ബുദ്ധമത തീര്‍ത്ഥാടനത്തിന് മുതല്‍കൂട്ടായി കുശിനഗറിലെ വിമാനത്താവളം


ചരിത്രനഗരമായ കുശിനഗര്‍ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും പ്രസിദ്ധമാണ്.

കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ | Photo-ANI

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പുതിയ വിമാനത്താവളമായ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ വിമാനത്താവളം വന്നതോടെ ടൂറിസം രംഗത്തും ഒട്ടനവധി മാറ്റങ്ങളാകുമുണ്ടാകുക.

ഉത്തര്‍പ്രദേശിലെയും വടക്കന്‍ ബീഹാറിലെയും ബുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള തന്ത്രപ്രധാനസ്ഥലമായതിനാല്‍ ഒട്ടേറെ വിദശവിനോദസഞ്ചാരികളെ പ്രദേശം ആകര്‍ഷിക്കും.

ജപ്പാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, സിങ്കപ്പൂര്‍, ചൈന, സൗത്ത് കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. 590 ഏക്കറില്‍ 290 കോടി മുടക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ദശാബ്ദങ്ങളായുള്ള പ്രതീക്ഷകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് കുശിനഗര്‍ വിമാനത്താവളമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു. പുതിയ വിമാനത്താവളം വന്നതോടെ ബിസിനസ്സിനും പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയാണ്.

കൊളംബോയില്‍ നിന്നുള്ള ബുദ്ധമത സന്യാസിമാരും തീര്‍ത്ഥാടകരും ഉള്‍പ്പെടെ 125 പേരുമായി ശ്രീലങ്കയില്‍ നിന്നുള്ള വിമാനമാണ് കുശിനഗറിലാദ്യമെത്തിയത്.

Content Highlights: kushinagar airport in utharpradesh open doors for bhudhist pilgrimage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented