യാത്രയുടെ വഴികളിലേക്ക് ആകാശം വന്നിറങ്ങുകയാണോ? ഇത് കാനനയാത്രയിലെ കാല്പനികാനുഭവം !


ചുറ്റും മഞ്ഞാണ്, ആകാശത്തെ തൊട്ടുരുമ്മുന്ന മഞ്ഞ്. പുല്‍മേട്ടിലൂടെ സൂക്ഷിച്ച് മുകളിലേക്ക് കയറാം. വാച്ച് ടവറില്‍ കയറിയാല്‍ കാണാം താഴെ മഞ്ഞുമറച്ച താഴ് വാരം

പൊന്മുടി | ഫൊട്ടോ: മാതൃഭൂമി

ശ്ചിമഘട്ട മലനിരകള്‍ ഒരുക്കിയ ദൃശ്യവിസ്മയം. വര്‍ഷം മുഴുവന്‍ മഞ്ഞും മഴയുമായൊരിടം. നിമിഷനേരങ്ങള്‍ കൊണ്ട് മുഖഭാവങ്ങള്‍ മാറിമറിയുന്ന മലയോരം. അതാണ് പൊന്മുടി.

തിരുവനന്തപുരം ടൗണില്‍ നിന്ന് പൊന്മുടിയിലേക്ക് അറുപത് കിലോമീറ്ററോളം കണക്കാക്കാം. മീന്‍മുട്ടിയിലെ ചെക്ക് പോസ്റ്റ് കടന്നുവേണം കാനനയാത്രയിലെ കാല്പനികാനുഭവത്തിലേക്ക് കടക്കുന്നത്.

22 ഹെയര്‍പിന്‍ വളവുകളുണ്ട് പൊന്മുടിയുടെ ഉയരങ്ങളിലേക്കെത്താന്‍. മഞ്ഞിന്റെ പൊന്‍കണങ്ങളാണ് വഴിയുടെ പച്ചപ്പിന് പശ്ചാത്തലമാകുന്നത്. ഹരിതശിഖരങ്ങളില്‍ തൂവെള്ള പുതപ്പുകണക്കേ മഞ്ഞുമൂടുന്നു. യാത്രയുടെ വഴികളിലേക്ക് ആകാശം വന്നിറങ്ങുകയാണോ എന്ന് തോന്നും ഈ മഞ്ഞുകാണുമ്പോള്‍.

മഞ്ഞും വെയിലും മഴയുമൊക്കെയായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് പൊന്മുടിയില്‍. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. പൊന്മുടി ഇക്കോ ടൂറിസത്തെ സൂചിപ്പിക്കുന്ന ബോര്‍ഡുകളാണ് യാത്രക്കാരെ വരവേല്‍ക്കുന്നത്. വരയാടുകളേക്കുറിച്ചും ഒരുപാട് പറയാനുണ്ട് പൊന്മുടിക്ക്.

Thenmala
തെന്മല ഡാം | ഫോട്ടോ: മാതൃഭൂമി ന്യൂസ്

ട്രെക്കിങ്ങിനായുള്ള അവസരവും ഇവിടെയുണ്ട്. ആദ്യം വ്യൂപോയിന്റിലേക്ക് നീങ്ങാം. വാച്ച് ടവറിലേക്കെത്താന്‍ വിശാലമായ പച്ചക്കുന്ന് കയറണം. ചുറ്റും മഞ്ഞാണ്, ആകാശത്തെ തൊട്ടുരുമ്മുന്ന മഞ്ഞ്. പുല്‍മേട്ടിലൂടെ സൂക്ഷിച്ച് മുകളിലേക്ക് കയറാം. വാച്ച് ടവറില്‍ കയറിയാല്‍ കാണാം താഴെ മഞ്ഞുമറച്ച താഴ് വാരം. പൊന്മുടിയുടെ സൗന്ദര്യത്തിന് അലങ്കാരമാവുകയാണ് ഈ ഹിമവലയം.

ഈ തൂമഞ്ഞ് കൊതിച്ചുതന്നെയാണ് ഓരോ സഞ്ചാരിയും ഇവിടെയെത്തുന്നത്. ഉയരങ്ങള്‍ കണ്ട് തിരിച്ചിറങ്ങുമ്പോള്‍ മഞ്ഞ് വിടപറയുന്നതും കാണാം.

മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയ്ക്ക് വേണ്ടി ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് നടത്തിയ പൊന്മുടി യാത്രയില്‍ നിന്ന്. യാത്രയുടെ പൂര്‍ണമായ വീഡിയോ കാണാം

Content Highlights: Ponmudi, Ponmudi Eco Tourism, Ponmudi Dam, Kerala Tourism, Roby Das, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented