1200വര്‍ഷം പഴക്കമുള്ള മുത്തുകള്‍, 800വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍;കാഴ്ചയൊരുക്കി പഴശ്ശിരാജ മ്യൂസിയം


ടി. ആദിത്യന്‍

കേരള പുരാവസ്തുവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ 8000 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍വരെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കൾ

ഹാശിലായുഗസംസ്‌കാരത്തിന്റെ അപൂര്‍വശേഷിപ്പുകളുമായി കാഴ്ചക്കാരെ വരവേല്‍ക്കുകയാണ് ഈസ്റ്റ്ഹില്‍ പഴശ്ശിരാജ മ്യൂസിയം. 1200വര്‍ഷം പഴക്കമുള്ള മുത്തുകള്‍, 800 വര്‍ഷത്തോളം പഴക്കമുള്ള 30ലധികം വിഗ്രഹങ്ങള്‍, പണ്ടുകാലത്തെ മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശിലയിലും മരത്തിലുമുള്ള ശില്പങ്ങള്‍, നാണയങ്ങള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍, വീരക്കല്ലുകള്‍ എന്നിവയെല്ലാം ഇവിടെ കാണാം. മ്യൂസിയത്തില്‍ ഏറ്റവും അവസാനമായെത്തിയത് കിണറില്‍ ഇറക്കിവെക്കുന്ന കളിമണ്ണുകൊണ്ടുള്ള വളയങ്ങളാണ്. മലപ്പുറത്തുനിന്നുള്ള ഇവയ്ക്കും നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഭൂഗര്‍ഭ അറയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബിംബങ്ങളും കല്‍വിഗ്രഹങ്ങളുമാണ് ഏറെ ആകര്‍ഷകം.

കേരള പുരാവസ്തുവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ 8000 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍വരെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലബാറിലെ കളക്ടര്‍മാരുടെ ഔദ്യോഗികവസതിയായിരുന്ന കെട്ടിടത്തില്‍ 1976ലാണ് മ്യൂസിയം സജ്ജീകരിച്ചത്. ശിലായുഗസംസ്‌കൃതിയിലെ സ്മൃതിസൂക്ഷിപ്പുകള്‍മുതല്‍ പാശ്ചാത്യാധിനിവേശ കാലഘട്ടത്തിലെ നിര്‍മിതികള്‍വരെ മ്യൂസിയത്തില്‍ മുതല്‍ക്കൂട്ടായുണ്ട്.

സുവനീര്‍ഷോപ്പ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, തിയേറ്റര്‍ എന്നിവയടക്കം അത്യാധുനികരീതിയിലുള്ള സൗകര്യങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുകയാണ് മ്യൂസിയം. പുരാവസ്തുക്കളെക്കുറിച്ച് മനസ്സിലാക്കാന്‍ ആരുടെയും സഹായം വേണ്ട. ടച്ച് സ്‌ക്രീനിലൂടെയോ യൂട്യൂബ് ചാനലിലൂടെയോ ക്യൂആര്‍ കോഡ് മുഖേനയോ അറിയാം.

നവീകരണത്തിനുശേഷം തുറന്ന മ്യൂസിയത്തിലേക്ക് കാഴ്ചക്കാരുടെ തിരക്കാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പുരാവസ്തുക്കളെക്കുറിച്ച് പഠിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

എങ്ങനെയെത്താം

കോഴിക്കോട് ടൗണില്‍നിന്ന് മ്യൂസിയത്തിലേക്ക് കണ്ണൂര്‍ റോഡ്‌ വെസ്റ്റ്ഹില്‍ ഈസ്റ്റ്ഹില്‍ വഴിയും വയനാട് റോഡ് കാരപ്പറമ്പ് ഈസ്റ്റ്ഹില്‍ വഴിയും എത്തിച്ചേരാം. ഈസ്റ്റ്ഹില്‍ ജങ്ഷനില്‍നിന്ന് മ്യൂസിയത്തിലേക്ക് 500 മീറ്ററാണുള്ളത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെസ്റ്റ്ഹില്‍ വഴി ആറുകിലോമീറ്ററും കാരപ്പറമ്പ് വഴി 6.5 കിലോമീറ്ററുമാണ്. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വെസ്റ്റ്ഹില്‍ വഴി 6.5 കിലോമീറ്ററും കാരപ്പറമ്പ് വഴി ഏഴുകിലോമീറ്ററും.

Content Highlights: pazhassi raja museum calicut destination travel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented