അറബിക്കടലും പശ്ചിമഘട്ട മലകളും കാണാം; ഇത് കോഴിക്കോടിന്റെ മീശപ്പുലിമല


കെ. പ്രസാദ്

ഫോട്ടോ: സാജൻ വി നമ്പ്യാർ

കോഴിക്കോടിന്റെ മീശപ്പുലിമലയെന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊന്‍കുന്ന് മലയുടെ വിശേഷണം. പൂക്കുന്ന് മല എന്ന് പൊതുവേ അറിയപ്പെടുന്ന പൊന്‍കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും സമ്പന്നമാണ്. കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന മലയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും ജലസ്രോതസ്സുകള്‍ കാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലാണീ മലനിര. ചെങ്കുത്തായ മലമുകളില്‍നിന്ന് അറബിക്കടലും പശ്ചിമഘട്ട മലകളും കാണാം. സൂര്യാസ്തമയവും പ്രകൃതിസുന്ദരമായ കാഴ്ചകളും കാണാനും ശാന്തമായ അന്തരീക്ഷം ആസ്വദിക്കുവാനും ആളുകള്‍ മലകയറി എത്തുന്നുണ്ട്. വന്‍പാറകളും ചെങ്കുത്തായ ഉയര്‍ന്ന പ്രദേശങ്ങളും ട്രക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക ടൂറിസത്തിന് അനുയോജ്യമാണ്.

കടുത്ത വേനലില്‍പ്പോലും ഉറവ വറ്റാത്ത 'തണ്ണീര്‍ക്കുണ്ട്' പൊന്‍കുന്ന് മലയുടെ സവിശേഷതയാണ്. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന തീര്‍ഥങ്കര നീരുറവ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പ്രധാന ജലസ്രോതസ്സാണ്. ഇവിടെനിന്നുള്ള നീര്‍ച്ചാലുകളാണ് കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്.

പൊന്‍കുന്ന് മലയുടെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകരും ഇവിടെ എത്തിയിരുന്നു. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍ 140 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. ഇതില്‍ 34 ദേശാടനപ്പക്ഷികളും ഉള്‍പ്പെടും. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വലിയപുള്ളി പരുന്ത്, ചെറിയപുള്ളി പരുന്ത്, മേടുതപ്പി, വെള്ള അരിവാള്‍കൊക്കന്‍, ചേരക്കോഴി എന്നിവയൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തില്‍ കാണുന്ന ഗരുഡന്‍, ചാരക്കാളി, കരിഞ്ചുണ്ടന്‍, ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയവയെയും കാണാം.പൊന്‍കുന്നിലെ ഔഷധസസ്യങ്ങള്‍ നാടിന്റെ സമ്പത്താണ്. കണ്ണാന്തളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നിവ സുലഭമാണ്. പുല്ലാഞ്ഞി, ഒടുമരം, ആലോം തുടങ്ങിയ വിവിധങ്ങളായ മരങ്ങളും ഈ മലമുകളിലുണ്ട്.

കോഴിക്കോട് നഗരത്തില്‍നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരമാണ് പൊന്‍കുന്ന് മലയിലേക്കുള്ളത്. കോഴിക്കോട്ബാലുശ്ശേരി പാതയ്ക്കിടയിലെ കാക്കൂര്‍ പതിനൊന്നേ നാലില്‍നിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍കുന്നിലെത്താം. ഇതില്‍ പകുതിഭാഗത്തോളം വാഹനഗതാഗതം സാധ്യമാണ്. ബാക്കിയുള്ള ദൂരം ട്രക്കിങ് രീതിയില്‍ നടന്ന് മലമുകളിലെത്താം. നന്മണ്ടചീക്കിലോട് ഭാഗത്തുകൂടിയും പൊന്‍കുന്നിലേക്കെത്താം.

Content Highlights: ponkunnu hill station Kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented