വയനാട്ടിലെ സ്വിറ്റ്‌സര്‍ലന്‍ഡ്; മനസ്സ് നിറയ്ക്കുന്ന യാത്രാനുഭവം നല്‍കി നെല്ലാറച്ചാല്‍


ഷാന്‍ ജോസഫ്

നെല്ലാറച്ചാലിന്റെ ഭംഗിയാസ്വദിച്ച് പെടയ്ക്കണ പുഴമീനും സഞ്ചിയിലാക്കി തിരികെപ്പോരുമ്പോള്‍ മനസ്സ് ആ ഓളപ്പരപ്പില്‍നിന്ന് പിന്‍വാങ്ങുന്നതേയുണ്ടാകൂ.

നെല്ലാറച്ചാൽ | ഫോട്ടോ: പി.ജയേഷ്

നേരം പുലരുന്നതേയുള്ളൂ. മണിക്കുന്ന് മലകടന്നെത്തുന്ന കോടമഞ്ഞ് അങ്ങിങ്ങ് തങ്ങിനില്‍ക്കുന്നു. മൂടല്‍മഞ്ഞിനപ്പുറം നെല്ലാറച്ചാലിന്റെ കാഴ്ചകള്‍ പതിയെ തെളിയുകയാണ്. കണ്ണെത്താത്ത ജലാശയത്തിന്റെ ഓളപ്പരപ്പില്‍ തുഴയെറിയുന്ന മീന്‍പിടിത്തക്കാര്‍. കുട്ടവഞ്ചിയില്‍ ഒറ്റയുംതെറ്റയുമായി സാവധാനം നീങ്ങുന്നവര്‍. പച്ചപുതച്ചകുന്നുകളെ ചുറ്റിപ്പുണര്‍ന്ന ജലാശയത്തില്‍ അകലെ ഒരു പൊട്ടുപോലെ ചെറുവഞ്ചികള്‍. ജീവിതത്തിന്റെ മറുകരതേടിയുള്ള യാത്രയിലാണ് അവയോരോന്നും. വര്‍ഷകാലത്ത് കൈനിറയെ മീനുമായാണ് അവര്‍ കരകയറുക. പുഴമീന്‍പ്രേമികള്‍ തീരത്ത് അവരെ കാത്തുനില്‍ക്കും. നെല്ലാറച്ചാലിന്റെ ഭംഗിയാസ്വദിച്ച് പെടയ്ക്കണ പുഴമീനും സഞ്ചിയിലാക്കി തിരികെപ്പോരുമ്പോള്‍ മനസ്സ് ആ ഓളപ്പരപ്പില്‍നിന്ന് പിന്‍വാങ്ങുന്നതേയുണ്ടാകൂ.

മീന്‍പിടിക്കുന്ന കര്‍ഷകര്‍
അണക്കെട്ടില്‍ വെള്ളംനിറയ്ക്കുന്നതിനുമുമ്പ് നല്ല കര്‍ഷകരായിരുന്ന ജനതയ്ക്ക് ഇന്ന് മീന്‍പിടിത്തമാണ് ജീവനോപാധി. നെല്ലാറച്ചാലിലെ ഒട്ടേറെകുടുംബങ്ങളുടെ വരുമാനമാര്‍ഗമാണിന്ന് മീന്‍പിടിത്തം. മഴക്കാലത്ത് കടല്‍മത്സ്യങ്ങള്‍ക്ക് ക്ഷാമവും വിലക്കയറ്റവുമുണ്ടാകുമ്പോള്‍ പുഴമീനിന് സ്വീകാര്യതയേറെയാണ്. നെല്ലാറച്ചാലിലെ പട്ടികജാതിവര്‍ഗ ഫിഷറീസ് സഹകരണസംഘമാണ് കാരാപ്പുഴ അണക്കെട്ടില്‍നിന്ന് മീന്‍ പിടിക്കുന്നത്. സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ ഉപകരണങ്ങള്‍കൊണ്ടാണ് മീന്‍പിടിത്തം. തണ്ടാടിവലകള്‍ ജലാശയത്തില്‍ പലയിടത്തായി വിരിക്കും. വൈകീട്ട് വലയിടും. പുലര്‍ച്ചെ അഞ്ചുമണിമുതല്‍ വലയിലെ മീനുകള്‍ ശേഖരിക്കും. സഹകരണസംഘത്തിന്റെ സ്റ്റാളുകളിലെത്തിച്ചാണ് വില്‍പ്പന. രാവിലെ ഏഴുമണിക്കുതുടങ്ങുന്ന കച്ചവടം ഒമ്പതുമണിയോടെ അവസാനിക്കും. സ്ത്രീകളുള്‍?െപ്പടെയുള്ളവരാണ് കുട്ടവഞ്ചിയില്‍ മീന്‍പിടിക്കാനിറങ്ങുന്നത്.

