഞ്ഞ ഹവേലികളും സ്വര്‍ണമുറികളും കപ്പടാ മീശകള്‍ നിറഞ്ഞ ചുവരുകളും...

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Rajasthan Travel, Royal Enfield, Bullet Ride in Rajasthan, Adventure Travel, Rajasthan Tourism, Bullet Riders in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented