
മലമൽക്കാവ് പാവുട്ടി ചോലയിലെ വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി
ആനക്കര: സാഹിത്യകാരന് എം.ടി.യുടെ കഥകളിലൂടെ മലയാളികള്‍ ഏറെ വായിച്ചറിഞ്ഞതാണ് മലമല്‍ക്കാവിന്റെ ഗ്രാമീണഭംഗി. തൃപ്പടിമേല്‍ പണംവെച്ച് പ്രാര്‍ഥിച്ചാല്‍ നീലത്താമര വിരിയുന്ന ക്ഷേത്രം, കുന്നിന്റെ ഓരത്തോടുചേര്ന്നുള്ള ഭംഗിയുള്ള വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പിന്റെ സുന്ദര കാഴ്ചകള്‍ ഇവയെല്ലാം മലമല്ക്കാവിനെ സുന്ദരിയാക്കുന്നുണ്ട്.
മഴയൊന്ന് നിന്നുപെയ്താല്‍ ഇവിടങ്ങളിലെ ചെറുവെള്ളച്ചാട്ടങ്ങളും കാട്ടരുവികളും ചോലകളും സജീവമാകും. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ വെള്ളം താഴേക്ക് പതഞ്ഞൊഴുകും. ഇവിടേക്കായി മണ്പടവുകളില് തീര്‍ത്ത പ്രത്യേക വഴിയും ഉണ്ട്. മലമല്‍ക്കാവ് കുന്നിനോടുചേര്ന്ന കാടുകളിലാണ് തെളിനീരില്‍ പ്രകൃതിയൊരുക്കിയ ഈ മനോഹര കാഴ്ചകള്‍. ഇതുവരെ നാട്ടുകാര്‍ മാത്രമേ മലമല്‍ക്കാവിന്റെ സൗന്ദര്യം അറിഞ്ഞിട്ടുള്ളൂ. ടൂറിസം പദ്ധതിയില്‍ ഇടംനേടാന്‍ ഇതുവരെയും മലമല്ക്കാവിന് കഴിഞ്ഞിട്ടില്ല.
നാട്ടുകാരും പരിസരപ്രദേശങ്ങളിലുള്ളവരും മാത്രമേ ഇവിടെ എത്താറുള്ളൂ. ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചരൂപത്തില്‍ സംരക്ഷണം നടത്തിയാല്‍ അത് ആനക്കര പഞ്ചായത്തിനും നേട്ടമായിമാറും.
Content Highlights: Malamalkkavu, Palakkad Tourism, Waterfalls in Palakkad, Kerala Tourism
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..