Photo: instagram.com/mrunalthakur/
മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായെത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് മൃണാള്‍ താക്കൂര്‍. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലെല്ലാം ആരാധകരുള്ള നടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ഒരു ശ്രീലങ്കന്‍ യാത്രയുടെ വിശേഷങ്ങളാണ് മൃണാള്‍ താക്കൂര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി ശ്രീലങ്കയുടെ ശാന്തതയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ലങ്കയുടെ മനോഹരമായ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരിയായാണ് ചിത്രങ്ങളില്‍ മൃണാള്‍ താക്കൂറുള്ളത്. ബീച്ചില്‍ നിന്നും താമസിക്കുന്ന റിസോട്ടില്‍ നിന്നുമുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുള്ളത്.
ബഡ്ജറ്റ് യാത്രികരുടെ പറുദീസ
ഏകദേശം കേരള/തമിഴ്‌നാട് മിക്‌സഡ് കള്‍ച്ചറുള്ള, ഭക്ഷണവൈവിധ്യങ്ങളും ആതിഥ്യമര്യാദയും വേണ്ടുവോളമുള്ളൊരു കുഞ്ഞ് രാജ്യം. കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന വിദേശരാജ്യമാണ് ശ്രീലങ്ക. സാംസ്‌കാരിക ഇടങ്ങളും വന്യജീവിതങ്ങളും മൂന്നാര്‍ പോലെ കാന്‍ഡി മലകളുമൊക്കെയടങ്ങുന്ന വ്യത്യസ്ത പാക്കേജുകള്‍ തിരഞ്ഞെടുക്കാം.
ഇന്ത്യയിലെ ധനുഷ്‌കോടിയില്‍നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള നമ്മുടെ ഈ അയല്‍രാജ്യത്തേക്ക് കടല്‍ മാര്‍ഗം പോകുന്നതിന് നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. വിമാനയാത്ര മാത്രമാണ് ആശ്രയം. കുറച്ചൊന്ന് അന്വേഷിച്ചാല്‍ കുറഞ്ഞ റേറ്റിലുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ലഭ്യമാകും. എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി ഹോട്ടല്‍ബുക്കിങും തിരിച്ചുള്ള ഫ്‌ളൈറ്റ് ടിക്കറ്റും കാണിച്ചാല്‍ എളുപ്പത്തില്‍ വിസയും സ്വന്തമാക്കാം.
മെട്രോയൊന്നും ഇല്ലാത്ത രാജ്യമായതിനാല്‍ ട്രെയിനും ബസുമാണ് പ്രധാന പൊതുഗതാഗത സംവിധാനങ്ങള്‍. ചെറിയ രാജ്യമായതിനാല്‍ തന്നെ വെറും ഒരാഴ്ചത്തെ സമയംകൊണ്ട് പ്രധാന കാഴ്ചകളെല്ലാം കാണാനാകും എന്നതാണ് മറ്റൊരു ഗുണം. ചെലവ്
കുറഞ്ഞ യാത്രയായതിനാല്‍ ബാക്ക്പാക്കര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ലങ്ക.
ജാഫ്‌ന, യാല നാഷണല്‍ പാര്‍ക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണല്‍ പാര്‍ക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലോകപ്രശസ്തമാണ്. അതിമനോഹരമായ ബീച്ചുകളാണ് മറ്റൊരു ആകര്‍ഷണത. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ശ്രീലങ്കയിലേക്ക് ഫ്‌ളൈറ്റ് സര്‍വീസുകളും ലഭ്യമാണ്.
Content Highlights: mrunal thakur sri lanka travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..