പുഴമീന്‍പ്രേമികള്‍ക്ക് ചാകരക്കാലം

പുഴമീന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചാകരക്കാലമാണിത്. ചെമ്പല്ലി, കട്‌ല, രോഹു, വരാല്‍, ആരല്‍... അതിഥികളെക്കാത്ത് കാരാപ്പുഴ അണക്കെട്ടിലെ രുചിയേറും മത്സ്യങ്ങളുണ്ട്. മുമ്പ് നെല്ലാറച്ചാലില്‍ മാത്രമായിരുന്നു വില്‍പ്പനയുണ്ടായിരുന്നത്. സര്‍ക്കാരിന്റെ സഹായത്തില്‍ കൂട് മത്സ്യക്കൃഷിയാരംഭിച്ചതോടെ ഉത്പാദനം വര്‍ധിച്ചു. അമ്പലവയല്‍ടൗണില്‍ സംഘം പുഴമീന്‍ ലഭ്യമാകുന്ന സ്റ്റാള്‍തുറന്നു. വടുവന്‍ചാല്‍, മേപ്പാടി എന്നിവിടങ്ങളിലും വില്‍പ്പനകേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞദിവസം നെല്ലാറച്ചാലില്‍നിന്ന് പുഴമീനുകള്‍ മറുനാട്ടിലേക്ക് കയറ്റിയ യച്ചിരുന്നു. അണക്കെട്ടില്‍നിന്നുകിട്ടുന്ന ചെമ്പല്ലി, കട്‌ല, റോഹു എന്നിവയ്ക്ക് കിലോ 200 രൂപയാണ് വില. തിലോപ്പിയ, വരാല്‍ എന്നിവയ്ക്ക് 150 രൂപയും ആരല്‍250, മുഷി100 എന്നിങ്ങനെയാണ് വില. കല്ലേമുട്ടി, വാള, ഗിഫ്റ്റ് തിലാപ്പിയ എന്നിവയാണ് കൂട്ടില്‍ വളരുന്ന മത്സ്യങ്ങള്‍. സംഘവുമായി ബന്ധപ്പെട്ടാല്‍ ഇവ എല്ലാദിവസവും ലഭ്യമാണ്.

മനംനിറയ്ക്കും ഗ്രാമക്കാഴ്ചകള്‍

ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും നൂറുകണക്കിനാളുകളാണ് ദിവസവും നെല്ലാറച്ചാലില്‍ എത്തുന്നത്. കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ടകാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേക്കാകര്‍ഷിക്കുന്നത്. ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നില്‍ എപ്പോഴും സഞ്ചാരികളുണ്ടാകും. ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീന്‍പിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കുന്നവര്‍. ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്നിടത്ത് നഗരത്തിന്റെ തിരക്കുകളേതുമില്ല. ആല്‍ബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം. കുന്നിന്‍ചെരുവില്‍ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാനെത്തുന്നവരും ഏറെ.

വഴിയിങ്ങനെ

കല്പറ്റ ഭാഗത്തുനിന്ന് വരുമ്പോള്‍ മേപ്പാടിനെടുമ്പാല വഴി നെല്ലാറച്ചാലിലെത്താം

ദേശീയപാതയില്‍ മീനങ്ങാടി 54ല്‍നിന്ന് തിരിഞ്ഞ് അമ്പലവയല്‍വഴിയും പോകാം

ബത്തേരിഭാഗത്തുനിന്ന് കൊളഗപ്പാറഅമ്പലവയല്‍വഴി നെല്ലാറച്ചാലില്‍ എത്താം

Content Highlights: nellarachal tourist destination wayanad travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented