ഇന്ത്യയിലെ തന്നെ അതിമനോഹരമായ വനപാതകളിലൊന്ന്; മലക്കപ്പാറയുടെ മായക്കാഴ്ചകള്‍


ടി.ജെ. ശ്രീജിത്ത്

ഇനിയങ്ങോട്ട് ഇടതുപക്ഷമാകുന്നതാണ് നല്ലത്. ആ ഭാഗത്തൊരു കാഴ്ച കാത്തിരിപ്പുണ്ട്. കേരള ഷോളയാര്‍ അഥവ ലോവര്‍ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം. നീലനിലാവ് കണ്ണാടിയില്‍ നോക്കിയപോലെ തടാകം.

മലക്കപ്പാറ

തിരപ്പിള്ളിയില്‍ നിന്നും കാടുകടന്നു ചെന്നാല്‍, തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട അതിര്‍ത്തി ഗ്രാമം കാണാം... മലയാളത്തിനും തമിഴിനും ഇടയില്‍ 'സാന്‍ഡ്‌വിച്ച്' ആയ കൊച്ചുഗ്രാമം... തേയിലയ്‌ക്കൊപ്പം അവിടുത്തുകാരിപ്പോള്‍ ടൂറിസവും നുള്ളുന്നു....

അതിമനോഹരമായ വനപാതകളിലൊന്നിലേക്ക് കയറുംമുമ്പേ അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിനരികെയെത്തി കാട്ടരുവിയിലൊന്നു മുഖം കഴുകാം. മലക്കപ്പാറയിലേക്കിവിടുന്ന് 53 കിലോമീറ്ററുണ്ട്. അതില്‍ അമ്പതിലും പച്ചപ്പ് പീലിവിടര്‍ത്തി നില്‍ക്കും. വിരിഞ്ഞൊഴുകുന്ന ചാര്‍പ്പ വെള്ളച്ചാട്ടവും പരന്നൊഴുകി പോകുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടവും കഴിഞ്ഞാല്‍ പിന്നെ കാടിന്റെ തോളില്‍ കൈയിട്ടാണ് യാത്രാവഴികള്‍.

ഇനിയുള്ള യാത്രയില്‍ പെരിങ്ങല്‍ക്കുത്ത് ഡാം കാണാം (അധികൃതര്‍ അനുവദിച്ചാല്‍ മാത്രം). പവര്‍ഹൗസ് സ്ഥിതി ചെയ്യുന്ന പുളിയിലപ്പാറയിലിപ്പോഴൊരു മ്ലാവുണ്ട് (സാമ്പര്‍ മാന്‍), പുള്ളിക്കാരന് ഇഷ്ടം പഴംപൊരിയാണ്. ഹോട്ടലുകള്‍ക്ക് മുന്നില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.

ഇനിയങ്ങോട്ട് വാച്ചുമരവും ആനക്കയവുമൊക്കെ കാടിനെ മുകളിലേക്ക് മുകളിലേക്കെത്തിക്കും. സിദ്ധന്‍ പോക്കറ്റും കുമ്മാട്ടിയുമെല്ലാം ഉയരങ്ങളിലേക്ക് സഞ്ചാരിയെ പിടിച്ചുകയറ്റും. അമ്പലപ്പാറ കഴിയുന്നതോടെ മുകളിലേക്ക് രണ്ട് കൊടുംവളവുകള്‍ കാണാം.

ആനത്താരകള്‍ കടന്നുവേണം യാത്ര. എപ്പോള്‍ വേണമെങ്കിലും കുട്ടിയാനകളുമൊത്ത് ആനക്കൂട്ടം വഴിക്ക് വട്ടം വന്നേക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വന്യജീവികള്‍. വളരെ ശ്രദ്ധിച്ച് അധികം വേഗമില്ലാതെ വേണം പോകാന്‍. ഇനിയങ്ങോട്ട് ഇടതുപക്ഷമാകുന്നതാണ് നല്ലത്. ആ ഭാഗത്തൊരു കാഴ്ച കാത്തിരിപ്പുണ്ട്. കേരള ഷോളയാര്‍ അഥവ ലോവര്‍ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം. നീലനിലാവ് കണ്ണാടിയില്‍ നോക്കിയപോലെ തടാകം.

ചൊരിങ്ങലും പെരുമ്പാറയും കടന്ന് പോകുമ്പോഴൊരു ചെറിയ വെള്ളച്ചാട്ടമുണ്ട്. ഇവിടം കഴിഞ്ഞാലാണ് മലക്കപ്പാറയെന്ന തേയിലകൊണ്ട് പൊതിഞ്ഞ ഗ്രാമം. തേയിലത്തോട്ടത്തിന് നടുവില്‍ നിന്ന് നല്ലൊരു ചായ കുടിക്കാം. ചിലപ്പോള്‍ കോടമഞ്ഞും കൂട്ടിനുണ്ടാകും. റേഷനരിയുടെ കൊതിപിടിച്ച് ഇടയ്ക്കിടെ ആനക്കൂട്ടവുമെത്താറുണ്ടിവിടെ.

മലക്കപ്പാറ ചെക്‌പോസ്റ്റില്‍ കേരളം തീരും. അല്‍പം കൂടി ചെന്നാല്‍ തമിഴ്‌നാടിന്റെ അപ്പര്‍ ഷോളയാര്‍ ഡാം. ഇവിടെ യാത്ര അവസാനിപ്പിച്ച് വേണമെങ്കില്‍ മടങ്ങാം. അല്ലെങ്കില്‍ വാല്‍പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്ര തുടരാം.

യാത്രാ വിവരം

ദൂരം: കൊച്ചി നഗരത്തില്‍ നിന്നും കറുകുറ്റി, ഏഴാറ്റുമുഖം വഴി പോകാം (112കി.മീ). കെ.എസ്.ആര്‍.ടി.സി. യാത്രയാണ് ഉദ്ദേശ്യമെങ്കില്‍ ചാലക്കുടി വഴി പോകാം (125 കി.മീ). സ്വന്തം വാഹനത്തിലാണെങ്കില്‍ അതിരപ്പിള്ളിക്ക് മുന്നേ ഇന്ധനം നിറയ്ക്കണം. പിന്നെ വാല്‍പ്പാറയിലേ ഇന്ധനം നിറയ്ക്കാനാകു.

കെ.എസ്.ആര്‍.ടി.സി. ചാലക്കുടി ഡിപ്പോയില്‍ നിന്നും മലക്കപ്പാറയ്ക്കും തിരിച്ചും ദിവസേന നാലു സര്‍വീസുകള്‍ ഉണ്ട്. സമയക്രമം: ചാലക്കുടിയില്‍ നിന്നും 07.50മാ, 12.20ുാ, 03.00ുാ, 04.50ുാ. മലക്കപ്പാറയില്‍ നിന്നും 07.10മാ, 08.10മാ, 12.30ുാ, 05.10ുാ. ഫോണ്‍: 0480 2701638. മുന്‍കൂര്‍ ബുക്കിങ് അനുസരിച്ച് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രത്യേക സര്‍വീസുമുണ്ട്.

കൊച്ചി നഗരത്തില്‍ നിന്നും കറുകുറ്റി, ഏഴാറ്റുമുഖം വഴി പോകാം (112കി.മീ). കെ.എസ്.ആര്‍.ടി.സി. യാത്രയാണ് ഉദ്ദേശ്യമെങ്കില്‍ ചാലക്കുടി വഴി പോകാം (125 കി.മീ). സ്വന്തം വാഹനത്തിലാണെങ്കില്‍ അതിരപ്പിള്ളിക്ക് മുന്നേ ഇന്ധനം നിറയ്ക്കണം. പിന്നെ വാല്‍പ്പാറയിലേ ഇന്ധനം നിറയ്ക്കാനാകു.

കെ.എസ്.ആര്‍.ടി.സി. ചാലക്കുടി ഡിപ്പോയില്‍ നിന്നും മലക്കപ്പാറയ്ക്കും തിരിച്ചും ദിവസേന നാലു സര്‍വീസുകള്‍ ഉണ്ട്. സമയക്രമം: ചാലക്കുടിയില്‍ നിന്നും 07.50am, 12.20pm, 03.00pm, 04.50pm. മലക്കപ്പാറയില്‍ നിന്നും 07.10am, 08.10am, 12.30pm, 05.10pm. ഫോണ്‍: 0480 2701638. മുന്‍കൂര്‍ ബുക്കിങ് അനുസരിച്ച് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രത്യേക സര്‍വീസുമുണ്ട്.

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, മലക്കപ്പാറ:

09488954488

(തോട്ടം തൊഴിലാളി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഈ കെട്ടിടം യാത്രക്കാരുടെ വിശ്രമകേന്ദ്രമാണ്)

താമസ സൗകര്യം

(പരിമിത സൗകര്യങ്ങള്‍ ഉള്ള ഹോംസ്‌റ്റേകളാണ് ഇവിടെ)

ചെറി ഗ്രീന്‍സ് ഹോംസ്‌റ്റേ:

09447285377.

മിസ്റ്റി വില്ല:

0943422985.

മൗണ്ടന്‍ ടെറൈന്‍:

09645189444.

Content Highlights: malakkappara tourist destination

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented