ഇല്ലിക്കാടുകള്‍ക്കിടയിലെ നീര്‍ച്ചാല്‍, ചെറുവെള്ളച്ചാട്ടം; ഉള്ളുകുളിര്‍ക്കുന്ന കാഴ്ചകളുണ്ടിവിടെ


സോമി മുണ്ടയ്ക്കല്‍

വണ്ണപ്പുറം പഞ്ചായത്തിലെ പണ്ടാരക്കുത്ത് വെള്ളച്ചാട്ടം

ശാന്തസുന്ദരമായ പണ്ടാരക്കുത്ത്. അധികമാരും അറിയാതെ വണ്ണപ്പുറം പഞ്ചായത്തില്‍ ഒളിച്ചിരിക്കുന്ന വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. അതിന്റെ മനോഹാരിത അനുഭവിച്ചുതന്നെ അറിയണം.

നല്ല തണല്‍



പണ്ടാരക്കുത്ത് കാണാനെത്തുന്നവർക്ക്
വിദൂരക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന നടപ്പാത

അധികം ഉയരമില്ലാത്ത പാറക്കെട്ടില്‍നിന്ന് നുരപതഞ്ഞ് ഒഴുകിവരുന്ന നീര്‍ച്ചാല്‍. ഇരുവശവും ഇല്ലിക്കാടുകള്‍. കുത്തിന് മുകള്‍ഭാഗത്ത് പാറ ചെറുതായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നു. ഒരു ചെറുതടാകം. അവിടെ ഇറങ്ങി അപകടമില്ലാതെ കുളിക്കാം.

കുത്തിന് താഴെ ധാരാളം ഉരുളന്‍കല്ലുകളുണ്ട്. നടക്കുമ്പോള്‍ സൂക്ഷിക്കണം. പതിയെ താഴേക്കിറങ്ങി അടിഭാഗത്തെത്തി. അവിടെയും ചെറിയ പാറക്കുഴികളുണ്ട്. അപകടമുള്ളതല്ല. പാറക്കെട്ടിന് സമീപത്തെ ചോലമരങ്ങളുടെ തണലിലിരുന്ന് കുറച്ചുനേരം വിശ്രമിച്ചു. ഉച്ചയ്ക്കുപോലും നല്ല തണല്‍.

കാഴ്ചകള്‍ കണ്ടും വെള്ളത്തിലിറങ്ങി കുളിച്ചും സമയം പോയതറിഞ്ഞില്ല. ഉച്ചയായപ്പോള്‍ കരയ്ക്കുകയറി ഒന്നര കിലോമീറ്റര്‍ അകലെയുള്ള വണ്ണപ്പുറം ടൗണിലെത്തി. അവിടൊരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു. വരുംവഴി കോട്ടപ്പാറയില്‍ കയറി സൂര്യാസ്തമയം കണ്ടാണ് തിരികെവന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴക്കാലത്ത് പപ്പടവും തലയിലേന്തി കാല്‍വഴുതി കുത്തില്‍ വീണതിനാലാണ് 'പണ്ടാരക്കുത്തിന്' ആ പേര് വീണതെന്നാണ് കഥ.

പണ്ടാരക്കുത്തിന് മുകളിൽ അപകടമില്ലാതെ
നീന്തിക്കുളിക്കാനുള്ള തടാകം

യാത്ര ഇങ്ങനെ

രാവിലെ ഏഴ് മണിയോടെയാണ് തൊടുപുഴയില്‍നിന്ന് പുറപ്പെട്ടത്. സുഹൃത്ത് ജോസിനൊപ്പം സ്‌കൂട്ടറിലായിരുന്നു യാത്ര.അരമണിക്കൂര്‍കൊണ്ട് കാളിയാറിനും വണ്ണപ്പുറത്തിനും ഇടയിലുള്ള പണ്ടാരക്കുത്ത് കവലയിലെത്തി. അവിടെ ഒരു ചായക്കടയുണ്ടായിരുന്നു. ആവി പറക്കുന്ന അപ്പവും മുട്ടക്കറിയും നല്ല ചൂടുചായയും. വിശപ്പുമാറിയത് അപ്പോഴായിരുന്നു. കടയിലുള്ളവരാണ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പറഞ്ഞുതന്നത്.

പ്രധാന റോഡില്‍നിന്ന് 900 മീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ പണ്ടാരക്കുത്തിലെത്തി. കുഞ്ഞൊരു വെള്ളച്ചാട്ടം. ഒന്നോ രണ്ടോ സഞ്ചാരികള്‍ മാത്രം.

പണ്ടാരക്കുത്തില്‍ എത്താന്‍

തൊടുപുഴയില്‍നിന്ന് കാളിയാര്‍ വഴി വണ്ണപ്പുറത്തിനുള്ള ബസില്‍ കയറി പണ്ടാരക്കുത്ത് കവലയില്‍ ഇറങ്ങണം. സ്വന്തം വാഹനങ്ങളിലാണെങ്കിലും ഇതുതന്നെയാണ് റൂട്ട്.

അവിടെനിന്ന് 900 മീറ്റര്‍ മാത്രമാണ് കുത്തിലേക്കുള്ള ദൂരം. കുത്തുവരെ വാഹനമെത്തും. മൂവാറ്റുപുഴയില്‍നിന്നും ഹൈറേഞ്ച് ഭാഗത്തുനിന്നും വരുന്നവര്‍ വണ്ണപ്പുറം ടൗണിലൂടെ തൊടുപുഴ റൂട്ടില്‍ യാത്രചെയ്ത് പണ്ടാരക്കുത്ത് കവലയിലെത്തണം.

Content Highlights: pandarakkuth waterfall detailes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented